Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:51 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kashmir, KT Jaleel, Azadi Ka Amrit Mahotsav

ക​​ശ്മീ​​രി​​ന്‍റെ അമൃതകാലം

Published:14 August 2022

# വി​​പി​​ൻ കൂ​​ടി​​യേ​​ട​​ത്ത്

കേ​​വ​​ലം 1339 മു​​ത​​ൽ 1819 വ​​രെ​​യു​​ള്ള കാ​​ല​​ഘ​​ട്ട​​ത്തി​​ൽ രൂ​​പ​​പ്പെ​​ട്ട ഒ​​രു ജ​​ന​​ത​​യും സം​​സ്കാ​​ര​​വും മാ​​ത്ര​​മാ​​ണോ ക​​ശ്മീ​​രി​​ന്‌ അ​​വ​​കാ​​ശ​​പ്പെ​​ട്ട​​ത്‌? അ​​ല്ലേ​​യ​​ല്ല. ആ ​​ച​​രി​​ത്രം അ​​റി​​യാ​​ത്ത​​യാ​​ളു​​മ​​ല്ല ജ​​ലീ​​ൽ. പ​​ക്ഷേ, അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഉ​​ദ്ദേ​​ശ്യം വേ​​റെ​​യാ​​ണ​​ല്ലോ..!

പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​ലെ മു​​ൻ മ​​ന്ത്രി​​യും ഇ​​പ്പോ​​ൾ എം​​എ​​ൽ​​എ​​യു​​മാ​​യ ഡോ. ​​കെ​​ടി. ജ​​ലീ​​ൽ ത​​ന്‍റെ ജ​​മ്മു ക​​ശ്മീ​​ർ സ​​ന്ദ​​ർ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്‌ എ​​ഴു​​തി​​യ ഫെ​​യ്സ്ബു​​ക്ക്‌ പോ​​സ്റ്റ്‌ വി​​വാ​​ദ​​മാ​​യ​​ല്ലോ. "പാ​​ക്കി​​സ്ഥാ​​നോ​​ടു ചേ​​ർ​​ക്ക​​പ്പെ​​ട്ട ആ​​സാ​​ദ് ക​​ശ്മീ​​ർ', "ഇ​​ന്ത്യ​​ൻ അ​​ധീ​​ന ക​​ശ്മീ​​ർ' എ​​ന്നൊ​​ക്കെ അ​​ദ്ദേ​​ഹം രേ​​ഖ​​പ്പെ​​ടു​​ത്തി​​ക്ക​​ണ്ടു. 

ക​​ശ്മീ​​ർ സ്വ​​ത്വം എ​​ന്ന​​ത്‌ മു​​സ്‌​​ലിം സ​​ത്വ​​മാ​​ണെ​​ന്നും അ​​ത്‌ ഈ ​​കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ത​​ക​​ർ​​ത്തെ​​ന്നും ധ്വ​​നി​​യു​​ള്ള വ​​രി​​ക​​ളും അ​​തി​​ൽ കാ​​ണാം. 1339 മു​​ത​​ൽ അ​​ഞ്ചു നൂ​​റ്റാ​​ണ്ട്‌ ക​​ശ്മീ​​ർ ഭ​​രി​​ച്ച​​ത്‌ മു​​സ്‌​​ലിം ഭ​​ര​​ണാ​​ധി​​ക​​ളാ​​ണെ​​ന്നും,‌ 1819ൽ ​​ഹി​​ന്ദു രാ​​ജാ​​വാ​​യ ര​​ഞ്ജി​​ത്‌ സി​​ങ്‌ "ആ​​ക്ര​​മി​​ച്ച് ' അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ രാ​​ജ്യ​​ത്തോ​​ടു ചേ​​ർ​​ത്തെ​​ന്നും, തു​​ട​​ർ​​ന്ന് 1846ൽ ​​ബ്രി​​ട്ടീ​​ഷ്‌ ഭ​​ര​​ണ​​ത്തി​​ലാ​​യി എ​​ന്നും ജ​​ലീ​​ൽ എ​​ഴു​​തി. അ​​താ​​യ​​ത്, കേ​​വ​​ലം 27 വ​​ർ​​ഷം ഭ​​രി​​ച്ച ര​​ഞ്ജി​​ത്‌ സി​​ങ്ങി​​ന​​ല്ല, മ​​റി​​ച്ച് അ​​ഞ്ചു നൂ​​റ്റാ​​ണ്ട്‌ ഭ​​രി​​ച്ച മു​​സ്‌​​ലിം ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ​​ക്കാ​​ണ‌്‌ ക​​ശ്മീ​​രി​​ന്‍റെ അ​​വ​​കാ​​ശം എ​​ന്ന് പ​​റ​​യാ​​തെ പ​​റ​​യു​​ന്ന ത​​ന്ത്രം.

എ​​ന്നാ​​ൽ, എ​​ന്താ​​ണ‌്‌ യ​​ഥാ​​ർ​​ഥ ച​​രി​​ത്രം? കേ​​വ​​ലം 1339 മു​​ത​​ൽ 1819 വ​​രെ​​യു​​ള്ള കാ​​ല​​ഘ​​ട്ട​​ത്തി​​ൽ രൂ​​പ​​പ്പെ​​ട്ട ഒ​​രു ജ​​ന​​ത​​യും സം​​സ്കാ​​ര​​വും മാ​​ത്ര​​മാ​​ണോ ക​​ശ്മീ​​രി​​ന്‌ അ​​വ​​കാ​​ശ​​പ്പെ​​ട്ട​​ത്‌? അ​​ല്ലേ​​യ​​ല്ല. ആ ​​ച​​രി​​ത്രം അ​​റി​​യാ​​ത്ത​​യാ​​ളു​​മ​​ല്ല ജ​​ലീ​​ൽ. പ​​ക്ഷേ, അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഉ​​ദ്ദേ​​ശ്യം വേ​​റെ​​യാ​​ണ​​ല്ലോ..!

