Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:05 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

Kottayam, Crime News, Arrest

നിരവധി മോഷണ കേസുകളിലെ പ്രതി കോട്ടയത്ത് അറസ്റ്റിൽ

Published:14 August 2022

സബിയയുടെ വീട് പണി നടക്കുന്നിടത്താണ് ശനിയാഴ്ച ഉച്ചയോടുകൂടി ഇയാൾ എത്തിയത്. വീടുപണിക്ക് വന്ന ആൾ ഊരി ഇട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് പണം അപഹരിച്ചുകൊണ്ട് ഇയാൾ കടന്നു കളയുകയായിരുന്നു

കോട്ടയം: ഊരി ഇട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് പണം അപഹരിച്ച് കടന്ന നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. കുമാരനല്ലൂർ പാറക്കൽ വീട്ടിൽ സലിം (42) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാതുക്കൽ മാണിക്കുന്നത്തുള്ള സബിയ എന്നയാളുടെ വീട്ടിൽ കയറിയാണ് ഇയാൾ മോഷണം നടത്തിയത്. 

സബിയയുടെ വീട് പണി നടക്കുന്നിടത്താണ് ശനിയാഴ്ച ഉച്ചയോടുകൂടി ഇയാൾ എത്തിയത്. വീടുപണിക്ക് വന്ന ആൾ ഊരി ഇട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് പണം അപഹരിച്ചുകൊണ്ട് ഇയാൾ കടന്നു കളയുകയായിരുന്നു. തുടർന്ന് സബിയ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും തുടർന്ന് നടത്തിയ അന്വോഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.

ഇയാൾക്ക് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ കൂടാതെ ഗാന്ധിനഗർ, കുമരകം എന്നീ സ്റ്റേഷനുകളിലും നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. കോട്ടയം വെസ്റ്റ് എസ്എച്ച്.ഓ ആർ. പി അനൂപ് കൃഷ്ണ, എസ്.ഐ കെ ജയകുമാർ, സിപിഒ മാരായ വിഷ്ണു വിജയദാസ്, സി.യു ഷാജിമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top