Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 9:09 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Independence Day, Azadi Ka Amrit Mahotsav, India

സ്വാ​ത​ന്ത്ര്യ​ഗാ​ഥ

Published:14 August 2022

# ത​യ്യാ​റാ​ക്കി​യ​ത്:  എ​ന്‍. അ​ജി​ത് കു​മാ​ര്‍

ഇ​ന്ത്യ​യ്ക്കു സ്വാ​ത​ന്ത്ര്യം കി​ട്ടി​യ ക​ഥ​യു​ടെ തു​ട​ക്കം പ​ല​പ്പോ​ഴും 1857ലെ ​ഒ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ നി​ന്നാ​ണ് പ​ല​രും തു​ട​ങ്ങു​ക. എ​ന്നാ​ല്‍ ബ്രി​ട്ട​ന്‍ ഇ​ന്ത്യ​യി​ല്‍ കോ​ള​നി ഭ​ര​ണം ആ​രം​ഭി​ച്ച കാ​ലം മു​ത​ല്‍ ത​ന്നെ അ​തി​നെ​തി​രെ ഇ​ന്ത്യ​ന്‍ ജ​ന​ത ചെ​റു​ത്തു​നി​ല്‍പ്പു​ക​ള്‍ തു​ട​ങ്ങി​യി​രു​ന്നു

രാ​ഷ്‌​ട്രം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ല്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര പ്ര​ക്ഷോ​ഭ​ത്തി​ലെ ചെ​റു​തും വ​ലു​തു​മാ​യ സം​ഭ​വ​ങ്ങ​ളി​ലേ​ക്ക് ഒ​രെ​ത്തി​നോ​ട്ടം. 

പ​ല​വ​ട്ടം വി​ദേ​ശി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​യ നാ​ടാ​ണ് ഭാ​ര​തം. വി​ദേ​ശീ​യ​രി​ല്‍ ചി​ല​ര്‍ ഇ​വി​ടെ സ്ഥി​ര​താ​വ​ള​മു​റ​പ്പി​ച്ചു, രാ​ജാ​ക്ക​ന്മാ​രും ച​ക്ര​വ​ര്‍ത്തി​മാ​രു​മാ​യി നാ​ടു​ഭ​രി​ച്ചു. മ​റ്റു ചി​ല​ര്‍ കൊ​ള്ള​യും ക​വ​ര്‍ച്ച​യും ന​ട​ത്തി തി​രി​കെ​പ്പോ​യി. അ​തു പോ​ലെ​യാ​യി​രു​ന്നി​ല്ല ബ്രി​ട്ടീ​ഷു​കാ​രു​ടെ വ​ര​വ്. 1757ലെ ​പ്ലാ​സി യു​ദ്ധം ഇ​ന്ത്യാ ച​രി​ത്ര​ത്തി​ലെ ഒ​രു നി​ര്‍ണാ​യ​ക വ​ഴി​ത്തി​രി​വാ​യി. കേ​ണ​ല്‍ ക്ലൈ​വി​ന്‍റെ​യും അ​ഡ്മി​റ​ല്‍ വാ​ട്‌​സ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഇം​ഗ്ലീ​ഷ് സൈ​ന്യം ബം​ഗാ​ളി​ലെ ന​വാ​ബാ​യി​രു​ന്ന സി​റാ​ജ് - ഉ​ദ്-​ദൗ​ള​യെ ച​തി​യി​ലൂ​ടെ പ്ലാ​സി യു​ദ്ധ​ത്തി​ല്‍ തോ​ല്‍പ്പി​ച്ചു. പി​ല്‍ക്കാ​ല​ത്ത് ഇ​ന്ത്യ മു​ഴു​വ​ന്‍ കീ​ഴ​ട​ക്കാ​ന്‍ ബ്രി​ട്ടീ​ഷു​കാ​ര്‍ക്ക് വ​ഴി​വെ​ട്ടി​യൊ​രു​ക്കി​യ​തു പ്ലാ​സി യു​ദ്ധ​മാ​ണ്. പി​ന്നീ​ട് ബ്രി​ട്ടീ​ഷു​കാ​രു​ടെ ഭ​ര​ണ​രീ​തി​ക​ള്‍ ത​ന്നെ ഇ​ന്ത്യ​ക്കാ​രു​ടെ ദേ​ശീ​യ വി​കാ​ര​ങ്ങ​ള്‍ ത​ട്ടി​യു​ണ​ര്‍ത്തി ഒ​രു​മി​പ്പി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി എ​ന്ന​തും ച​രി​ത്ര​സ​ത്യം.