അ​​റി​​വി​​ന്‍റെ കേ​​ന്ദ്രം

ശൈ​​വി​​സ​​ത്തി​​ന്‍റെ ഹൃ​​ദ​​യ ഭൂ​​മി​​ക​​യാ​​ണ്‌ ക​​ശ്മീ​​രം. ആ​​ദി​​ശ​​ങ്ക​​ര​​ന്‍റെ ശാ​​ര​​ദാ​​പീ​​ഠം ക​​ശ്മീ​​ര​​ത്തി​​ലാ​​ണ്‌. ഗോ​​പാ​​ദ്രി മ​​ല​​യി​​ലെ ജ്യേ​​ഷ്ഠേ​​ശ്വ​​ര​​നും, ഝ​​ലം ന​​ദി​​ക്ക​​ര​​യി​​ലെ ദു​​ർ​​ഗാ മ​​ന്ദി​​ര​​വും, ആ​​ദി​​പ​​രാ​​ശ​​ക്തി​​യു​​ടെ വാ​​സ​​സ്ഥ​​ല​​മാ​​യ ഗൗ​​രീ​​മാ​​ർ​​ഗും, വ​​രാ​​ഹ​​മു​​ല്ല എ​​ന്ന ബാ​​രാ​​മു​​ല്ല​​യും എ​​ല്ലാം ശൈ​​വി​​സ​​ത്തി​​ന്‍റെ അ​​ല​​ക​​ളാ​​ണ്‌. ക​​ശ്യ​​പ മ​​ഹ​​ർ​​ഷി​​യും ഭ​​ര​​ത​​മു​​നി​​യും ല​​ളി​​താ​​ദി​​ത്യ​​നും ബു​​ദ്ധ​​നും ശ​​ങ്ക​​ര​​നും ക​​ശ്മീ​​ര​​ത്തി​​ന്‍റെ സ്വ​​ന്ത​​മാ​​ണ‌്‌. 

ബി​​സി 3000നും ​​മു​​മ്പ് നി​​യോ​​ലി​​തി​​ക്‌ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ത​​ന്നെ അ​​വി​​ടെ സാം​​സ്കാ​​രി​​ക വ​​ള​​ർ​​ച്ച​​യെ​​ത്തി​​യ ഒ​​രു ജ​​ന​​ത​​യു​​ണ്ടാ​​യി​​രു​​ന്നു. ശൈ​​വി​​സ​​ത്തി​​നൊ​​പ്പം മ​​ഹാ​​യാ​​ന ബു​​ദ്ധി​​സ​​വും ക​​ശ്മീ​​രി​​ൽ പ​​ട​​ർ​​ന്നി​​രു​​ന്നു. ബി​​സി 300ൽ ​​അ​​ശോ​​ക ച​​ക്ര​​വ​​ർ​​ത്തി​​യു​​ടെ കാ​​ല​​ത്താ​​ണ‌്‌ ബു​​ദ്ധി​​സം വേ​​രോ​​ടു​​ന്ന​​ത്‌. ക​​നി​​ഷ്ക ച​​ക്ര​​വ​​ർ​​ത്തി​​യു​​ടെ കാ​​ല​​ത്ത്‌ നാ​​ലാം ബു​​ദ്ധ കൗ​​ൺ​​സി​​ൽ ചേ​​ർ​​ന്ന​​ത്‌ ക​​ശ്മീ​​രി​​ലാ​​ണ്. 

ക​​ശ്മീ​​ര​​ത്തി​​ന്‍റെ രാ​​ജ​​നൈ​​തി​​ക ച​​രി​​ത്രം ച​​ർ​​ച്ച ചെ​​യ്യു​​മ്പോ​​ൾ ആ​​ദ്യം പ്ര​​തി​​പാ​​ദി​​ക്കേ​​ണ്ട ഗ്ര​​ന്ഥ​​മാ​​ണ‌്‌ രാ​​ജ ത​​രം​​ഗി​​ണി. 12ാം നൂ​​റ്റാ​​ണ്ടി​​ൽ ക​​ശ്മീ​​രി​​ൽ ജീ​​വി​​ച്ചി​​രു​​ന്ന സം​​സ്കൃ​​ത പ​​ണ്ഡി​​ത​​നാ​​യ ക​​ൽ​​ഹ​​ൻ ര​​ചി​​ച്ച എ​​ട്ടു പു​​സ്ത​​ക​​ങ്ങ​​ളാ​​ണ്‌ രാ​​ജ ത​​രം​​ഗി​​ണി എ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്‌. ക​​ൽ​​ഹ​​ന്‍റെ പി​​താ​​വ്‌ ക​​ശ്മീ​​ർ ഭ​​രി​​ച്ചി​​രു​​ന്ന ഹ​​ർ​​ഷ ച​​ക്ര​​വ​​ർ​​ത്തി​​യു​​ടെ മ​​ന്ത്രി​​യാ​​യി​​രു​​ന്നു. ബി​​സി 2448 മു​​ത​​ലു​​ള്ള ച​​രി​​ത്രം ക​​ൽ​​ഹ​​ൻ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു. ഗോ​​ന​​ന്ദ ഒ​​ന്നാ​​മ​​ൻ ബി​​സി 2448 ൽ ​​ക​​ശ്മീ​​ർ ഭ​​രി​​ച്ചു. ബി​​സി 1100 വ​​രെ ക​​ശ്മീ​​ർ ഭ​​രി​​ച്ചി​​രു​​ന്ന മു​​ഴു​​വ​​ൻ രാ​​ജാ​​ക്ക​​ന്മാ​​രു​​ടെ​​യും ച​​രി​​ത്രം അ​​ദ്ദേ​​ഹം പ​​റ​​യു​​ന്നു. 

