Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:45 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Football

Sandesh Jhingan, Banglore FC, Football, ISL

ഐഎസ്എൽ : സന്ദേശ് ജിങ്കൻ ഇനി ബെംഗളൂരു എഫ് സിയിൽ

Published:14 August 2022

ഒരു വര്‍ഷത്തെ കരാറിനാണ് ജിങ്കനെ ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്‌. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവിട്ടു

ഐഎസ്എല്ലിൽ സന്ദേശ് ജിങ്കൻ ഇനി ബെംഗളൂരു എഫ് സിയിൽ. എ ടി കെ മോഹന്‍ ബഗാന്‍ വിട്ട താരത്തി വിദേശത്ത് നിന്ന് ധാരാളം ഓഫറുകൾ വരുന്നുണ്ട്. എന്നാൽ ബെംഗളൂരു എഫ് സി തിരഞ്ഞെടുക്കുകയായിരുന്നു. 

ഒരു വര്‍ഷത്തെ കരാറിനാണ് ജിങ്കനെ ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്‌. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവിട്ടു. ജിങ്കന്‍ മുൻപ് കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കുമ്പോള്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബെംഗളൂരുവിന് ഒപ്പം ഐ ലീഗില്‍ കളിച്ചിട്ടുണ്ട്.

ജിങ്കൻ്റെ പ്രകടനങ്ങളില്‍ കോച്ച്‌ ഫെറാണ്ടോ തൃപ്തനല്ല എന്നതിനാലായിരുന്നു ജിങ്കനെ മോഹന്‍ ബഗാന്‍  ഒഴിവാക്കിയതിനു കാരണമെന്നും റിപ്പോർട്ടുണ്ട്.

നേരത്തെ മോഹന്‍ ബഗാന്‍ വിട്ട് ക്രൊയേഷ്യയില്‍ പോയ ജിങ്കന്‍ പരിക്ക്കാരണം ബഗാനിലേക്ക് തിരികെ എത്തുകയായിരുന്നു. 29കാരനായ ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടാണ് എടികെയിലെത്തിയത്.  ബെംഗളൂരു എഫ് സിലേക്കുള്ള വരവ് ക്ലബിന് ഗുണകരമാകുമെന്നാണ് ആരാധകരുടെ വിശ്വാസം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top