 സ​മ​ര​ങ്ങ​ളു​ടെ തു​ട​ക്കം

ഇ​ന്ത്യ​യ്ക്കു സ്വാ​ത​ന്ത്ര്യം കി​ട്ടി​യ ക​ഥ​യു​ടെ തു​ട​ക്കം പ​ല​പ്പോ​ഴും 1857ലെ ​ഒ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ നി​ന്നാ​ണ് പ​ല​രും തു​ട​ങ്ങു​ക. എ​ന്നാ​ല്‍ ബ്രി​ട്ട​ന്‍ ഇ​ന്ത്യ​യി​ല്‍ കോ​ള​നി ഭ​ര​ണം ആ​രം​ഭി​ച്ച കാ​ലം മു​ത​ല്‍ ത​ന്നെ അ​തി​നെ​തി​രെ ഇ​ന്ത്യ​ന്‍ ജ​ന​ത ചെ​റു​ത്തു​നി​ല്‍പ്പു​ക​ള്‍ തു​ട​ങ്ങി​യി​രു​ന്നു. സാ​ത​ന്ത്ര്യ​ദാ​ഹ​ത്തി​ന്‍റെ കൈ​ത്തി​രി​ക​ള്‍ കൊ​ളു​ത്തി​യ ആ ​ചെ​റു പോ​രാ​ട്ട​ങ്ങ​ള്‍ ന​യി​ച്ച​ത് ആ​ദി​വാ​സി​ക​ളും ക​ര്‍ഷ​ക​രും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​മൊ​ക്കെ​യാ​ണ്.

ആ​ദ്യം അ​ഞ്ചു​തെ​ങ്ങി​ല്‍ നി​ന്ന്

ബ്രാ​ട്ടീ​ഷു​കാ​ര്‍ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന് തു​ട​ക്ക​മി​ട്ട​തു കേ​ര​ള​ത്തി​ലാ​ണ്; ന​മ്മു​ടെ കൊ​ല്ലം ചി​റ​യി​ൻ​കീ​ഴ് അ​ഞ്ചു​തെ​ങ്ങി​ല്‍ നി​ന്ന്. 1683ല്‍ ​കൊ​ച്ചി​യി​ലെ​ത്തി​യ റാ​ല്‍ഫി​ച്ചാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ ആ​ദ്യ ഇം​ഗ്ലീ​ഷു​കാ​ര​ന്‍. ക​ച്ച​വ​ട​ത്തി​നു ഇം​ഗ്ലീ​ഷു​കാ​ര്‍ക്ക് ആ​റ്റി​ങ്ങ​ല്‍ റാ​ണി അ​ഞ്ചു​തെ​ങ്ങി​ല്‍ കോ​ട്ട നി​ര്‍മി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍കി. 1695ഓ​ടെ ബ്രി​ട്ടീ​ഷു​കാ​ര്‍ അ​ഞ്ചു​തെ​ങ്ങി​ലെ കോ​ട്ട​യു​ടെ പ​ണി പൂ​ര്‍ത്തി​യാ​ക്കി. ബ്രി​ട്ടീ​ഷു​കാ​ര്‍ക്ക് ഇ​ത്ത​രം സൗ​ജ​ന്യം ന​ല്‍കു​ന്ന​ത് പി​ന്നീ​ട് ദു​രി​ത​മാ​യി മാ​റു​മെ​ന്ന് നാ​ട്ടു​കാ​ര്‍ക്ക​റി​യാ​മാ​യി​രു​ന്നു. അ​വ​ര്‍ രോ​ഷാ​കു​ല​രാ​യി അ​ഞ്ചു​തെ​ങ്ങി​ലെ ഇം​ഗ്ലീ​ഷ് ഫാ​ക്റ്റ​റി​ക​ള്‍ ആ​ക്ര​മി​ച്ചു.

