Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:52 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Market

new delhi, digilock Adalat, market, business

ഡിജിറ്റല്‍ ലോക് അദാലത്തിനോട് മികച്ച പ്രതികരണം

Published:14 August 2022

ഡിജിറ്റല്‍ ലോക് അദാലത്ത് രാജസ്ഥാനിലും മഹാരാഷ്ട്രയിലുമായി 69 ലക്ഷത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ന്യൂഡല്‍ഹി: 2022ലെ മൂന്നാം ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ ജൂപ്പിറ്റിസ് ജസ്റ്റിസ് ടെക്നോളജീസിന്റെ സാങ്കേതിക പങ്കാളിത്തത്തോടെ അതാത് സംസ്ഥാനങ്ങളില്‍ ഡിജിറ്റല്‍ ലോക് അദാലത്ത് ആരംഭിച്ചു.

ഡിജിറ്റല്‍ ലോക് അദാലത്ത് രാജസ്ഥാനിലും മഹാരാഷ്ട്രയിലുമായി 69 ലക്ഷത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാജസ്ഥാനിലെ ഡിജിറ്റല്‍ ലോക് അദാലത്ത് 568 ബെഞ്ചുകള്‍ രൂപീകരിച്ചു, അതില്‍ 5,62,295 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, അതില്‍ 2,28,863 കേസുകള്‍ വ്യവഹാരത്തിന് മുമ്പുള്ള ഘട്ടത്തിലും 3,33,432 കേസുകള്‍ സംസ്ഥാനത്തെ വിവിധ കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാതെയുമാണ്.

 മഹാരാഷ്ട്രയില്‍ മൊത്തം 63,99,983 ട്രാഫിക് ചലാന്‍ കേസുകള്‍ ഡിജിറ്റല്‍ ലോക് അദാലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഡിജിറ്റല്‍ ലോക് അദാലത്ത് എന്ന ആശയം രൂപകല്‍പന ചെയ്യുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തത് ഒരു ആഭ്യന്തര കമ്പനിയായ ജൂപ്പിറ്റിസ് ആണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top