വേ​​ദാ​​ന്ത​​ത്തി​​ൽ അ​​ഭി​​ന​​വ് ഗു​​പ്ത​​യും ഉ​​ത്പ​​ൽ ദേ​​വ​​നും, ജ്യോ​​തി​​ശാ​​സ്ത്ര​​ത്തി​​ൽ ലോ​​കാ​​ക്ഷി, ആ​​യു​​ർ​​വേ​​ദ​​ത്തി​​ൽ ച​​ര​​ക​​നും വാ​​ഗ്ഭ​​ട​​നും, വൈ​​ദ്യ​​ശാ​​സ്ത്ര​​ത്തി​​ൽ ശു​​ശ്രു​​ത​​ൻ, പാ​​ണി​​നി വ്യാ​​ക​​ര​​ണ​​ത്തി​​ൽ, വ​​ടേ​​ശ്വ​​ർ ത്രി​​കോ​​ണ​​മി​​തി​​യി​​ൽ, കാ​​ളി​​ദാ​​സ​​ൻ സം​​സ്കൃ​​ത സാ​​ഹി​​ത്യ​​ത്തി​​ൽ, ഭ​​ര​​ത​​മു​​നി നാ​​ട്യ​​ശാ​​സ്ത്ര​​ത്തി​​ൽ, നി​​യ​​മ​​ത്തി​​ൽ സോ​​മ​​ഭ​​ട്ട​​ൻ, സൗ​​ന്ദ​​ര്യ​​ശാ​​സ്ത്ര​​ത്തി​​ൽ ഭാ​​സ​​ൻ, ശാ​​ർ​​ങ്ഗ​​ദേ​​വ​​ൻ സം​​ഗീ​​ത ശാ​​സ്ത്ര​​ത്തി​​ൽ, അ​​ദ്വൈ​​ത​​ത്തി​​ൽ വ​​സു​​ഗു​​പ്ത​​നും സോ​​മാ​​ന​​ന്ദ​​നും, ധ​​ർ​​മ​​ശാ​​സ്ത്ര​​ത്തി​​ൽ വി​​ഷ്ണു​​ഗു​​പ്ത​​ൻ.. തു​​ട​​ങ്ങി എ​​ണ്ണ​​മ​​റ്റ മ​​ഹാ​​പ​​ണ്ഡി​​ത​​ർ ക​​ശ്മീ​​ര​​ത്തി​​ന്‍റെ സം​​ഭാ​​വ​​ന​​യാ​​ണ്. 
ഈ ​​ച​​രി​​ത്ര​​മാ​​ണ്‌ ക​​ൽ​​ഹ​​ൻ രാ​​ജ ത​​രം​​ഗി​​ണി​​യി​​ൽ 7,826 ശ്ലോ​​ക​​ങ്ങ​​ളി​​ൽ എ​​ഴു​​തി​​വ​​ച്ചി​​ട്ടു​​ള്ള​​ത്‌
(റ​​ഫ: The Saga of the Kings of Kashmir by Ranjit Sitaram Pandit - The Indian Press, Allahabad; 1935)

ശ​​ക്തി​​പീ​​ഠം

ശ്രീ​​ധ​​ര ഗി​​രി​​നി​​ര​​ക​​ളാ​​ൽ ചു​​റ്റ​​പ്പെ​​ട്ട മ​​ഹാ​​സ​​രി​​ത്‌ എ​​ന്ന് ദാ​​ൽ ത​​ടാ​​കം. ക​​ശ്മീ​​ര​​ത്തി​​ന്‍റെ ര​​ത്നം. പു​​രാ​​ണ​​ങ്ങ​​ളി​​ൽ മ​​ഹാ​​സ​​രി​​ത്‌ എ​​ന്നാ​​ണ്‌ ദാ​​ൽ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്‌. ത​​ടാ​​ക​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റു ഭാ​​ഗ​​ത്താ​​യി ഇ​​സാ​​ബാ​​ര്‍ എ​​ന്നൊ​​രു പ്ര​​ദേ​​ശ​​മു​​ണ്ട്, അ​​വി​​ടെ​​യാ​​ണ് ദു​​ര്‍ഗാ​​ദേ​​വി​​യു​​ടെ വാ​​സ​​സ്ഥ​​ലം എ​​ന്നാ​​ണ് വി​​ശ്വാ​​സം. 