അ​റ്റി​ങ്ങ​ലി​ലും

ബ്രി​ട്ടീ​ഷു​കാ​ര്‍ ആ​റ്റി​ങ്ങ​ല്‍ റാ​ണി​ക്കു ന​ല്‍കാ​നു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ വ​ഴി​യ​ല്ലാ​തെ ന​ല്‍കു​ന്ന​തി​ല്‍ ജ​ന​ങ്ങ​ള്‍ക്ക് പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു. ഈ ​പ്ര​തി​ഷേ​ധം വ​ലി​യൊ​രു ക​ലാ​പ​മാ​യി മാ​റി. 140ഓ​ളം വ​രു​ന്ന ബ്രി​ട്ടീ​ഷ് സം​ഘ​ത്തെ നാ​ട്ടു​കാ​ര്‍ ആ​ക്ര​മി​ച്ച് മു​ഴു​വ​ന്‍ പേ​രെ​യും വ​ധി​ച്ചു. തു​ട​ര്‍ന്ന് അ​ഞ്ചു​തെ​ങ്ങ് കോ​ട്ട ഉ​പ​രോ​ധി​ച്ചു. ആ​റു​മാ​സ​ത്തി​നു ശേ​ഷം ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​മെ​ത്തി​യാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

ധീ​ര പ​ഴ​ശി​യു​ടെ പോ​രാ​ട്ടം

മ​ല​ബാ​റി​ലെ ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​നെ​തി​രെ 1793-97 കാ​ല​ത്താ​ണ് ക​ണ്ണൂ​രി​ലെ കോ​ട്ട​യം രാ​ജ​കു​ടും​ബ​ത്തി​ലെ കേ​ര​ള​വ​ര്‍മ പ​ഴ​ശി​രാ​ജ വാ​ളെ​ടു​ത്ത​ത്. ബ്രി​ട്ട​ന്‍റെ നി​കു​തി ന​യ​ങ്ങ​ളാ​ണ് പ​ഴ​ശി​രാ​ജ​യെ പോ​രാ​ട്ട​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്. 1795 ജൂ​ണ്‍ 28ന് ​പ​ഴ​ശി ബ്രി​ട്ടീ​ഷു​കാ​രു​ടെ എ​ല്ലാ നി​കു​തി പി​രി​വു​ക​ളും നി​ര്‍ത്തി​വ​യ്പ്പി​ച്ചു. ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം കൊ​ട്ടാ​രം വ​ള​ഞ്ഞ് പ​ഴ​ശി​യെ തെ​ര​ഞ്ഞെ​ങ്കി​ലും അ​ദ്ദേ​ഹം വ​യ​നാ​ട​ന്‍ കാ​ടു​ക​ളി​ലേ​ക്ക് ക​ട​ന്നു. അ​വി​ടെ നി​ന്നും ഒ​ളി​പ്പോ​രു തു​ട​ങ്ങി. കു​റി​ച്ച്യ​രും നാ​ട്ടു​കാ​രും രാ​ജാ​വി​നു കീ​ഴി​ല്‍ അ​ണി​നി​ര​ന്നു. 1797ല്‍ ​ന​ട​ന്ന രൂ​ക്ഷ​മാ​യ യു​ദ്ധ​ത്തി​ല്‍ 1,100 പേ​രു​ള്ള ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തെ പ​ഴ​ശി നാ​മാ​വ​ശേ​ഷ​മാ​ക്കി. ചി​റ​യ്ക്ക​ല്‍ രാ​ജാ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ പ​ഴ​ശി​രാ​ജാ​വു​മാ​യു​ള്ള പ്ര​ശ്‌​നം ബ്രി​ട്ടീ​ഷു​കാ​ര്‍ ഒ​ത്തു​തീ​ര്‍പ്പാ​ക്കി. ഒ​ന്നാം പ​ഴ​ശി വി​പ്ല​വം എ​ന്നാ​ണി​ത​റി​യ​പ്പെ​ടു​ന്ന​ത്. 

വ​യ​നാ​ട് ത​ങ്ങ​ളു​ടെ​താ​ണെ​ന്ന് ബ്രി​ട്ടീ​ഷു​കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍ന്ന് 1800ല്‍ ​പ​ഴ​ശി ബ്രി​ട്ടീ​ഷു​കാ​ര്‍ക്കെ​തി​രെ വീ​ണ്ടും തി​രി​ഞ്ഞു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു വ​ലി​യ സൈ​ന്യ​ത്തെ സം​ഘ​ടി​പ്പി​ച്ച് വ​യ​നാ​ട​ന്‍ കാ​ടു​ക​ളി​ല്‍ യു​ദ്ധം തു​ട​ങ്ങി. ആ​ര്‍ത​ര്‍ വെ​ല്ല​സ്ലി ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി. 1801ല്‍ ​പ​ഴ​ശി​യു​ടെ വ​ലം​കൈ​യ്യാ​യി​രു​ന്ന ക​ണ്ണ​വ​ത്ത് ശ​ങ്ക​ര​ന്‍ ന​മ്പ്യാ​രെ ബ്രി​ട്ടീ​ഷു​കാ​ര്‍ കൊ​ന്നു കെ​ട്ടി​ത്തൂ​ക്കി. എ​ട​ച്ചേ​ന കു​ങ്ക​നും ത​ല​യ്ക്ക​ല്‍ ച​ന്തു​വും പ​ഴ​ശി​ക്കു വേ​ണ്ടി യു​ദ്ധം ന​യി​ച്ചു. 1804ല്‍ ​ബ്രി​ട്ടീ​ഷു​കാ​ര്‍ അ​ക്ര​മ​ത്തി​ന്‍റെ ചു​ക്കാ​ന്‍ പി​ടി​ച്ച തോ​മ​സ് ഹാ​ര്‍വേ ബാ​ബ​ര്‍ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഴ​ശി​യെ വ​ള​ഞ്ഞു. 1805 ന​വം​ബ​ര്‍ 30ന് ​പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ള്‍ അ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യും, അ​ത​ല്ല അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നും ര​ണ്ട​ഭി​പ്രാ​യം നി​ല​വി​ലു​ണ്ട്.

