Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:57 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

Zimbabwe, India VS Zimbabwe, sanju samson

ഏ​ഷ്യാ​ക​പ്പ​ല്ല, സിം​ബാ​ബ്‌​വെ പ​ര്യ​ട​ന​മാ​ണ് ഇ​പ്പോ​ള്‍ മു​ഖ്യം: ഇന്ത്യൻ ടീം ഹരാരെയിൽ

Published:14 August 2022

സിം​ബാ​ബ്വെ​യി​ല്‍ ഇ​ന്ത്യ ന​ട​ത്തു​ന്ന പ​ര്യ​ട​ന​ത്തി​ല്‍ മൂ​ന്നു മ​ല്‍സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യു​ണ്ട്. കെ​എ​ല്‍ രാ​ഹു​ലാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​നെ ന​യി​ക്കു​ന്ന​ത്. നേ​ര​ത്തേ ശി​ഖ​ര്‍ ധ​വാ​നാ​യി​രു​ന്നു ക്യാ​പ്റ്റ​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്ന​ത്

ഹരാരെ: യു​എ​ഇ​യി​ല്‍ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തു​ട​ങ്ങു​ന്ന ഏ​ഷ്യാ ക​പ്പാ​ണ് സം​സാ​ര​വി​ഷ​യ​മെ​ങ്കി​ലും 18നു ​തു​ട​ങ്ങു​ന്ന വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഏ​ക​ദി​ന പ​ര​മ്പ​ര ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് നി​ര്‍ണാ​യ​ക​മാ​ണ്.  സിം​ബാ​ബ്വെ​യി​ല്‍ ഇ​ന്ത്യ ന​ട​ത്തു​ന്ന പ​ര്യ​ട​ന​ത്തി​ല്‍ മൂ​ന്നു മ​ല്‍സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യു​ണ്ട്. കെ​എ​ല്‍ രാ​ഹു​ലാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​നെ ന​യി​ക്കു​ന്ന​ത്. നേ​ര​ത്തേ ശി​ഖ​ര്‍ ധ​വാ​നാ​യി​രു​ന്നു ക്യാ​പ്റ്റ​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ ര​ണ്ടു ദി​വ​സം മു​മ്പാ​ണ് ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്ത​തോ​ടെ രാ​ഹു​ലി​നെ ടീ​മി​ലു​ള്‍പ്പെ​ടു​ത്തു​ക​യും നാ​യ​ക​സ്ഥാ​നം ന​ല്‍കു​ക​യും ചെ​യ്ത​ത്. ധ​വാ​നെ വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. 

അതിനിടെ, ഏ​ക​ദി​ന പ​ര​മ്പ​ര​ക്കാ​യി കെ ​എ​ല്‍ രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ന്‍ ടീം ​ഹ​രാ​രെ​യി​ലെ​ത്തി. ഈ ​മാ​സം 18ന് ​ആ​രം​ഭി​ക്കു​ന്ന പ​ര​മ്പ​ര​യി​ല്‍ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. 20നും 22​നു​മാ​ണ് മ​റ്റ് ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ള്‍.മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ടീ​മി​ലു​ണ്ട്. ഇ​ന്ന് ഹ​രാ​രെ​യി​ലെ​ത്തി​യ ഇ​ന്ത്യ​ന്‍ ടീം ​നാ​ളെ ആ​ദ്യ പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങും. രാ​ഹു​ല്‍ ദ്രാ​വി​ഡി​ന് പ​ക​രം വി​വി​എ​സ് ല​ക്ഷ്മ​ണാ​ണ് ഇ​ന്ത്യ​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി ടീ​മി​നൊ​പ്പ​മു​ള്ള​ത്. ഏ​ഷ്യാ ക​പ്പി​ന് മു​ന്നോ​ടി​യാ​യി ദ്രാ​വി​ഡി​ന് വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.-

ഏ​ഷ്യാ ക​പ്പ് മു​ന്‍നി​ര്‍ത്തി ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ​യ​ട​ക്ക​മു​ള്ള സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍ക്കെ​ല്ലാം ഇ​ന്ത്യ ഈ ​പ​ര​മ്പ​ര​യി​ല്‍ വി​ശ്ര​മം അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല മു​ഖ്യ കോ​ച്ച് രാ​ഹു​ല്‍ ദ്രാ​വി​ഡി​നും ഇ​ന്ത്യ വി​ശ്ര​മം ന​ല്‍കി​യി​യി​ട്ടു​ണ്ട്. പ​ക​രം ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി മേ​ധാ​വി കൂ​ടി​യാ​യ ഇ​ന്ത്യ​യു​ടെ മു​ന്‍ ടെ​സ്റ്റ് സ്പെ​ഷ്യ​ലി​സ്റ്റ് വി​വി​എ​സ് ല​ക്ഷ്മ​ണാ​ണ് സിം​ബാ​ബ്വെ​യി​ല്‍ ഇ​ന്ത്യ​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​ന്‍. ഹ​രാ​രെ​യി​ലാ​ണ് ഇ​ന്ത്യ​യും സിം​ബാ​ബ്വെ​യും ത​മ്മി​ലു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മു​ഴു​വ​ന്‍ മ​ല്‍സ​ര​ങ്ങ​ളും ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് മി​ക​ച്ച റെ​ക്കോ​ര്‍ഡു​ള്ള വേ​ദി കൂ​ടി​യാ​ണി​ത്. ഇ​വി​ടെ നേ​ര​ത്തേ ക​ളി​ച്ച ക​ഴി​ഞ്ഞ ഒ​മ്പ​ത് ഏ​ക​ദി​ന മ​ല്‍സ​ര​ങ്ങ​ളി​ലും സിം​ബാ​ബ്വെ​യെ ഇ​ന്ത്യ തോ​ല്‍പ്പി​ച്ചി​രു​ന്നു. 18, 20, 22 തി​യ്യ​തി​ക​ളി​ലാ​ണ് മ​ല്‍സ​ര​ങ്ങ​ള്‍. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​യ്ക്കു 12.45നാ​ണ് മ​ല്‍സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. സോ​ണി സ്പോ​ര്‍ട്സ് നെ​റ്റ്വ​ര്‍ക്കി​ലാ​യി​രി​ക്കും ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം. 