ദാ​​ൽ ത​​ടാ​​ക​​ത്തി​​ൽ നി​​ന്നു നോ​​ക്കി​​യാ​​ൽ ബി​​സി 371ൽ ​​രാ​​ജാ ഗോ​​പാ​​ദി​​ത്യ നി​​ർ​​മി​​ച്ച ശി​​വാ​​ല​​യം മ​​ല​​മു​​ക​​ളി​​ൽ കാ​​ണാം. ശ്രീ​​ശ​​ങ്ക​​രാ​​ചാ​​ര്യ​​ർ ക​​ശ്മീ​​ര​​ത്തി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ പൂ​​ജ ചെ​​യ്ത ക്ഷേ​​ത്ര​​മാ​​ണി​​ത്‌. പാ​​ക്‌ അ​​ധി​​നി​​വേ​​ശ ക​​ശ്മീ​​രി​​ലെ കൃ​​ഷ്ണ​​ഗം​​ഗാ ന​​ദി​​ക്ക​​ര​​യി​​ലാ​​ണ്‌ (Neelum River) ശ​​ക്തി​​പീ​​ഠ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​യ ശാ​​ര​​ദാ​​പീ​​ഠം. ആ ​​ക്ഷേ​​ത്ര​​ത്തോ​​ടു ചേ​​ർ​​ന്ന് വ​​ലി​​യ ഒ​​രു പാ​​ഠാ​​ശാ​​ല​​യും ഉ​​ണ്ടാ​​യി​​രു​​ന്നു. ശാ​​ര​​ദാ​​പീ​​ഠം ഒ​​രേ​​സ​​മ​​യം ബു​​ദ്ധി​​സ​​ത്തി​​ന്‍റേ​​യും ക​​ശ്മീ​​രി ശൈ​​വി​​സ​​ത്തി​​നേ​​യും കേ​​ന്ദ്ര​​മാ​​യി​​രു​​ന്നു. 

രാ​​ജാ ല​​ളി​​താ​​ദി​​ത്യ

കെ.​​ടി. ജ​​ലീ​​ൽ അ​​ട​​ക്കം, ഇ​​വി​​ടു​​ത്തെ "പു​​രോ​​ഗ​​മ​​ന' ബു​​ദ്ധി​​ജീ​​വി​​ക​​ൾ ഒ​​രി​​ക്ക​​ലും പ​​റ​​യാ​​നാ​​ഗ്ര​​ഹി​​ക്കാ​​ത്ത്‌ പേ​​രാ​​ണ്‌ ‌ ല​​ളി​​താ​​ദി​​ത്യ മ​​ഹാ​​രാ​​ജ​​വി​​ന്‍റേ​​ത്. എ​​ഡി 625-855 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ക​​ശ്മീ​​ർ ഭ​​രി​​ച്ചി​​രു​​ന്ന രാ​​ജ​​വം​​ശ​​മാ​​ണ്‌ കാ​​ർ​​ക്കോ​​ട രാ​​ജ​​വം​​ശം. ആ ​​കാ​​ഘ​​ട്ട​​മാ​​ണ് ക​​ശ്മീ​​രി​​ന്‍റെ സു​​വ​​ർ​​ണ​​കാ​​ല​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്‌.

രാ​​ജ​​ത​​രം​​ഗി​​ണി​​യി​​ൽ പ​​റ​​യു​​ന്ന​​ത് എ​​ഡി 724 -760 കാ​​ല​​ത്താ​​ണ്‌ രാ​​ജാ ല​​ളി​​താ​​ദി​​ത്യ മു​​ക്തി​​പ​​ദ​​യു​​ടെ ഭ​​ര​​ണ​​മെ​​ന്നാ​​ണ്‌. മ​​ധ്യ​​ഭാ​​ര​​തം ഭ​​രി​​ച്ചി​​രു​​ന്ന യ​​ശോ​​ധ​​ർ​​മ​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ല​​ളി​​ദാ​​ദി​​ത്യ​​ൻ വി​​ന്ധ്യാ​​ച​​ലം ക​​ട​​ന്ന് ക​​ർ​​ണാ​​ട​​ക വ​​രെ​​യു​​ള്ള പ്ര​​ദേ​​ശം ക​​ശ്മീ​​ർ കേ​​ന്ദ്ര​​മാ​​ക്കി ഭ​​രി​​ച്ചി​​രു​​ന്നു​​വെ​​ന്നു രാ​​ജ​​ത​​രം​​ഗി​​ണി സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു. ഇ​​ന്ന​​ത്തെ അ​​ഫ്ഗാ​​നും മ​​ധ്യേ​​ഷ​​ൻ രാ​​ജ്യ​​ങ്ങ​​ളും ചൈ​​നീ​​സ്‌ താ​​ങ് രാ​​ജ​​വം​​ശ​​വും ടി​​ബ​​റ്റും ല​​ളി​​ദാ​​ദി​​ത്യ​​ന്‍റെ കീ​​ഴി​​ലാ​​യി​​രു​​ന്നു. 