കു​റി​ച്യ​ര്‍ ക​ലാ​പം

ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ ധീ​ര​ത​യോ​ടെ പോ​രാ​ടി ച​രി​ത്ര​ത്തി​ല്‍ ഇ​ടം പി​ടി​ച്ച​വ​രാ​ണ് വ​യ​നാ​ട്ടി​ലെ കു​റി​ച്യ​ര്‍. താ​ങ്ങാ​നാ​വാ​ത്ത ഭൂ​നി​കു​തി ചു​മ​ത്തി ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി മു​ഴു​വ​ന്‍ ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ബ്രി​ട്ടീ​ഷു​കാ​രു​ടെ ത​ന്ത്ര​ത്തി​നെ​തി​രാ​യു​ള്ള ചെ​റു​ത്തു നി​ല്‍പ്പാ​യി​രു​ന്നു 1812ലെ ​ആ ക​ലാ​പം. ഒ​രു നാ​ട്ടി​ല്‍ അ​ടി​മ​ക​ളാ​യി ക​ഴി​യേ​ണ്ട സ്ഥി​തി​ക്കെ​തി​രേ അ​മ്പും വി​ല്ലും ആ​യു​ധ​മാ​ക്കി പോ​രാ​ടി​യ കു​റി​ച്യ​രെ ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം തോ​ല്‍പി​ച്ചു . ബ്രി​ട്ടീ​ഷു​കാ​ര്‍ക്കെ​തി​രെ ധീ​ര​മാ​യ ഒ​ളി​യു​ദ്ധം ന​ട​ത്തി​യ പ​ഴ​ശി​രാ​ജ​യു​ടെ സൈ​ന്യ​ത്തി​ലും കു​റി​ച്യ​ര്‍ക്കും കു​റു​മ്പ്ര​ര്‍ക്കും പ്ര​മു​ഖ സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു.

സ​ന്താ​ള്‍ സ​മ​രം

ബം​ഗാ​ള്‍, ബീ​ഹാ​ര്‍, ഒ​ഡി​ഷ, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ദി​വാ​സി​ക​ളാ​യ സ​ന്താ​ൾ വം​ശ​ക്കാ​ര്‍ ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നെ​തി​രെ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​മാ​ണ് സ​ന്താ​ള്‍ പ്ര​ക്ഷോ​ഭം. ബ്രി​ട്ടീ​ഷു​കാ​രു​ടെ പി​ന്തു​ണ​യോ​ടെ അ​വി​ട​ങ്ങ​ളി​ലെ ജ​മീ​ന്ദാ​ര്‍മാ​ര്‍ സ​ന്താ​ള​രെ ക​ട​ക്കെ​ണി​യി​ൽ പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ക​ലാ​പം ആ​രം​ഭി​ച്ച​ത്. ക​നു മു​ര്‍മു, സി​ദ്ദു, തി​ല്‍ക്കാ മാ​ഞ്ജി എ​ന്നീ നേ​താ​ക്ക​ന്മാ​ര്‍ സ​ന്താ​ള​ര്‍ക്ക് ചെ​റു​ത്തു നി​ല്‍പ്പി​നു​ള്ള പ്ര​ചോ​ദ​നം ന​ല്‍കു​ക​യും 1855 ജൂ​ൺ 30ന് ​സ​മ​രം തു​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം പ്ര​ക്ഷോ​ഭ​കാ​രി​ക​ളെ കൂ​ട്ട​ക്കൊ​ല ചെ​യ്തു.

