Published:26 August 2022
പ്രേമത്തിലെ സെലിനിലൂടെയെത്തി മലയാളികളുടെ മനസ്സുകീഴടക്കിയ യുവതാരമാണ് മഡോണ സെബാസ്റ്റ്യന്‍. തന്റെ അഭിനയമികവിനാൽ തിളങ്ങിയ താരം തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്. ഇപ്പോഴിതാ മഡോണ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് ചിത്രങ്ങളാണ് ആരാധകരുടെ സംസാര വിഷയം.
ബ്രൈഡൽ ലുക്കാണ് മഡോണ ഇത്തവണ എത്തീയിരിക്കുന്നത്. വെള്ള ഗൗണില്‍ തലയില്‍ നെറ്റും കൈയില്‍ പൂച്ചെണ്ടുമായി സിംപിള്‍ മേക്കോവറിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പുത്തന്‍ ഫോട്ടൊഷൂട്ട് ചിത്രങ്ങള്‍ താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകര്‍ ഏറെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ കുറച്ചു പേർ താരത്തിന് വിവാഹ ആശംസകളും നേരുന്നുണ്ട്.
ടൊവിനോ തോമസിന്റെ നായികനായി എത്തുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ സംവിധാനം ചെയ്യുന്നചിത്രം അടുത്ത വര്‍ഷമാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.