Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:53 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

fathima beevi, k k nair, veena George, pathanamthitta, independence day

സ്വാതന്ത്യ ദിനത്തിൽ ജസ്റ്റിസ് ഫാത്തിമാ ബീവിക്കും കെ.കെ. നായര്‍ക്കും ആദരമര്‍പ്പിച്ച് ആരോഗ്യ മന്ത്രി

Published:15 August 2022

പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് കാരണഭൂതനായിട്ടുള്ള മുന്‍ എംഎല്‍എ കെ.കെ. നായരെ ജില്ലയുടെ സ്‌മൃതിയിൽ എക്കാലവും   തേജസ്സോടെ ഉണ്ടാകുമെന്ന് ജില്ലാസ്റ്റേഡിയത്തിലെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.

പത്തനംതിട്ട: ജില്ലയുടെ അഭിമാനമായ ജസ്റ്റിസ് ഫാത്തിമാ ബീവിക്കും യശഃശരീരനായ മുന്‍എംഎല്‍എ കെ.കെ. നായര്‍ക്കും ജില്ലാ സ്റ്റേഡിയത്തിലെ ആരോഗ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ആദരവ്.

"1947 ആഗസ്റ്റ് 15 ന് രാജ്യത്തിന് സ്വാതന്ത്ര്യംലഭിക്കുമ്പോള്‍ പത്തനംതിട്ടയില്‍ 20 വയസുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ആപെണ്‍കുട്ടി പഠിക്കാന്‍ മിടുക്കിയായിരുന്നു. എല്ലാ വൈതരണികളേയും മറികടന്ന് കൊണ്ട്ആ കുട്ടി നിയമത്തില്‍ ബിരുദമെടുക്കുകയും രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തില്‍ജഡ്ജാകുന്ന ആദ്യത്തെ വനിതയാകുകയും ചെയ്തു. അവര്‍ തന്നെ ഗവര്‍ണറായി രാജ്യത്ത്സേവനം അനുഷ്ഠിച്ചു. ആ മഹത് വനിതയുടെ പേരാണ് ജസ്റ്റിസ് ഫാത്തിമാബീവി. പത്തനംതിട്ടയുടെ പുത്രി". സ്വതന്ത്ര ഭാരതത്തില്‍ സ്ത്രീ ശാക്തീകരണത്തിനുംമുന്നേറ്റത്തിനും ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് ജസ്റ്റിസ് ഫാത്തിമാ ബീവിയെന്ന് മന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് കാരണഭൂതനായിട്ടുള്ള മുന്‍ എംഎല്‍എ കെ.കെ. നായരെ ജില്ലയുടെ സ്‌മൃതിയിൽ എക്കാലവും തേജസ്സോടെ ഉണ്ടാകുമെന്ന് ജില്ലാസ്റ്റേഡിയത്തിലെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മന്ത്രി പറഞ്ഞു. പത്തനംതിട്ട വളർച്ചയുംവികസനവും മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച ഗുരു ശ്രേഷ്ഠനായിരുന്നു അദ്ദേഹം. ശബരിമല ഉള്‍പ്പെടെ തീര്‍ഥാടന കേന്ദ്രങ്ങളുള്ള ഈ ജില്ലയില്‍ മതസാഹോദര്യതിന്‍റെ ഏറ്റവും വലിയ മാതൃകകള്‍ തീര്‍ക്കുവാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, സിഒ കമാന്‍ഡിംഗ് 14 കേരള എന്‍സിസി കേണല്‍ ദീപക് നമ്പ്യാര്‍, ലഫ്റ്റന്റ് കേണല്‍ ആശിശ് റെയിന, നഗരസഭാംഗങ്ങള്‍, റവന്യു ജീവനക്കാര്‍, വിവിധവകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top