റാം​പ ക​ലാ​പം

ആ​ന്ധ്രാ പ്ര​ദേ​ശി​ലെ റാം​പ​യി​ലു​ള്ള ക​ര്‍ഷ​ക​രും ഗി​രി​വ​ര്‍ഗ​ക്കാ​രും ബ്രി​ട്ടീ​ഷു​കാ​ര്‍ക്കെ​തി​രെ ന​ട​ത്തി​യ പോ​രാ​ട്ടം. ഭീ​ക​ര​മാ​യ നി​കു​തി വ​ര്‍ധ​ന​യും പീ​ഡ​ന​ങ്ങ​ളു​മാ​ണ് ഈ ​ക​ലാ​പ​ത്തി​നു വ​ഴി​വെ​ച്ച​ത്. 1879ല്‍ ​ഗി​രി​വ​ര്‍ഗ​ക്കാ​ര്‍ ചി​ല പോ​ലീ​സു​കാ​രെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തോ​ടെ പ്ര​ശ്‌​നം ഗു​രു​ത​ര​മാ​യി. പി​ന്നീ​ട് അ​ല്ലൂ​രി സീ​താ​രാ​മ​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 1922 ഓ​ഗ​സ്റ്റി​ൽ ര​ണ്ടാം റാം​പ സ​മ​രം തു​ട​ങ്ങി. അ​മാ​ല്‍ റെ​ഡ്ഡി, ദോ​റ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു നേ​താ​ക്ക​ൾ. ഗ​റി​ല്ലാ യു​ദ്ധ​ത്തി​നൊ​ടു​വി​ൽ 1924 മേ​യ് മാ​സ​ത്തി​ൽ അ​ല്ലൂ​രി രാ​ജു​വി​നെ പി​ടി​കൂ​ടി വെ​ടി​വ​ച്ചു കൊ​ന്നു. 

മ​ഹാ​വി​പ്ല​വം അ​ഥ​വാ ഉ​ല്‍ഗു​ല​ന്‍

റാ​ഞ്ചി പ്ര​ദേ​ശ​ത്തെ മു​ണ്ട ഗോ​ത്ര​വ​ര്‍ഗ​ത്തി​ല്‍പ്പെ​ട്ട ബി​ര്‍സ മു​ണ്ട​യാ​ണ് മ​ഹാ​വി​പ്ല​വം എ​ന്നും ഉ​ല്‍പ​ഗു​ല​ന്‍ എ​ന്നും അ​റി​യ​പ്പെ​ട്ട ശ്ര​ദ്ധേ​യ​മാ​യ ഈ ​പോ​രാ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ​ത്. 1896ല്‍ ​മു​ണ്ട വ​ര്‍ഗ​ക്കാ​ര്‍ ബ്രി​ട്ടീ​ഷു​കാ​രെ ആ​ക്ര​മി​ച്ചു. ഒ​ട്ടേ​റെ പേ​ര്‍ വ​ധി​ക്ക​പ്പെ​ട്ടു. ബ്രി​ട്ടീ​ഷു​കാ​രു​ടെ പി​ടി​യി​ല​ക​പ്പെ​ട്ട ബി​ര്‍സ മു​ണ്ട ത​ട​വ​റ​യി​ല്‍ വ​ച്ച് മ​രി​ച്ചു.

