Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 7:42 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

kashmir, k t jaleel, facebook poste, k surendran

'ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത കെ ടി ജലീലിന്‍റെ സ്ഥാനം പാകിസ്താനിൽ'; നിയമ നടപടി നേരിടണമെന്ന് കെ സുരേന്ദ്രന്‍

Published:14 August 2022

ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിലാണ്. പാകിസ്താന്‍ ചാരനെ പോലെയാണ് ജലീലിന്റെ വാക്കുകള്‍

വയനാട്: കശ്മീര്‍ പരാമര്‍ശത്തില്‍ കെടി ജലീലിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി.  കെ ടി ജലീല്‍ മാപ്പ് പറഞ്ഞ് നിയമ നടപടി നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വിവാദ പരാമർശം പിൻവലിച്ചതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ലെന്നും കെ ടി ജലീൽ മാപ്പ് പറഞ്ഞ് നിയമ നടപടി നേരിടണമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിലാണ്. പാകിസ്താന്‍ ചാരനെ പോലെയാണ് ജലീലിന്റെ വാക്കുകള്‍.ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല.ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത ആളാണ് ജലീല്‍. നിയമ നടപടി നേരിടണം, മാപ്പ് പറയണം. ജലീലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top