Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:25 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mumbai

mumbai, Devendra Fadnavis, national news

മഹാരാഷ്ട്ര വകുപ്പ് വിഭജനം ഉടൻ; ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Published:14 August 2022

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഫഡ്‌നാവിസും ജൂൺ 30നും 18 മന്ത്രിമാർ ഓഗസ്റ്റ് 9 നും സത്യപ്രതിജ്ഞ ചെയ്തിട്ടും വകുപ്പുകളില്ലാതെയാണ് അവർ പ്രവർത്തിക്കുന്നത്.

മുംബൈ: പുതുതായി സത്യപ്രതിജ്ഞ ചെയ്ത 18 മന്ത്രിമാർക്കുള്ള വകുപ്പുകൾ ഉടൻ പ്രഖ്യാപിപ്പിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശനിയാഴ്ച പറഞ്ഞു. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഫഡ്‌നാവിസും ജൂൺ 30നും 18 മന്ത്രിമാർ ഓഗസ്റ്റ് 9 നും സത്യപ്രതിജ്ഞ ചെയ്തിട്ടും വകുപ്പുകളില്ലാതെയാണ് അവർ പ്രവർത്തിക്കുന്നത്.ഇത് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കനത്ത മഴയിൽ സംസ്ഥാനത്തെ കർഷകർക്കുണ്ടായ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം സർക്കാർ ഉടൻ നൽകുമെന്നും ഫഡ്‌നാവിസ് ഉറപ്പുനൽകി.

കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച വിളനാശ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുമെന്ന് പറഞ്ഞ ഉപമുഖ്യമന്ത്രി, കൃഷിനാശത്തിന്റെ വ്യാപ്തി ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ഈ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള നഷ്ടം കണക്കാക്കിയ ശേഷം നഷ്ടപരിഹാരം ഉടൻ അനുവദിക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top