Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 6:50 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

National Highway, Alappuzha, Accident

ആലപ്പുഴ ദേശീയ പാതയിൽ യുവാവ് മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്ക് എതിരെ കേസ്

Published:14 August 2022

വണ്ടാനം ഭാഗത്തേക്കു ബൈക്കിൽ പോകുകയായിരുന്ന അനീഷിൻ്റെ ബൈക്കിൽ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു.

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിലെ അപകടമരണത്തില്‍ ബസ് ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ റിഷി കുമാറിനെതിരെയാണ് കേസ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. പുന്നപ്ര തെക്കു പഞ്ചായത്ത് ആറാം വാർഡിൽ ഗീതാജ്ഞലി (പുതുക്കോട്) യിൽ ഗോപാലപിള്ള - കാർത്തിക ദമ്പതികളുടെ മകൻ അനീഷ് കുമാർ (28) ആണ് മരിച്ചത്.3 - 45 ഓടെ ദേശീയപാതയിൽ കുറവൻതോട് ജംഗ്ഷന് തെക്കുഭാഗത്തായിരുന്നു അപകടം.

വണ്ടാനം ഭാഗത്തേക്കു ബൈക്കിൽ പോകുകയായിരുന്ന അനീഷിൻ്റെ ബൈക്കിൽ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ യുവാവ് മരിച്ചു. ബസിന്റെ ഒരു ഭാഗം ഹൈവേയിലേക്ക് കയറ്റിയാണ് പാര്‍ക്ക് ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഇതാണ് ബൈക്ക് ബസില്‍ ഇടിക്കാന്‍ കാരണമായതെന്നും പൊലീസ് പറയുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top