Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:29 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

TKG, TKG Memorial

ടി.കെ ഗോപാലകൃഷ്ണൻ അനുസ്മരണവും ടി.കെ.ജി മെമ്മോറിയൽ വിദ്യാശ്രീ പുരസ്‌കാര ഉദ്ഘാടനവും ഓഗസ്റ്റ് 15ന്

Published:14 August 2022

സമൂഹത്തിന്റെ നാനാ മേഖലകളിൽ പ്രവർത്തിച്ചു വന്നിരുന്ന അദ്ദേഹത്തിന്റെ വേർപാടിന് ഒരു വർഷം തികയുന്ന ദിനത്തിൽ ബി.എസ്.എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചോഴിയക്കാട് എൻ.എസ്‌.എസ്  കരയോഗം ഓഡിറ്റോറിയത്തിൽ അനുസ്മരണ പരിപാടി നടക്കും

കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോവാർത്ത മുൻ ലേഖകനും ചോഴിയക്കാട് ബി.എസ്.എസ് ലൈബ്രറി  പ്രസിഡന്റുമായിരുന്ന ടി.കെ ഗോപാലകൃഷ്ണൻ ഓർമയായിട്ട് ഓഗസ്റ്റ് 15ന് ഒരു വർഷം തികയുന്നു. സമൂഹത്തിന്റെ നാനാ മേഖലകളിൽ പ്രവർത്തിച്ചു വന്നിരുന്ന അദ്ദേഹത്തിന്റെ വേർപാടിന് ഒരു വർഷം തികയുന്ന ദിനത്തിൽ ബി.എസ്.എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചോഴിയക്കാട് എൻ.എസ്‌.എസ്  കരയോഗം ഓഡിറ്റോറിയത്തിൽ അനുസ്മരണ പരിപാടി നടക്കും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ടി.കെ.ജി മെമ്മോറിയൽ വിദ്യാശ്രീ പുരസ്‌കാര ഉദ്ഘാടനം മുൻ എം.പി സുരേഷ് കുറുപ്പ് നിർവഹിക്കും. 

രാവിലെ 10.30 ന് ആരംഭിക്കുന്ന യോഗത്തിൽ ബി.എസ്.എസ് ലൈബ്രറി പ്രസിഡന്റ് അജി ചന്ദ്രമേനോൻ അധ്യക്ഷത വഹിക്കും. ലൈബ്രറി സെക്രട്ടറി എൻ. ശാന്തകുമാരി, അഡ്വ. കെ. അനിൽകുമാർ, പ്രൊഫ. ചന്ദ്രമോഹനൻ, സിബി ജോൺ, എസ്‌. രാജീവ്, ഇ.കെ വിജയകുമാർ, കെ.എൻ.ഡി നമ്പൂതിരി, ജയൻ കല്ലുങ്കൽ, കെ.എം ബിജു, സി.ആർ പരമേശ്വരൻ നായർ, കെ.ജെ പ്രസാദ്, ഡേവിഡ് ജോൺ എന്നിവർ അനുസ്മരിക്കും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top