Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:53 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

Veena George, Pathanamthitta, Independence Day

സ്വാതന്ത്ര്യ ദിനാഘോഷം : പത്തനംതിട്ടയിൽ മന്ത്രി വീണാ ജോര്‍ജ് പതാക ഉയർത്തും

Published:14 August 2022

രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. 8.50ന് ജില്ലാ പോലീസ് മേധാവിസ്വപ്‌നില്‍ മധുകര്‍ മഹാജനും 8.55 ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുംഎത്തിച്ചേരും

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തില്‍ വർണാഭമായി  നാളെ  ( ഓഗസ്റ്റ് 15 ) നടക്കുന്നസ്വാതന്ത്ര്യ ദിനാഘോഷത്തിൽ. ആരോഗ്യ, വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ടിന്ജില്ലാ സ്റ്റേഡിയത്തിലെ പരിപാടികള്‍ ആരംഭിക്കും.

രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. 8.50ന് ജില്ലാ പോലീസ് മേധാവിസ്വപ്‌നില്‍ മധുകര്‍ മഹാജനും 8.55 ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുംഎത്തിച്ചേരും. രാവിലെ ഒന്‍പതിന് മുഖ്യാതിഥിയായ മന്ത്രി വീണാ ജോര്‍ജ്  എത്തുന്നതോടെസേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച്  ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയ പതാകയെസല്യൂട്ട് ചെയ്യും.

9.05 ന് പരേഡ് പരിശോധിച്ച ശേഷം 9.10ന് മാര്‍ച്ച്പാസ്റ്റ് ആരംഭിക്കും തുടർന്നാണ് മുഖ്യ അതിഥിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം . പോലീസിന്റെ മൂന്നും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആറും ഗൈഡ്സിന്റെ ഒന്നുംറെഡ്ക്രോസ്, വനം, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, എക്സൈസ് എന്നിവയുടെ ഒന്നുവീതവും എന്‍.സി.സിയുടെ രണ്ട് പ്ലാറ്റൂണും ബാന്റ് സെറ്റിന്റെ മൂന്നു ടീമുകളും  മാര്‍ച്ച്പാസ്റ്റില്‍ അണിനിരക്കും. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വര്‍ണാഭമായ സാംസ്‌കാരികപരിപാടികളും  പോലീസ് മെഡല്‍ വിതരണവും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രൂപ്പുകള്‍ക്ക് എവറോളിംഗ്  സ്ഥിരം ട്രോഫികളുടെവിതരണവും സമ്മാനദാനവും നടക്കും.സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ രാവിലെ 7.30ന് ജില്ലാ സ്റ്റേഡിയത്തില്‍ എത്തണമെന്ന്ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അഭ്യര്‍ഥിച്ചു. 

പരേഡിന്റെ  ചുമതല പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റന്റ് കൂടിയായസ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സാബുവിനാണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top