 ഇ​ന്‍ഡി​ഗോ പ്ര​ക്ഷോ​ഭം

19ാം നൂ​റ്റാ​ണ്ടി​ല്‍ ബം​ഗാ​ളി​ലെ​യും ബി​ഹാ​റി​ലെ​യും നീ​ലം ക​ഷ​ക​ര്‍ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ളാ​ണ് ഇ​ന്‍ഡി​ഗോ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. വ​സ്ത്ര​ങ്ങ​ള്‍ക്കു നി​റം ന​ല്‍കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന നീ​ല​ച്ചാ​യം (ഇ​ന്‍ഡി​ഗോ) അ​മ​രി​ച്ചെ​ടി​യി​ല്‍ നി​ന്നാ​ണ് ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന​ത്. കൃ​ത്രി​മ​മാ​യി ഇ​ന്‍ഡി​ഗോ ഉ​ണ്ടാ​ക്കു​ന്ന രീ​തി ക​ണ്ടു​പി​ടി​ച്ച​തോ​ടെ സ്വാ​ഭാ​വി​ക ഇ​ന്‍ഡി​ഗോ​യ്ക്കു വി​ല​യി​ടി​ഞ്ഞു. പാ​ട്ട വ്യ​വ​സ്ഥ​യി​ല്‍ കൃ​ഷി ചെ​യ്തി​രു​ന്ന ഇ​ന്‍ഡി​ഗോ ക​ര്‍ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ട​ക്കെ​ണി​യി​ല്‍ വ​ല​ഞ്ഞ ക​ര്‍ഷ​ക​ര്‍ ഇ​തി​നെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങി. ഗാ​ന്ധി​ജി ആ​ദ്യ​മാ​യി ച​മ്പാ​ര​നി​ലെ​ത്തി​യ​ത് ഈ ​സ​മ​യ​ത്താ​യി​രു​ന്നു. ക​ര്‍ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും ജ​ന്മി​മാ​ര്‍ ക​ര്‍ഷ​ക​രെ നി​ര്‍ബ​ന്ധി​ച്ചു ജോ​ലി ചെ​യ്യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് സ​ര്‍ക്കാ​ര്‍ സ​മ്മ​തി​ച്ച​ത് ഈ ​പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ്.

ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​രം

1857 വ​രെ ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​ന്‍റെ ദു​രി​ത​ങ്ങ​ള്‍ പേ​റേ​ണ്ടി വ​ന്ന ക​ര്‍ഷ​ക​രാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് വി​രു​ദ്ധ സ​മ​ര​ങ്ങി​ല്‍ മു​ന്നി​ട്ട​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ബ്രി​ട്ടീ​ഷു​കാ​രോ​ടു​ള്ള എ​തി​ര്‍പ്പി​ന് ഒ​രു സം​ഘ​ടി​ത രൂ​പം കൈ​വ​ന്ന​ത് 1857ലാ​ണ്. 1857 മേ​യ് പ​ത്തി​ന് ഡ​ല്‍ഹി​ക്ക​ടു​ത്തു​ള്ള മീ​റ്റ​റി​ലെ പ​ട്ടാ​ള ക്യാം​പി​ല്‍ നി​ന്നാ​രം​ഭി​ച്ച ക​ലാ​പം വ​ട​ക്ക് പ​ഞ്ചാ​ബ് മു​ത​ല്‍ തെ​ക്ക് ന​ര്‍മ​ദ വ​രെ​യും, കി​ഴ​ക്ക് ബീ​ഹാ​ര്‍ മു​ത​ല്‍ പ​ടി​ഞ്ഞാ​റ് രാ​ജ​സ്ഥാ​ന്‍ വ​രെ​യും വ്യാ​പി​ച്ചു.

മു​ഗ​ക്കൊ​ഴു​പ്പു പു​ര​ട്ടി​യ വെ​ടി​ത്തി​ര​ക​ളു​ടെ ഉ​പ​യോ​ഗ​ത്തെ​ച്ചൊ​ല്ലി ഇ​ന്ത്യ​ന്‍ പ​ട്ടാ​ള​ക്കാ​രാ​ണ് ക​ലാ​പ​ത്തി​ന് തു​ട​ക്ക​മി​ട്ട​തെ​ങ്കി​ലും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രും ക​ലാ​പ​ത്തി​ല്‍ അ​ണി​ചേ​ര്‍ന്നു. ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​ല്‍ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട കാ​ണ്‍പു​രി​ലെ നാ​നാ സാ​ഹി​ബും ഝാ​ന്‍സി​യി​ലെ റാ​ണി ല​ക്ഷ്മി ഭാ​യി​യും ബീ​ഗം ഹ​സ്ര​ത് മ​ഹ​ലും ക​ന്‍വ​ര്‍ സി​ങ്ങും താ​ന്തി​യാ തോ​പ്പി​യു​മൊ​ക്കെ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ല്‍കാ​നെ​ത്തി.

