Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:59 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Analysis

kochi, business news, market, economic

മി​ക​ച്ച വ​ള​ർ​ച്ച​യു​മാ​യി ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല

Published:31 August 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

സ്വ​കാ​ര്യ ഉ​പ​ഭോ​ഗം ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ട്ട​തും ഓ​ഫ്‌​ലൈ​ൻ ബി​സി​ന​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​തും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് ക​രു​ത്ത് പ​ക​ർ​ന്നു.

കൊ​ച്ചി: ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​യ​ള​വി​ലെ ഏ​റ്റ​വും മി​ക​ച്ച വ​ള​ർ​ച്ചാ നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല ശ​ക്ത​മാ​യി തി​രി​ച്ചു ക​യ​റു​ന്നു. ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള മൂ​ന്ന് മാ​സ​ക്കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര മൊ​ത്തം ഉ​ത്പാ​ദ​ന​ത്തി​ൽ 13.5 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്.

കൊ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തും മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലെ കു​റ​ഞ്ഞ വ​ള​ർ​ച്ചാ നി​ര​ക്കി​ന്‍റെ ബേ​സ് എ​ഫ​ക്റ്റു​മാ​ണ് ജി‌​ഡി​പി​യി​ൽ വ​ൻ മു​ന്നേ​റ്റം നേ​ടാ​ൻ സ​ഹാ​യി​ച്ച​ത്. സ്വ​കാ​ര്യ ഉ​പ​ഭോ​ഗം ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ട്ട​തും ഓ​ഫ്‌​ലൈ​ൻ ബി​സി​ന​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​തും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് ക​രു​ത്ത് പ​ക​ർ​ന്നു. ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി​ഡി​പി വ​ള​ർ​ച്ച 20.1 ശ​ത​മാ​ന​മാ​യി​രു​ന്നെ​ങ്കി​ലും ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ വ​ള​ർ​ച്ചാ നി​ര​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 23 ശ​ത​മാ​നം ഇ​ടി​വാ​യി​രു​ന്നു. 

സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദ്യ ത്രൈ​മാ​സ​ക്കാ​ല​യ​ള​വി​ൽ മാ​നു​ഫാ​ക്ച്ച​റി​ങ് മേ​ഖ​ല 4.8 ശ​ത​മാ​നം ഉ​ത്പാ​ദ​ന വ​ള​ർ​ച്ച നേ​ടി. നി​ർ​മാ​ണ മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച ഇ​ക്കാ​ല​യ​ള​വി​ൽ 16.8 ശ​ത​മാ​ന​മാ​ണ്. സ്വ​കാ​ര്യ ഉ​പ​ഭോ​ഗം 26 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. കാ​ർ​ഷി​ക, മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച 2.2 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല കു​റ​ഞ്ഞ​തും നാ​ണ​യ​പ്പെ​രു​പ്പ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ക്സൈ​സ് തീ​രു​വ ര​ണ്ടു ത​വ​ണ കു​റ​ച്ച​തും സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന് പ്ര​മു​ഖ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ സു​രേ​ഷ് ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു. ലോ​കം മു​ഴു​വ​ൻ വി​ല​ക്ക​യ​റ്റ ഭീ​ഷ​ണി​യി​ൽ വ​ല​യു​മ്പോ​ഴും ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല കാ​ര്യ​മാ​യ പ​രു​ക്കി​ല്ലാ​തെ നീ​ങ്ങു​ക​യാ​ണെ​ന്നാ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top