Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 7:13 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

ksrtc, nalambala dharshanam, latest news

നാലമ്പല ദർശനം : കെഎസ്ആർടിസി ബസുകൾ കുറച്ചു; ഹൈക്കോടതി വിധി വരും കൊല്ലങ്ങളിലും ബാധിക്കും

Published:14 August 2022

കെഎസ്ആർടിസി ബസുകളിൽ എത്തുന്ന ഭക്തജനങ്ങൾക്ക് തൃപ്രയാർ, ഇരിങ്ങാലക്കുട, മൂഴിക്കുളം, പായമ്മൽ ക്ഷേത്രങ്ങളിൽ പ്രത്യേക ക്യൂ സംവിധാനമുള്ളതിനാൽ വേഗത്തിൽ ക്ഷേത്ര ദർശനം സാധ്യമായിരുന്നു

ഇരിങ്ങാലക്കുട: നാലമ്പല ദർശനത്തിന് കെ.എസ്ആർടിസി ബസുകളിൽ എത്തുന്ന ഭക്തർക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കണമെന്ന ഹൈക്കോടതി വിധിയെ തുടർന്ന്  കെഎസ്ആർടിസി ഇന്ന് സർവീസുകൾ വെട്ടി കുറച്ചു. കർക്കിടക മാസത്തിലെ നാലമ്പല ദർശനത്തിന്  വർഷങ്ങളായി ഇരിങ്ങാലക്കുട, തൃശൂർ ഡിപ്പോകളിൽ നിന്ന് സ്പെഷൽ സർവീസുകൾ നടത്തിയിരുന്നു. ഇത്തവണ ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്നുള്ള രണ്ട്‌ സർവ്വീസുകൾക്ക് പുറമേ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും 14 സ്പെഷ്യൽ സർവീസുകൾ കൂടി ഏർപ്പെടുത്തിയിരുന്നു. ഈ സർവ്വീസുകളെല്ലാം കെഎസ്ആർടിസിക്ക് വളരെ ലാഭകരവുമായിരുന്നു.

കെഎസ്ആർടിസി ബസുകളിൽ എത്തുന്ന ഭക്തജനങ്ങൾക്ക് തൃപ്രയാർ, ഇരിങ്ങാലക്കുട, മൂഴിക്കുളം, പായമ്മൽ ക്ഷേത്രങ്ങളിൽ പ്രത്യേക ക്യൂ സംവിധാനമുള്ളതിനാൽ വേഗത്തിൽ ക്ഷേത്ര ദർശനം സാധ്യമായിരുന്നു. ഇക്കാരണത്താൽ  കെഎസ്ആർടിസി ബസുകളെയാണ് കൂടുതൽ ഭക്തജനങ്ങൾ ആശ്രയിക്കുന്നത്.

കെഎസ്ആർടിസിയ്ക്കാകട്ടെ നാലമ്പല ദർശനത്തിൻ്റെ ആദ്യത്തെ ഒരാഴ്ച്ചകൊണ്ട് 6.5 ലക്ഷം രൂപയുടെ വരുമാനമുണ്ടാക്കാനും കഴിഞ്ഞു. മറ്റുള്ള വാഹനങ്ങളിൽ വരുന്നവർ ഏറെ നേരം ക്യൂവിൽ നിന്നാണ് ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത്.  കെഎസ്ആർടിസിക്കുള്ള സ്പെഷൽ ദർശന സംവിധാനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നാലമ്പല ദർശനത്തിന് ഇനി രണ്ടുനാൾ മാത്രമേ അവശേഷിക്കുന്നുള്ളു. അതിനാൽ ഹൈക്കോടതി വിധിയുടെ പ്രത്യാഘാതം വരും കൊല്ലങ്ങളിൽ സ്വാഭാവികമായും നാലമ്പല ദർശനത്തെ ബാധിച്ചേക്കും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top