Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:22 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

mumbai, health, disease, national news

മുംബൈയിൽ ന്യുമോണിയയിലും വർദ്ധനവ്; സ്വയം ചികിത്സ അരുതെന്ന് ഡോക്ടർമാർ

Published:15 August 2022

 ഡോക്ടർമാർ ജനങ്ങളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രതിരോധശേഷി കുറഞ്ഞ ആളുകളെയാണെന്ന് ഡോക്ടർമാർ പറയുന്നു.

മുംബൈ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, മുംബൈയിൽ പലതരം പനികൾ ആണ് വർദ്ധിച്ചു കൊണ്ടിരിക്കുന്നത് മലേറിയ,ഡെങ്കിപ്പനി,എന്നിവയ്ക്ക് പുറമെ ഇപ്പോൾ ന്യുമോണിയ യും കൂടുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ന്യൂമോണിയ കേസുകളിൽ ആശങ്കാജനകമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവിൽ ഏകദേശം 20-25 കേസുകൾ ചികിത്സയിലുണ്ട്. ചില രോഗികൾക്ക് തീവ്രപരിചരണ വിഭാഗമോ വെന്റിലേറ്ററിന്റെ പിന്തുണയോ ആവശ്യമാണ്.അതുകൊണ്ട് തന്നെ ഇതു കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നാണ് ആരോഗ്യ വകുപ്പ് ന്റെ അഭിപ്രായം.

രോഗബാധിതരായ രോഗികളുടെ നിരവധി സാമ്പിളുകൾ കോവിഡ്, പന്നിപ്പനി, ഇൻഫ്ലുവൻസ എന്നിവ നെഗറ്റീവ് ആണെന്ന് അറിഞ്ഞ ശേഷമാണ് പരിശോധിച്ചു ന്യുമോണിയ ആണെന്ന് തിരിച്ചറിയുന്നത്.   ഡോക്ടർമാർ ജനങ്ങളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രതിരോധശേഷി കുറഞ്ഞ ആളുകളെയാണെന്ന് ഡോക്ടർമാർ പറയുന്നു.

പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങളുള്ളവർ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സയ്ക്ക് പകരം ഡോക്ടറെ സമീപിക്കണമെന്നും ഡോക്ടർ മാരുടെ നിർദ്ദേശം. "സമയബന്ധിതമായ ചികിത്സ ആവശ്യമാണ് കാലതാമസം ഇൻഫെക്ഷൻ, മസ്തിഷ്ക ക്ഷതം, കരൾ തകരാർ, വൃക്ക തകരാർ തുടങ്ങിയ സങ്കീർണതകളിലേക്ക് നയിക്കുന്നു." ഹിന്ദുജ നാഷണൽ ഹോസ്പിറ്റലിലെ ഡോ രാധിക ബങ്ക പറഞ്ഞു,


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top