Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:54 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

Palakkad CPM, Latest News, Breaking News, kerala news

പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു

Published:14 August 2022

സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.'ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണ്

പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു. പാലക്കാട് കൊട്ടേക്കാട് കുന്നക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.'ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണ്. ഷാജഹാന് ആര്‍എസ്എസ് ഭീഷണിയുണ്ടായിരുന്നു,' സിപിഎം പ്രതികരിച്ചു.

രാത്രി 9.15 ഓടെയാണ് സംഭവം. മരുത റോഡില്‍ വെച്ച് ഒരു സംഘം അക്രമികള്‍ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. കഴിഞ്ഞ ദിവസം ഷാജഹാനെ വധിക്കുക എന്ന ലക്ഷ്യവുമായി ബിജെപി സംഘം വീടിന് മുന്നിലെത്തിയിരുന്നതായി ആരോപണമുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top