Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 6:56 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

Annie Raja, Women, Thrissur

സ്ത്രീകൾക്ക്‌ പറയാനുള്ളത് കേൾക്കാൻ തയ്യാറാകുന്ന പുരുഷ സമൂഹത്തിൻ്റെ എണ്ണം വർദ്ധിക്കുന്നു : ആനി രാജ

Published:14 August 2022

കേരള മഹിളാ സംഘം സംസ്ഥാന ജോയിൻ സെക്രട്ടറി ഷീല വിജയകുമാർ അധ്യക്ഷത വഹിച്ചു,  ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു സ്ത്രീശാക്തീകരണത്തിൽ സമൂഹത്തിന്റെ പങ്ക് ചൂണ്ടികാണിച്ചുകൊണ്ട് പ്രസംഗിച്ചു,

ഇരിങ്ങാലക്കുട : സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതിപാതിക്കുന്ന വേതികളിലും, സമരമുഖങ്ങളിലും പുരുഷ സമൂഹത്തിന്റെ പങ്കാളിത്തം വർദ്ധിക്കുന്നുവെന്ന് എൻ എഫ് ഐ ഡബ്ലിയു ദേശീയ ജനറൽ സെക്രട്ടറിയും സിപിഐ ദേശീയ  എക്സിക്യൂട്ടീവ് അംഗവുമായ ആനിരാജ അഭിപ്രായപ്പെട്ടു.

സ്ത്രീശാക്തീകരണം വേഗത്തിലാക്കാൻ ഈ പ്രവണത ആശാവഹമാണെന്നും അവർ കൂട്ടിച്ചേർത്തു, സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിനോടാനുബന്ധിച്ച് കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റിയുടെയും, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ആഗോളീകരണ കാലത്തെ സ്ത്രീ പക്ഷ നിലപാടുകൾ ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വനിതാ സെമിനാർ ഉത്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നുആനി രാജ  തൃശൂർ ജില്ലയിലെ ചേലക്കര മണ്ഡലത്തിൽനിന്ന് മുതൽ ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലം ഉൾപ്പെടെയുള്ളയിടങ്ങളിൽ നിന്ന് 1500 ഓളം പ്രതിനിധികൾ  പങ്കെടുത്ത സെമിനാറിൽ

കേരള മഹിളാ സംഘം സംസ്ഥാന ജോയിൻ സെക്രട്ടറി ഷീല വിജയകുമാർ അധ്യക്ഷത വഹിച്ചു,  ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു സ്ത്രീശാക്തീകരണത്തിൽ സമൂഹത്തിന്റെ പങ്ക് ചൂണ്ടികാണിച്ചുകൊണ്ട് പ്രസംഗിച്ചു,

സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള തൃശ്ശൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 24,25,26 തീയതികളിൽ തൃപ്രയാറിൽ വച്ച് നടക്കുന്നതിന്റെ മുന്നോടിയായി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടക്കുന്ന പരിപാടികളുടെ ഭാഗമയാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ :വി എസ്. സുനിൽകുമാർ,സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ :ടി ആർ. രമേശ്‌കുമാർ,സംസ്ഥാന കൗൺൺസിൽ അംഗം കെ. ശ്രീകുമാർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ. സുധീഷ്,കേരള മഹിളാ സംഘം ജില്ലാ  പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, സംഘാടക സമിതി ചെയർമാൻ എം സ്വർണ്ണലത, കൺവീനർ പി മണി, ട്രഷറർ അനിത രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top