Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:37 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

Crime News, Latest News, Died, Death News

തൻ്റെ പാത്രത്തിലെ വെള്ളം കുടിച്ചതിന് അധ്യാപകന്‍ മര്‍ദിച്ച ദളിത് വിദ്യാര്‍ത്ഥി മരിച്ചു

Published:14 August 2022

ജുലൈ ഇരുപതിന് അധ്യാപകൻ്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ആന്തരിക രക്തസ്രാവത്തെ തുടർന്ന്  വിദ്യാര്‍ത്ഥിയെ അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സക്കായി പ്രേവേശിപ്പിക്കുകയായിരുന്നു

രാജസ്ഥാന്‍: സ്‌കൂളിൽവച്ച് അധ്യാപകൻ്റെ പത്രത്തില്‍ നിന്ന് വെള്ളം കുടിച്ച പേരിൽ അധ്യാപകൻ മർദിച്ച ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാർഥി മരിച്ചു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് കൊടുംക്രൂരത നടന്നത്. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ് അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി ശനിയാഴ്ചയാണ് മരണപ്പെട്ടത്.

രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ ജലോറിലെ സുരാന ഗ്രാമത്തിലുള്ള പ്രൈവറ്റ് സ്കൂളിലാണ് സംഭവം നടന്നത്. ദളിത് വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥി പാത്രം തൊട്ടതിൻ്റെ പേരിലാണ് അധ്യാപകന്‍ മര്‍ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. 

ജുലൈ ഇരുപതിന് അധ്യാപകൻ്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് വിദ്യാര്‍ത്ഥിയെ അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സക്കായി പ്രേവേശിപ്പിക്കുകയായിരുന്നു.

വിദ്യാർത്ഥിയുടെ മരണ ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പ്രത്യേക പൊലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു. സംഭവത്തില്‍ അധ്യാപകനായ ചയ്ല്‍ സിംഗ്(40) നെ പൊലീസ് അറസ്റ്റ്  ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ, നിയമപ്രകാരം കൊലപാതക കുറ്റം എന്നീ വകുപ്പുകൾ ചേർത്ത് കേസ് ചുമത്തിയിട്ടുണ്ട്. കേസിൽ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരിക്കുകയാണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top