Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:20 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

Veena George, Pathanamthitta, Independence Day

പത്തനംതിട്ടയില്‍ മന്ത്രി പതാക ഉയര്‍ത്തുന്നതിനിടെ കയറില്‍ കുടുങ്ങി; തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി

Published:15 August 2022

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പതാക തിരിച്ചിറക്കി. പതാക കെട്ടിയതിലെ അപാകതകള്‍ പരിഹരിച്ച ശേഷം തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. 

പത്തനംതിട്ട: പത്തനംതിട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയതിൽ പിഴവ്. മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തുന്നതിനിടെയില്‍ അത് കയറില്‍ കുടുങ്ങുകയായിരുന്നു. പകുതി പൊങ്ങിയ ദേശീയ പതാക കയറിൽ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പതാക തിരിച്ചിറക്കി. പതാക കെട്ടിയതിലെ അപാകതകള്‍ പരിഹരിച്ച ശേഷം തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. 

മന്ത്രി വീണ ജോർജും ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ തലേന്നും ചിലർ നാടിന്റെ സമാധാനം തല്ലിക്കെടുത്താൻ ശ്രമിക്കുന്നു എന്നത് അപലപനീയമാണെന്ന് തുടർന്ന് സ്വാതന്ത്ര്യദിന  പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. അതേസമയം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ നിലനില്‍പ്പിന് ഫെഡറലിസം അടിസ്ഥാനഘടകമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top