മീ​റ​റ്റി​ലെ സം​ഭ​വ​ത്തി​നു മു​മ്പു ത​ന്നെ പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ര​ക്പു​രി​ലെ മം​ഗ​ള്‍ പാ​ണ്ഡെ എ​ന്ന യു​വ സൈ​നി​ക​ന്‍ ത​ന്‍റെ ബ്രി​ട്ടീ​ഷ് ഓ​ഫീ​സ​ര്‍ക്കു നേ​രെ വെ​ടി​യു​തി​ര്‍ക്കു​ക​യും പി​ന്നീ​ട് ര​ക്ത​സാ​ക്ഷി​യാ​വു​ക​യും ചെ​യ്തി​രു​ന്നു. ക​ലാ​പ​കാ​രി​ക​ള്‍ മു​ഗ​ള്‍ വം​ശ​ത്തി​ലെ അ​വ​സാ​ന ച​ക്ര​വ​ര്‍ത്തി​യാ​യി​രു​ന്ന ബ​ഹ​ദൂ​ര്‍ ഷാ ​ര​ണ്ടാ​മ​നെ ച​ക്ര​വ​ര്‍ത്തി​യാ​യി അ​വ​രോ​ധി​ച്ചു. എ​ന്നാ​ല്‍ ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം ഈ ​ക​ലാ​പ​ത്തെ അ​ടി​ച്ച​മ​ര്‍ത്തി. 1857 സെ​പ്റ്റം​ബ​ര്‍ 20 ന് ​ബ്രി​ട്ടീ​ഷു​കാ​ര്‍ ഡ​ല്‍ഹി പി​ടി​ച്ച​ട​ക്കി. ബ​ഹ​ദൂ​ര്‍ ഷാ​യെ ത​ട​വി​ലാ​ക്കി. പി​ന്നീ​ട് റം​ഗൂ​ണി​ലേ​ക്ക് നാ​ടു​ക​ട​ത്തി .

1858ല്‍ ​ഒ​രു പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​യു​ടെ ഭ​ര​ണം ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി​യി​ല്‍ നി​ന്ന് ബ്രി​ട്ടീ​ഷ് രാ​ജ്ഞി ഏ​റ്റെ​ടു​ത്തു. രാ​ജ്ഞി​യു​ടെ പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ ഗ​വ​ര്‍ണ​ര്‍ ജ​ന​റ​ലി​നു പ​ക​രം വൈ​സ്രോ​യ് സ്ഥാ​നം നി​ല​വി​ല്‍ വ​ന്നു. കാ​നി​ങ് പ്ര​ഭു ആ​ദ്യ വൈ​സ്രോ​യി​യാ​യി ചു​മ​ത​ല​യേ​റ്റു.

രാ​ഷ്‌​ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ പി​റ​വി

ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​ര​മെ​ന്ന​റി​യ​പ്പെ​ട്ട 1857ലെ ​ല​ഹ​ള പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ങ്കി​ലും ദേ​ശീ​യ​ത​ല​ത്തി​ല്‍ പു​തി​യൊ​രു രാ​ഷ്‌​ട്രീ​യാ​വ​ബോ​ധം രൂ​പ​പ്പെ​ടു​ന്ന​തി​ന് ഇ​ത് സ​ഹാ​യി​ച്ചു. 1866ല്‍ ​രൂ​പീ​കൃ​ത​മാ​യ ഈ​സ്റ്റ് ഇ​ന്ത്യാ അ​സോ​സി​യേ​ഷ​നാ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. ദാ​ദാ​ബാ​യ് ന​വ​റോ​ജി ല​ണ്ട​നി​ലാ​ണ് ഇ​ത് രൂ​പീ​ക​രി​ച്ച​തെ​ങ്കി​ലും ഇ​ന്ത്യ​ന്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യാ​നും പൊ​തു​ജ​നാ​ഭി​പ്രാ​യം രൂ​പീ​ക​രി​ക്കാ​നും ഈ ​സം​ഘ​ട​ന മു​ന്‍കൈ​യെ​ടു​ത്തു. ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നെ​ക്കു​റി​ച്ചു​ള്ള സാ​മ്പ​ത്തി​ക വി​ശ​ക​ല​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത് ദാ​ദാ​ബാ​യ് ന​വ​റോ​ജി​യാ​ണ്.

1870ല്‍ ​പൂ​നെ​യി​ല്‍ രൂ​പം കൊ​ണ്ട സാ​ര്‍വ​ജ​നി​ക്ക് സ​ഭ, സു​രേ​ന്ദ്ര​നാ​ഥ ബാ​ന​ര്‍ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1876ല്‍ ​രൂ​പം കൊ​ണ്ട ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍, 1884ല്‍ ​രൂ​പം കൊ​ണ്ട മ​ദ്രാ​സ് ജ​ന​സ​ഭ, 1885ല്‍ ​രൂ​പം കൊ​ണ്ട ബോം​ബെ പ്ര​സി​ഡ​ന്‍സി അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യാ​യി​രു​ന്നു മ​റ്റു പ്ര​ധാ​ന രാ​ഷ്‌​ട്രീ​യ സം​ഘ​ട​ന​ക​ള്‍.