സി​​ന്ധി​​ലെ അ​​റ​​ബ് ഗ​​വ​​ർ​​ണ​​റാ​​യ ജു​​നൈ​​ദ് ക​​ശ്മീ​​ർ ആ​​ക്ര​​മി​​ച്ചു. ജു​​നൈ​​ദി​​നെ​​യും അ​​റ​​ബ് സൈ​​ന്യ​​ത്തെ​​യും ല​​ളി​​താ​​ദി​​ത്യ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. തു​​ർ​​ക്മെ​​നി​​സ്ഥാ​​നി​​ലെ തു​​ർ​​ക്കി​​ക​​ളെ​​യും ബ​​ഡ​​ക്‌​​സ്ഥാ​​നി​​ൽ നി​​ന്നു​​ള്ള ടോ​​ക്രാ​​നെ​​യും തു​​ര​​ത്തി. ബാ​​ൾ​​ട്ടി​​സ്ഥാ​​നി​​ൽ നി​​ന്നും ടി​​ബ​​റ്റി​​ൽ നി​​ന്നു​​മു​​ള്ള ആ​​ക്ര​​മ​​ണ​​ങ്ങ​​ളെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഉ​​സ്ബെ​​ക്കി​​സ്ഥാ​​ൻ, താ​​ജി​​ക്കി​​സ്ഥാ​​ൻ, തെ​​ക്ക​​ൻ കി​​ർ​​ഗി​​സ്ഥാ​​ൻ, തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ ക​​സാ​​ഖി​​സ്ഥാ​​ൻ തു​​ട​​ങ്ങി​​യ ആ​​ധു​​നി​​ക രാ​​ജ്യ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന മ​​ധ്യേ​​ഷ്യ​​യി​​ലും അ​​ദ്ദേ​​ഹം വി​​ജ​​യി​​ച്ചു. അ​​തി​​നു​​ശേ​​ഷം കാ​​ബൂ​​ളി​​ലൂ​​ടെ തു​​ർ​​ക്കി​​സ്ഥാ​​ൻ ആ​​ക്ര​​മി​​ക്കു​​ക​​യും ബു​​ഖാ​​റ​​യി​​ലെ മോ​​മി​​നെ നാ​​ലു​​ത​​വ​​ണ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ക​​യും അ​​ഞ്ചാം ത​​വ​​ണ വ​​ധി​​ക്കു​​ക​​യും ചെ​​യ്തു. 

അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സാ​​ന്നി​​ധ്യം ക​​ശ്മീ​​രി​​നെ ആ​​ക്ര​​മി​​ക്കു​​ന്ന​​തി​​ൽ നി​​ന്ന് മു​​സ്‌​​ലിം രാ​​ജ്യ​​ങ്ങ​​ളെ നി​​രു​​ത്സാ​​ഹ​​പ്പെ​​ടു​​ത്തി. ഹി​​ന്ദു​​കു​​ഷ്- പാ​​മി​​ർ മേ​​ഖ​​ല​​യ്‌​​ക്കെ​​തി​​രെ​​യും അ​​ദ്ദേ​​ഹം വി​​ജ​​യി​​ച്ചു. ത​​ന്‍റെ സാ​​മ്രാ​​ജ്യം കാ​​സ്പി​​യ​​ൻ ക​​ട​​ലി​​ലേ​​ക്കും കാ​​ര​​ക്കോ​​റം പ​​ർ​​വ​​ത​​നി​​ര​​ക​​ളി​​ലേ​​ക്കും വ്യാ​​പി​​പ്പി​​പ്പി​​ച്ചു. വ​​ട​​ക്ക് ടി​​ബ​​റ്റ് മു​​ത​​ൽ ദ്വാ​​ര​​ക വ​​രെ​​യും തെ​​ക്ക് ഒ​​ഡി​​ഷ തീ​​രം വ​​രെ​​യും കി​​ഴ​​ക്ക് ബം​​ഗാ​​ൾ മു​​ത​​ൽ പ​​ടി​​ഞ്ഞാ​​റ് മ​​ധ്യേ​​ഷ്യ വ​​രെ​​യും ല​​ളി​​താ​​ദി​​ത്യ​​ന്‍റെ സാ​​മ്രാ​​ജ്യം സ്ഥാ​​പി​​ക്ക​​പ്പെ​​ട്ടു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സൈ​​ന്യം പേ​​ർ​​ഷ്യ​​യി​​ൽ (ഇ​​റാ​​ൻ) വ​​രെ എ​​ത്തി. നി​​ര​​വ​​ധി പ​​ട്ട​​ണ​​ങ്ങ​​ൾ, ഹി​​ന്ദു ബൗ​​ദ്ധ ക്ഷേ​​ത്ര​​ങ്ങ​​ൾ പ​​ണി​​ക​​ഴി​​പ്പി​​ച്ചു. ഇ​​ത്ര​​യും ശ​​ക്ത​​നാ​​യ ഹി​​ന്ദു രാ​​ജാ​​വി​​ന്‍റെ കീ​​ഴി​​ലാ​​ണ‌്്‌ ക​​ശ്മീ​​ർ വി​​ശ്വ​​പ്ര​​സി​​ദ്ധ​​മാ​​യ​​ത്‌.