  ഏ​ക​ദി​ന​ത്തി​ല്‍ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ളെ​ടു​ത്താ​ല്‍ ഇ​ന്ത്യ​യും സിം​ബാ​ബ്വെ​യും 63 മ​ല്‍സ​ര​ങ്ങ​ളി​ലാ​ണ് ഏ​റ്റു​മു​ട്ടി​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 51ലും ​വി​ജ​യം ഇ​ന്ത്യ​ക്കൊ​പ്പ​മാ​യി​രു​ന്നു. വെ​റും 10 ക​ളി​ക​ളി​ലാ​ണ് സിം​ബാ​ബ്വെ​യ്ക്കു ജ​യി​ക്കാ​നാ​യ​ത്. ര​ണ്ടു മ​ല്‍സ​ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഹ​രാ​രെ​യി​ലെ സ്പോ​ര്‍ട്സ് ക്ല​ബ്ബി​ല്‍ ഇ​തു​വ​രെ 22 മ​ല്‍സ​ര​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ ക​ളി​ച്ച​ത്. ഇ​തി​ല്‍ 16 എ​ണ്ണ​ത്തി​ല്‍ വി​ജ​യം നേ​ടു​ക​യും ചെ​യ്തു. അ​ഞ്ചു മ​ല്‍സ​ര​ങ്ങ​ളി​ലാ​ണ് തോ​റ്റ​ത്. ഒ​രു ക​ളി ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. 
 
ഇ​ന്ത്യ​ന്‍ ടീം ​കെ​എ​ല്‍ രാ​ഹു​ല്‍ (ക്യാ​പ്റ്റ​ന്‍), ശി​ഖ​ര്‍ ധ​വാ​ന്‍ (വൈ​സ് ക്യാ​പ്റ്റ​ന്‍), റു​തു​രാ​ജ് ഗെ​യ്ക്വാ​ദ്, ശു​ഭു​മാ​ന്‍ ഗി​ല്‍, ദീ​പ​ക് ഹൂ​ഡ, രാ​ഹു​ല്‍ ത്രി​പാ​ഠി, ഇ​ഷാ​ന്‍ കി​ഷ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, ശാ​ര്‍ദു​ല്‍ താ​ക്കൂ​ര്‍, കു​ല്‍ദീ​പ് യാ​ദ​വ്, അ​ക്ഷ​ര്‍ പ​ട്ടേ​ല്‍, ആ​വേ​ശ് ഖാ​ന്‍, പ്ര​സി​ദ്ധ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്, ദീ​പ​ക് ചാ​ഹ​ര്‍. 
സിം​ബാ​ബ്വെ ടീം ​ബേ​ള്‍ റി​യാ​ന്‍, ച​ക്വാ​ബ്വ റെ​ഗി​സ് (ക്യാ​പ്റ്റ​ന്‍), ചി​വാം​ഗ ത​നാ​ക്ക, ഇ​വാ​ന്‍സ് ബ്രാ​ഡ്ലി, ജോ​ങ്വെ ലൂ​ക്ക്, കെ​യ ഇ​ന്ന​സെ​ന്‍റ്, കെ​യ്താ​നോ ത​കൂ​സ്വ​നാ​ഷെ, മ​ഡാ​ന്‍ഡെ ക്ലൈ​വ്, മ​ധേ​വൈ​റെ വെ​സ്ലി, മ​റു​മാ​നി ത​ഡി​വ​നാ​ഷെ, മ​സാ​റ ജോ​ണ്‍, മ്യു​നോം​ഗ ടോ​ണി, എ​ന്‍ഗ​റാ​വ റി​ച്ചാ​ര്‍ഡ്, യ​വൂ​ച്ചി വി​ക്ട​ര്‍, റാ​സ സി​ക്ക​ന്ത​ര്‍, ഷും​ബ മി​ല്‍റ്റ​ണ്‍, ടി​രി​പാ​നോ ഡൊ​ണാ​ള്‍ഡ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top