Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:35 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

Aranmula Vallasadya, alappuzha

64 വിഭവങ്ങളുമായി ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ആഗസ്റ്റ് 18ന്

Published:15 August 2022

പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും ഭക്ത ജനപ്രതിനിധികളും ചേർന്നുള്ള വള്ളസദ്യ നിർവ്വഹണ സമിതിയാണ് നേതൃത്വം നൽകുന്നത്.

കോഴഞ്ചേരി : രുചിപ്പെരുമയും പങ്കാളിത്ത പെരുമഴയും അനുഷ്ഠന പൗരാണികതയുംകൊണ്ട് പ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി സമൂഹവള്ള സദ്യക്ക് നാളെ ( ആഗസ്റ്റ് 16) ന് പാചകപ്പുര ഉണരും. 18 ന് വ്യാഴാഴ്ച്ച യാണ്മതിൽക്കകത്ത് സദ്യ വിളമ്പുന്നത്. നാളെ രാവിലെ 9 നും 9.45 നും മദ്ധ്യേ ഊട്ട് പുരയിലെ അടുപ്പിൽ  അഗ്നി പകരും.കഴിഞ്ഞരണ്ട് വർഷമായി കോവിഡ് നിയന്ത്രണങ്ങൾ  മൂലം ആചാരപരമായ ചടങ്ങുകൾമതമായിരുന്നു നടന്നത്. ഇക്കുറി 52 പള്ളിയോടങ്ങൾക്കും അന്ന് ക്ഷേത്രത്തിൽ എത്തുന്നമുഴുവൻ ഭക്തർക്കും വിപുലമായി സദ്യ വട്ടങ്ങൾ ഒരുക്കുന്നുണ്ട്

പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും ഭക്ത ജനപ്രതിനിധികളും ചേർന്നുള്ള വള്ളസദ്യ നിർവ്വഹണ സമിതിയാണ് നേതൃത്വം നൽകുന്നത്. ആചാരപ്രകാരമുള്ള  വള്ളസദ്യ വഴിപാട്  നടത്തുവാൻ കഴിയാതെ വരുന്നവർക്കായി ഒരുപള്ളിയോടത്തിന് 10000 രൂപയുടെ കൂപ്പൺ എടുത്തു വള്ളസദ്യയുടെ ഭാഗമാകാനുള്ളസൗകര്യം ഇക്കുറിയുണ്ട്.ആയിരം രൂപയുടെ കൂപ്പണുകൾ എടുത്തും ഇതിൽ ഭക്തർക്ക്പങ്കാളികളാകാം. ചെറുകോൽ സികെ ഹരിചന്ദ്രന്റെ നേതൃത്വത്തിൽ  നൂറോളം പാചകക്കാർചേർന്നാണ്  ഇപ്രാവശ്യം വള്ളസദ്യക്കായി വിഭവങ്ങൾ ഒരുക്കുന്നത്. മലപ്പുഴശ്ശേരിയിൽപ്രത്യേകം കൃഷി ചെയ്തതും പള്ളിയോടകരകളിൽ നിന്നു സമാഹരിച്ചതുമായ കാർഷികഉൽപ്പന്നങ്ങൾ കൊണ്ടാണ് സദ്യവട്ടങ്ങൾ തയ്യാറാക്കുന്നത്.

അഷ്ടമി രോഹിണി നാളായ 18 ന് പമ്പയുടെ കിഴക്കും പടിഞ്ഞാറും കരയിലുള്ള ഉത്രട്ടാതിവള്ളം കളിയില്‍ പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്ര   മധുക്കടവിലേത്തും. ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികള്‍ദക്ഷിണ നല്‍കി അഷ്ടമംഗല്യത്തോടുകൂടി സ്വീകരിക്കും. തുഴകളുമായി ക്ഷേത്രത്തിന് വലംവച്ച് കിഴക്കെ നടയിലെത്തുന്നു. നിറപറകളും നിലവിളക്കുകളും കൊടിമരച്ചുവട്ടില്‍ ഒരുക്കും. പിന്നീട് ഉച്ചപ്പൂജക്ക് ശേഷം ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, നാരങ്ങ, ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, വറുത്ത എരിശ്ശേരി, കാളന്‍, ഓലന്‍, രസം, ഉറത്തൈര്, മോര്, പ്രഥമന്‍ (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കല്‍ക്കണ്ടം, ശര്‍ക്കര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്‍, തേന്‍, തകരത്തോരന്‍, നെല്ലിക്ക അച്ചാര്‍, ഇഞ്ചിത്തൈര്, മടന്തയിലത്തോരന്‍, പഴുത്തമാങ്ങാക്കറി, പഴം നുറുക്കിയത്. ചുക്കുവെള്ളം, എന്നു തുടങ്ങി മുപ്പത്താറോളം പ്രധാന വിവിധ വിഭവങ്ങള്‍സദ്യയില്‍ വിളമ്പും. സദ്യ വിളമ്പുമ്പോള്‍ ആറന്മുളയപ്പന്‍ എഴുന്നള്ളി വരുമെന്നുംചോദിക്കുന്നതെന്തും വിളമ്പി നല്‍കുമെന്നുമാണ് വിശ്വാസം.

ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ മണലിൽ  പണ്ഡിതനും പാമരനും, പാവപ്പെട്ടവനുംപണക്കാരനും സമ ഭാവനയൊടെ ഈ സമൂഹ സദ്യക്കായ് ഇരിക്കും. ചമ്രം പിടിഞ്ഞിരുന്ന്വാഴയിലയിലാണ് ആറന്മുള വള്ള സദ്യയുണ്ണുന്നത്. വിളമ്പുന്നതിനും ഉണ്ണുന്നതിനും എല്ലാംനിയതമായ ക്രമവും ചിട്ടകളും ഉണ്ട്.
ആറന്മുള വള്ള സദ്യയിലെ അടിസ്ഥാന വിഭവങ്ങള്‍ മുപ്പത്തിയാറെണ്ണമാണെങ്കിലുംപള്ളിയോടക്കരക്കാർ പാടി ചോദിക്കുന്ന പ്രത്യേക ഇനങ്ങൾ അടക്കം ‍ 64 വിഭവങ്ങള്‍ വരെഇപ്പോൾ തയ്യാറാക്കുന്നുണ്ട്. സദ്യക്കൊപ്പം അമ്പലപ്പുഴയില്‍ നിന്നെത്തിയ പാചക വിദഗ്ദര്‍തയ്യാറാക്കിയ അമ്പലപ്പുഴ പാല്‍പ്പായസവും ഒരു പ്രധാന ഇനമായി വിളമ്പും.


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top