കീ​​ഴ​​ട​​ക്കാ​​ൻ തു​​ട​​ർ​​ച്ച​​യാ​​യ ശ്ര​​മം

എ​​ഡി 1339ലാ​​ണ്‌ ആ​​ദ്യ​​മാ​​യി താ​​ഴ്‌​​വ​​ര​​യി​​ൽ മു​​സ്‌​​ലിം ഭ​​ര​​ണം വ​​രു​​ന്ന​​ത്‌. ഷാ ​​മി​​ർ ക​​ശ്മീ​​രി​​ലെ ആ​​ദ്യ മു​​സ്‌​​ലിം ഭ​​ര​​ണാ​​ധി​​കാ​​രി​​യാ​​യി. 1586 മു​​ത​​ൽ 1751 വ​​രെ ഭ​​രി​​ച്ചി​​രു​​ന്ന മു​​ഗ​​ൾ സാ​​മ്രാ​​ജ്യ​​വും1747 മു​​ത​​ൽ 1819 വ​​രെ ഭ​​രി​​ച്ചി​​രു​​ന്ന അ​​ഫ്ഗാ​​ൻ ദു​​റാ​​നി സാ​​മ്രാ​​ജ്യ​​വും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​ഞ്ച് നൂ​​റ്റാ​​ണ്ടു​​ക​​ളി​​ൽ മു​​സ്‌​​ലിം രാ​​ജാ​​ക്ക​​ന്മാ​​ർ ക​​ശ്മീ​​ർ ഭ​​രി​​ച്ചു. അ​​ക്കാ​​ല​​ത്ത് ത​​ദ്ദേ​​ശീ​​യ ജ​​ന​​ത​​യെ മ​​ത​​പ​​രി​​വ​​ർ​​ത്ത​​നം ന​​ട​​ത്തി. പ​​ല ക്ഷേ​​ത്ര​​ങ്ങ​​ളും ബു​​ദ്ധ സ്തൂ​​പ​​ങ്ങ​​ളും ത​​ക​​ർ​​ത്തു. മ​​റ്റെ​​ല്ലാ മ​​ത ബിം​​ബ​​ങ്ങ​​ളും ക​​ശ്മീ​​രി​​ൽ നി​​ന്നും മാ​​റ്റ​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രു​​ന്നു. 

അ​​ങ്ങ​​നെ തു​​ട​​ര​​വെ, ര​​ഞ്ജി​​ത് സി​​ങ്ങി​​ന്‍റെ കീ​​ഴി​​ൽ സി​​ഖു​​കാ​​ർ ക​​ശ്മീ​​ർ പി​​ടി​​ച്ചെ​​ടു​​ത്തു. 1846ൽ ​​ഒ​​ന്നാം ആം​​ഗ്ലോ-​​സി​​ഖ് യു​​ദ്ധ​​ത്തി​​ലെ സി​​ഖ് പ​​രാ​​ജ​​യ​​ത്തി​​നു​​ശേ​​ഷം ലാ​​ഹോ​​ർ ഉ​​ട​​മ്പ​​ടി ഒ​​പ്പു​​വ​​ച്ചു. പി​​ന്നീ​​ട് അ​​മൃ​​ത്സ​​ർ ഉ​​ട​​മ്പ​​ടി പ്ര​​കാ​​രം ഈ ​​പ്ര​​ദേ​​ശം ബ്രി​​ട്ടീ​​ഷു​​കാ​​രി​​ൽ നി​​ന്ന് വാ​​ങ്ങി​​യ ശേ​​ഷം, ജ​​മ്മു​​വി​​ലെ രാ​​ജാ​​വാ​​യ ഗു​​ലാ​​ബ് സി​​ങ് പു​​തി​​യ ഭ​​ര​​ണാ​​ധി​​കാ​​രി​​യാ​​യി. 

1947-1948 ലെ ​​ഇ​​ന്ത്യ-​​പാ​​കി​​സ്ഥാ​​ൻ യു​​ദ്ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്‌​​റു ലാ​​ൽ ചൗ​​ക്കി​​ൽ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ലാ​​ണ് ക​​ശ്മീ​​രി​​ക​​ൾ​​ക്ക് അ​​വ​​രു​​ടെ രാ​​ഷ്‌​​ട്രീ​​യ ഭാ​​വി തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ന്ന ഒ​​രു ഹി​​ത​​പ​​രി​​ശോ​​ധ​​ന​​യി​​ൽ വോ​​ട്ടു​​ചെ​​യ്യാ​​നു​​ള്ള അ​​വ​​സ​​ര​​വും, അ​​തി​​ലൂ​​ടെ പ്ര​​ത്യേ​​ക പ​​ദ​​വി​​യും വാ​​ഗ്ദാ​​നം ചെ​​യ്ത​​ത്. 