വെ​ട്ടി​മു​റി​ച്ച് ബം​ഗാ​ള്‍

1905ലാ​ണ് ബം​ഗാ​ളി​നെ ര​ണ്ടാ​യി വി​ഭ​ജി​ക്കാ​നു​ള​ള തീ​രു​മാ​നം ക​ഴ്‌​സ​ണ്‍ പ്ര​ഭു പ്ര​ഖ്യാ​പി​ച്ച​ത്. ബം​ഗാ​ളി​ല്‍ വ​ള​ര്‍ന്നു​വ​ന്ന ദേ​ശീ​യ​ബോ​ധ​ത്തി​ന്‍റെ ചി​റ​ക​രി​യു​ക എ​ന്ന​താ​യി​രു​ന്നു ഇ​തി​ന്‍റെ ല​ക്ഷ്യം. മു​സ്‌​ലിം ഭൂ​രി​പ​ക്ഷ​മു​ള്ള കി​ഴ​ക്ക​ന്‍ ബം​ഗാ​ളും ഹി​ന്ദു ഭൂ​രി​പ​ക്ഷ​മു​ള്ള പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ളും ര​ണ്ടാ​യി പ​കു​ത്ത് വ​ര്‍ഗീ​യ​ത​യു​ടെ വി​ഷ​വി​ത്ത് വി​ത​ച്ചാ​ല്‍ ആ ​കാ​ര്യം എ​ളു​പ്പ​മാ​കു​മെ​ന്ന് പ്ര​ഭു ക​ണ​ക്കു കൂ​ട്ടി. എ​ന്നാ​ല്‍ ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി ഇ​തി​നെ എ​തി​ര്‍ത്തു. വി​ഭ​ജ​നം നി​ല​വി​ല്‍ വ​ന്ന 1905 ഒ​ക്റ്റോ​ബ​ര്‍ 16 ദേ​ശീ​യ ദുഃ​ഖാ​ച​ര​ണ ദി​ന​മാ​യി അ​വ​ര്‍ ആ​ച​രി​ച്ചു.

അ​തോ​ടൊ​പ്പം വി​ദേ​ശ ഉ​ത്പ​ന്ന​ങ്ങ​ള്‍ ബ​ഹി​ഷ്‌​ക​രി​ക്കാ​നും അ​വ​ര്‍ തീ​രു​മാ​നി​ച്ചു . ഇ​തു നാ​ട്ടി​ലെ വ്യ​വ​സാ​യ​ത്തി​ന് ഉ​ണ​ര്‍വേ​കി. ബം​ഗാ​ള്‍ വി​ഭ​ജ​ന​ത്തി​നെ​തി​രാ​യ ജ​ന​കീ​യ മു​ന്നേ​റ്റം ഇ​ന്ത്യ​ന്‍ ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന് ഉ​ണ​ര്‍വേ​കി. പ്ര​തീ​ക്ഷി​ച്ച​തി​ന് വി​പ​രീ​ത ഫ​ല​മു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് 1911ല്‍ ​ഹാ​ര്‍ഡി​ങ് പ്ര​ഭു വി​ഭ​ജ​നം റ​ദ്ദു ചെ​യ്തു.

കോ​ണ്‍ഗ്ര​സി​ലെ തീ​വ്ര​വാ​ദി ഗ്രൂ​പ്പി​ന്‍റെ വ​ള​ര്‍ച്ച​യ്ക്കും ബം​ഗാ​ള്‍ വി​ഭ​ജ​നം കാ​ര​ണ​മാ​യി. അ​നു​ശീ​ല​ന്‍ സ​മി​തി, യു ​ഗാ​നൂ​ര്‍ തു​ട​ങ്ങി ര​ഹ​സ്യ സം​ഘ​ട​ന​ക​ള്‍ ഇ​ക്കാ​ല​ത്ത് ഉ​ദ​യം ചെ​യ്തു. ച​വേ​ക്ക​ര്‍ സ​ഹോ​ദ​ര​ന്മാ​ര്‍, ഖു​ദി​റാം ബോ​സ്, പ്ര​ഫു​ല്ല ചാ​ക്കി, ശ്യാം​ജി കൃ​ഷ്ണ വ​ര്‍മ, ഭ​ഗ​ത് സി​ങ് തു​ട​ങ്ങി​യ​വ​രൊ​ക്കെ തീ​വ്ര​വാ​ദ നി​ല​പാ​ടു​ള്ള​വ​രാ​യി​രു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top