Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:15 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

Draupati Murmu, Independence Day, India

ജനാധിപത്യത്തിൻ്റെ ശക്തി ലോകത്തിന് മാതൃകയായി; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Published:14 August 2022

ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നു. കരുത്തുറ്റ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറി. പ്രാദേശികമായ വേർതിരിവുകൾ പരമാവധി കുറയ്ക്കാനായി. കോവിഡിനുശേഷം രാജ്യം വളരെ ശക്തമായി തിരിച്ചുവരുന്നു.

ന്യൂഡല്‍ഹി: രാജ്യത്തിന് 75-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിനായി ജീവന്‍ നല്‍കിയ സൈനികര്‍ക്ക് അനുസ്മരിച്ചാണ് രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം ആരംഭിച്ചത്.  രാജ്യത്തെ അഭിസംബോധന ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ സ്വാതന്ത്ര്യ ദിന സന്ദേശമാണ് ഇത്.

ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നു. കരുത്തുറ്റ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറി. പ്രാദേശികമായ വേർതിരിവുകൾ പരമാവധി കുറയ്ക്കാനായി. കോവിഡിനുശേഷം രാജ്യം വളരെ ശക്തമായി തിരിച്ചുവരുന്നു. സാമ്പത്തികമേഖല ശക്തമാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു

 

'നമുക്ക് ഒരു സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ത്യാഗങ്ങള്‍ സഹിച്ച എല്ലാ സ്ത്രീ-പുരുഷന്‍മാരേയും ഞങ്ങള്‍ നമിക്കുന്നു. വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു.വെല്ലുവിളികളെ രാജ്യം വിജയകരമായി അതിജീവിക്കുന്നു. 

എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നേറ്റം നടത്തുകയാണ്. രാജ്യത്ത് ലിംഗവിവേചനം കുറഞ്ഞു. ആഗോള കായിക രംഗത്തടക്കം പെണ്‍കുട്ടികള്‍ മുന്നേറുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top