കൂ​​ട്ട​​പ്പ​​ലാ​​യ​​നം

1963 ഡി​​സം​​ബ​​ർ 27 ന്‌ ​​ഹ​​സ്ര​​ത്ത്ബാ​​ൽ പ​​ള്ളി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന മു​​ഹ​​മ്മ്ദ്‌ ന​​ബി​​യു​​ടേ​​തെ​​ന്ന് വി​​ശ്വ​​സി​​ക്കു​​ന്ന വി​​ശു​​ദ്ധ​​മു​​ടി കാ​​ണാ​​താ​​യ സം​​ഭ​​വ​​ത്തോ​​ടെ ന​​ട​​ന്ന ക​​ലാ​​പ​​ത്തി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ഹി​​ന്ദു​​ക്ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു, മ​​തം മാ​​റി. 1965ലെ ​​യു​​ദ്ധ സ​​മ​​യ​​ത്തും ക​​ശ്മീ​​രി പ​​ണ്ഡി​​റ്റു​​ക​​ൾ ആ​​ക്ര​​മി​​ക്ക​​പെ​​ട്ടു. 66ലെ ​​താ​​ഷ്ക​​ന്‍റ്‌ ഉ​​ട​​മ്പ​​ടി പ്ര​​കാ​​രം ലൈ​​ൻ ഒ​​ഫ്‌ ക​​ൺ​​ട്രോ​​ൾ വ​​ന്നു. പാ​​ക്കി​​സ്ഥാ​​ന്‍റെ​​യും കെ.​​ടി. ജ​​ലീ​​ലി​​ന്‍റെ​​യും ഭാ​​ഷ​​യി​​ലെ ""ആ​​സാ​​ദ് ക​​ശ്മീ​​ർ'' എ​​ന്ന പാ​​ക് അ​​ധി​​നി​​വേ​​ശ ക​​ശ്മീ​​ർ നി​​ല​​വി​​ൽ​​വ​​ന്ന​​ത്‌ ഇ​​സ്‌​​ലാ​​മി​​ക്‌ ഗ്രൂ​​പ്പു​​ക​​ൾ​​ക്ക്‌ പ​​കു​​തി​​വി​​ജ​​യം ല​​ഭി​​ച്ച​​തു പോ​​ലെ​​യാ​​യി. ബാ​​ൾ​​ട്ടി​​സ്ഥാ​​ൻ മേ​​ഖ​​ല പൂ​​ർ​​ണ​​മാ​​യും മു​​സ്‌​​ലിം ഭൂ​​രി​​പ​​ക്ഷ​​മാ​​യി.

1980 ൽ "​​ജ​​മാ അ​​ത്തെ ഇ​​സ്‌​​ലാ​​മി ക​​ശ്മീ​​ർ' എ​​ന്ന സം​​ഘ​​ട​​ന ക​​ലാ​​പ​​ങ്ങ​​ൾ​​ക്കു കോ​​പ്പു​​കൂ​​ട്ടി. കൂ​​ട്ട​​ക്കൊ​​ല​​ക​​ൾ ആ​​സൂ​​ത്ര​​ണം ചെ​​യ്തു. ജെ​​കെ​​ൽ​​എ​​ഫി​​നെ കൂ​​ടാ​​തെ ഹി​​സ്ബു​​ൾ മു​​ജാ​​ഹി​​ദ്ദീ​​ൻ, അ​​ൻ​​സ​​റു​​ള്ള ഇ​​സ്‌​​ലാം, മു​​സ്‌​​ലിം യു​​ണൈ​​ഡ്‌ ഫ്ര​​ണ്ട് തു​​ട​​ങ്ങി​​യ ഭീ​​ക​​ര ഗ്രൂ​​പ്പു​​ക​​ൾ സ​​ജീ​​വ​​മാ​​യി. 1984ൽ ​​സി​​യാ​​ച്ചി​​ൻ ഇ​​ന്ത്യ തി​​രി​​ച്ചു പി​​ടി​​ച്ച​​തോ​​ടെ ക​​ശ്മീ​​ർ താ​​ഴ്‌​​വ​​ര​​യി​​ൽ പാ​​ക്ക്‌ അ​​നു​​കൂ​​ല പ്ര​​ക​​ട​​ന​​വും ഹി​​ന്ദു​​വി​​രു​​ദ്ധ ക​​ലാ​​പ​​ങ്ങ​​ളും വം​​ശ​​ഹ​​ത്യ​​യും ന​​ട​​ന്നു. 1990 ജ​​നു​​വ​​രി 19 ക​​ശ്മീ​​രി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ക​​റു​​ത്ത അ​​ട​​യാ​​ള​​മാ​​യി. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു മു​​സ്‌​​ലിം ഭീ​​ക​​ര​​ർ തോ​​ക്കു​​ക​​ളു​​മാ​​യി പ​​ണ്ഡി​​റ്റു​​ക​​ളെ തേ​​ടി​​യെ​​ത്തി. ആ ​​രാ​​ത്രി അ​​ഞ്ചു​​ല​​ക്ഷം ഹി​​ന്ദു​​ക്ക​​ൾ​​ക്കാ​​ണ്‌ താ​​ഴ്‌​​വ​​ര വി​​ട്ടോ​​ടേ​​ണ്ടി​​വ​​ന്ന​​ത്‌. 

അ​​പ്പോ​​ഴേ​​ക്ക് ലാ​​ൽ​​ചൗ​​ക്കി​​ൽ പാ​​ക്കി​​സ്ഥാ​​ൻ പ​​താ​​ക സ്ഥാ​​നം പി​​ടി​​ച്ചു. ഇ​​ന്ത്യ​​ൻ പ​​താ​​ക ഉ​​യ​​ർ​​ത്താ​​ൻ വി​​ഘ​​ട​​ന​​വാ​​ദി​​ക​​ൾ ആ​​രെ​​യും അ​​നു​​വ​​ദി​​ച്ചി​​ല്ല. 1992ൽ ​​ബി​​ജെ​​പി​​യു​​ടെ അ​​ന്ന​​ത്തെ അ​​ധ്യ​​ക്ഷ​​ൻ ഡോ. ​​മു​​ര​​ളി​​മ​​നോ​​ഹ​​ർ ജോ​​ഷി​​യും ന​​രേ​​ന്ദ്ര മോ​​ദി​​യും ന​​ട​​ത്തി​​യ ഏ​​ക​​താ യാ​​ത്ര​​യ്ക്കൊ​​ടു​​വി​​ൽ റി​​പ്പ​​ബ്ലി​​ക് ദി​​ന​​ത്തി​​ൽ ട​​വ​​റി​​ന് മു​​ക​​ളി​​ൽ ദേ​​ശീ​​യ​​പ​​താ​​ക ഉ​​യ​​ർ​​ത്തി​​യ​​തോ​​ടെ​​യാ​​ണ് ഈ ​​ക്ലോ​​ക്ക് ട​​വ​​റി​​ന് വ​​ലി​​യ പ്രാ​​ധാ​​ന്യം ല​​ഭി​​ച്ച​​ത്. 

