Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:17 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

kochi, crime news

കൊച്ചിയില്‍ വീണ്ടും കൊലപാതകം; യുവാവിനെ കുത്തിക്കൊന്നു

Published:14 August 2022

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കടന്നുകളഞ്ഞതായാണ് വിവരം.

കൊച്ചി: കൊച്ചിയില്‍ വീണ്ടും കൊലപാതകം. എറണാകുളം സൗത്ത് പാലത്തിന് സമീപമാണ് സംഭവം. വരാപ്പുഴ സ്വദേശി ശ്യാം(33) ആണ് മരിച്ചത്. കളത്തിപ്പറമ്പ് റോഡില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ സംഘര്‍ഷത്തിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കടന്നുകളഞ്ഞതായാണ് വിവരം.

പുലര്‍ച്ചെ രണ്ട് മണിയോടെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് വരികയായിരുന്നു ശ്യാമും സുഹൃത്ത് അരുണും. ഈ സമയം റോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍ ഇവര്‍ ഇടപെട്ടു. ഇതിനിടയില്‍ ശ്യാമിന് ആദ്യം കുത്തേറ്റു. പിന്നാലെ അരുണിനും. ഇരുവരേയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടരയോടെ ശ്യാമിന്റെ മരണം സ്ഥിരീകരിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top