Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:47 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

pathanamthitta, dog attack

'ദേഹത്ത് ഏഴിടത്തായി കടിയേറ്റു'; റാന്നിയില്‍ 12 വയസുകാരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

Published:14 August 2022

ഇന്നലെ രാവിലെ പാല്‍ വാങ്ങാനായി കാര്‍മല്‍ എഞ്ചിനീയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.

പത്തനംതിട്ട: റാന്നിയില്‍ തെരുവുനായയുടെ ആക്രമണത്തിൽ 15 വയസുകാരിക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. റാന്നി പെരുന്നാടുകാരിയായ അഭിരാമിയുടെ കണ്ണിനും തോളിനും ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

ഇന്നലെ രാവിലെ പാല്‍ വാങ്ങാനായി കാര്‍മല്‍ എഞ്ചിനീയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ആദ്യം കുട്ടിയുടെ കാലിലാണ് തെരുവ് നായ കടിച്ചത്. ദേഹത്ത് ഏഴിടത്തായി തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ എത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. കണ്ണിന് സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് കണ്ണാശുപത്രിയിലേക്ക് മാറ്റും. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top