Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:55 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

pathanamthitta, sabarimala news

ചിങ്ങമാസ പൂജകൾക്കായി 16 ന് ശബരിമല നട തുറക്കും; സന്നിധാനത്ത് ലക്ഷാർച്ചന 17 ന്

Published:14 August 2022

മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരി മാളികപ്പുറം ക്ഷേത്രനടയും ഈ സമയം തുറക്കും.17 മുതല്‍ 21 വരെയാണ് ശബരിമല മാളികപ്പുറം ക്ഷേത്രനടകള്‍ തുറന്നിരിക്കുക.വെര്‍ച്വല്‍ ക്യൂസംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.

പത്തനംതിട്ട : ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ഷേത്ര നട 16  ന് ചൊവാഴ്ച്ചവൈകുന്നേരം 5 മണിക്ക് തുറക്കും. മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന്ദീപങ്ങള്‍ തെ‍ളിക്കും. അടുത്ത ഒരു കൊല്ല വർഷക്കാലത്തെ ക്ഷേത്രത്തിലെ  താന്ത്രികചുമതല അടുത്ത ഊഴമായി തന്ത്രി കണ്ഠരര് രാജീവരർ  ഏറ്റെടുക്കും. പിന്നീട്  ഗണപതി,നാഗര്‍ തുടങ്ങിയ ഉപദേവതാ നടകളും  തുറന്ന് വിളക്ക് തെളിക്കും. പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ മേല്‍ശാന്തി അഗ്നിപകർന്നതിന്ശേഷമായിരിക്കും അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറിയുള്ള ദര്‍ശനത്തിന് അനുവദിക്കുക.  

മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരി മാളികപ്പുറം ക്ഷേത്രനടയും ഈ സമയം തുറക്കും.17 മുതല്‍ 21 വരെയാണ് ശബരിമല മാളികപ്പുറം ക്ഷേത്രനടകള്‍ തുറന്നിരിക്കുക.വെര്‍ച്വല്‍ ക്യൂസംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.

ചിങ്ങം ഒന്നായ ആഗസ്റ്റ് 17 ന് പുലര്‍ച്ചെ 5 മണിക്ക് ആണ് തിരുനട തുറക്കുക. അന്ന്രാവിലെ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടക്കും. തന്ത്രിയുടെ കാർമ്മികത്വത്തിൽബ്രഹ്മകലശം പൂജിച്ച ശേഷം 25 പൂജാരികൾ ചേർന്നാണ് കലശത്തിന് ചുറ്റുമിരുന്ന് അർച്ചനനടത്തുന്നത്. ഉച്ചയോടെ ലക്ഷാർച്ചന പൂർത്തിയാക്കി ബ്രഹ്മകലശം അയ്യപ്പ വിഗ്രഹത്തിൽഅഭിഷേകം ചെയ്യും. നെയ്യഭിഷേകം, മഹാഗണപതി ഹോമം , ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നടതുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും.പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക്സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പമ്പയിലേക്ക് നിലയ്ക്കലിൽ നിന്ന്കെഎസ് ആർ ടി സിയുടെ ചെയിൻ സർവ്വീസും തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ടഎന്നിവിടങ്ങളിൽ നിന്ന് പ്രത്യേക സർവ്വീസുകളും ഉണ്ടാകും.ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന് വൈകിട്ടാണ് പിന്നീട് തുറക്കുക.സെപ്റ്റംബര്‍ 10 ന് നട  അടയ്ക്കും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top