ഇ​​ന്ന​​ത്തെ സ്ഥി​​തി

ഇ​​പ്പോ​​ൾ ജ​​മ്മു ക​​ശ്മീ​​രി​​ന്‌ പ്ര​​ത്യേ​​കാ​​ധി​​കാ​​രം ന​​ൽ​​കി​​യി​​രു​​ന്ന വ​​കു​​പ്പ്‌ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ എ​​ടു​​ത്തു​​മാ​​റ്റി പ​​ണ്ഡി​​റ്റു​​ക​​ളു​​ടെ പു​​ന​​ര​​ധി​​വാ​​സം ന​​ട​​പ്പാ​​ക്കി. ത​​ക​​ർ​​ത്ത നി​​ര​​വ​​ധി ക്ഷേ​​ത്ര​​ങ്ങ​​ൾ പു​​ന​​ർ​​നി​​ർ​​മി​​ക്കു​​ന്നു, ലാ​​ൽ​​ചൗ​​ക്കി​​ൽ ത്രി​​വ​​ർ​​ണം പാ​​റു​​ന്നു, തെ​​രു​​വു​​ക​​ൾ ശാ​​ന്ത​​മാ​​ണ്, എ​​ല്ലാ ത​​ര​​ത്തി​​ലു​​മു​​ള്ള വി​​ഘ​​ട​​ന​​വാ​​ദ​​വും ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടു​​ന്നു, അ​​വി​​ടെ സ​​മാ​​ധാ​​നം പു​​ല​​രു​​ന്നു. വി​​ഘ​​ട​​ന ചി​​ന്താ​​ധാ​​ര​​ക​​ൾ​​ക്ക്‌ ഇ​​ന്ന് ക​​ശ്മീ​​രി ജ​​ന​​ത പി​​ന്തു​​ണ ന​​ൽ​​കു​​ന്നി​​ല്ല ഇ​​ന്ത്യ എ​​ന്ന വി​​കാ​​ര​​ത്തി​​നൊ​​പ്പ​​മാ​​ണ‌്‌ ജ​​മ്മു ക​​ശ്മീ​​ർ. 

ഇ​​ന്ത്യ​​യി​​ലെ സം​​ഘ​​ട​​ന​​ക​​ളി​​ൽ ജ​​മാ അ​​ത്തെ ഇ​​സ്‌​​ലാ​​മി അ​​ൽ-​​ഹി​​ന്ദും, ഡി​​വൈ​​എ​​ഫ്‌​​ഐ​​യും മാ​​ത്ര​​മാ​​ണ്‌ ക​​ശ്മീ​​രി​​ൽ പ്ര​​ത്യേ​​ക പേ​​രി​​ട്ട് സ്വ​​ത​​ന്ത്ര സം​​ഘ​​ട​​ന​​ക​​ളാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്‌- ജ​​മാ അ​​ത്തെ ഇ​​സ്‌​​ലാ​​മി ക​​ശ്മീ​​ർ, ജ​​മ്മു ആ​​ൻ​​ഡ് ക​​ശ്മീ​​ർ ഡെ​​മോ​​ക്രാ​​റ്റി​​ക്‌ യൂ​​ത്ത്‌ ഫെ​​ഡ​​റേ​​ഷ​​ൻ എ​​ന്നാ​​ണ് അ​​വ​​യു​​ടെ പേ​​ര്..! 

കെ.​​ടി. ജ​​ലീ​​ൽ ജ​​മാ അ​​ത്തെ ഇ​​സ്‌​​ലാ​​മി​​യു​​ടെ വി​​ദ്യാ​​ർ​​ഥി വി​​ഭാ​​ഗ​​മാ​​യി​​രു​​ന്ന, പി​​ന്നീ​​ട്‌ നി​​രോ​​ധി​​ക്ക​​പ്പെ​​ട്ട സി​​മി​​യു​​ടെ നേ​​താ​​വാ​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ സി​​പി​​എ​​മ്മി​​ന്‍റെ സ്വ​​ത​​ന്ത്ര എം​​എ​​ൽ​​എ. അ​​ദ്ദേ​​ഹ​​ത്തി​​ന് എ​​ക്കാ​​ല​​ത്തും ക​​ശ്മീ​​രി ജ​​ന​​ത​​യു​​ടെ സ​​ത്വ​​ബോ​​ധ​​ത്തെ ഒ​​രു വി​​ഭാ​​ഗ​​ത്തി​​ന്‍റേ​​തു മാ​​ത്ര​​മാ​​യേ കാ​​ണാ​​ൻ സാ​​ധി​​ക്കൂ. പ​​ക്ഷേ വ​​ർ​​ത്ത​​മാ​​ന​​കാ​​ല ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ പൊ​​തു​​ബോ​​ധം ജ​​ലീ​​ലി​​ന്‍റെ സ​​ത്വ​​ബോ​​ധ​​ത്തെ പൂ​​ർ​​ണ​​മാ​​യും നി​​രാ​​ക​​രി​​ക്കു​​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top