Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:00 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

Fadnavis, Eknath Shinde, BJP

പ്രധാന വകുപ്പുകൾ ബിജെപിയുടെ കൈയിൽ : ഷിൻഡെയ്ക്ക് പിഡബ്ല്യുഡി, നഗരവികസനം, ഫഡ്നാവിസിന് ആഭ്യന്തരം, ധനം

Published:14 August 2022

ബിജെപി മന്ത്രിയായ വിഖെ പാട്ടീലാകും പുതിയ റവന്യൂ മന്ത്രി. വനം വകുപ്പ് സുധീൻ മുംങ്ഗാതിവറിനാണ്. മുൻ ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പാർലമെന്ററി കാര്യത്തിന്റെയും ചുമതല

മും​ബൈ: പ​തി​നെ​ട്ടു മ​ന്ത്രി​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ച് അ​ഞ്ചാം ദി​ന​ത്തി​ൽ മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ വ​കു​പ്പു വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി. ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നാ​ണ് ആ​ഭ്യ​ന്ത​രം, ധ​നം വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല. മു​ഖ്യ​മ​ന്ത്രി​ക്ക് ന​ഗ​ര​വി​ക​സ​ന​മു​ൾ​പ്പെ​ടെ 11 വ​കു​പ്പു​ക​ൾ. 

സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ ഭൂ​രി​പ​ക്ഷ​വും ബി​ജെ​പി​ക്കാ​ണ്. നി​യ​മം, ജ​ല​വി​ഭ​വം, ഭ​വ​നം, ഊ​ർ​ജം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും ഫ​ഡ്നാ​വി​സി​ന്. ബി​ജെ​പി നേ​താ​വ് രാ​ധാ​കൃ​ഷ്ണ വി​ഖെ പാ​ട്ടീ​ലി​നാ​ണു റ​വ​ന്യൂ. അ​തേ​സ​മ​യം, പി​ഡ​ബ്ല്യു​ഡി, ഗ​താ​ഗ​തം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ മു​ഖ്യ​മ​ന്ത്രി ഷി​ൻ​ഡെ കൈ​കാ​ര്യം ചെ​യ്യും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വി​ശ്വ​സ്ത​നും ബി​ജെ​പി നേ​താ​വു​മാ​യ ച​ന്ദ്ര​കാ​ന്ത് പാ​ട്ടീ​ലി​നാ​ണ് ഉ​ന്ന​ത- സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം. മ​ന്ത്രി​സ​ഭ​യു​ടെ അ​ടു​ത്ത വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ ചി​ല വ​കു​പ്പു​ക​ൾ ബി​ജെ​പി​യും ശി​വ​സേ​ന​യും കൈ​മാ​റു​മെ​ന്നു ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു. 

അ​തേ​സ​മ​യം, ഇ​നി​യു​ള്ള ര​ണ്ട​ര വ​ർ​ഷം വി​വാ​ദ​മൊ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു വ​കു​പ്പു വി​ഭ​ജ​ന​ത്തി​ൽ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. 2014- 2019 ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ കാ​ര്യ​മാ​യ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ​യും അ​തു​റ​പ്പി​ക്കാ​നാ​ണു സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ ഫ​ഡ്നാ​വി​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​ത​ത്രെ. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top