Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:11 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Other news

Kalyan Chaubey, sports news

ആ​രാ​ണ് ക​ല്യാ​ണ്‍ ചൗ​ബേ?

Published:02 September 2022

# സ്‌​പോ​ര്‍ട്‌​സ് ലേ​ഖ​ക​ന്‍

അ​തി​നി​ടെ ബം​ഗ്ലാ​ദേ​ശ് ക്ല​ബാ​യ മു​ക്തി​ജോ​ദ​യി​ലും ഭാ​ഗ്യം പ​രീ​ക്ഷി​ക്കാ​ന്‍ ചൗ​ബെ എ​ത്തി. ജ​ര്‍മ​ന്‍ ബു​ണ്ട​സ് ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​ന്‍ ക്ല​ബി​ല്‍ ട്ര​യ​ല്‍സി​നാ​യും പോ​യി.

1976 ല്‍ ​കോ​ല്‍ക്ക​ത്ത​യി​ല്‍ ജ​നി​ച്ച ക​ല്യാ​ണ്‍ ചൗ​ബേ ടാ​റ്റ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ഡ​മി​യി​ല്‍നി​ന്നാ​ണ് ബു​രു​ദം നേ​ടു​ന്ന​ത്. ടാ​റ്റ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ഡ​മി​യി​ല്‍ നി​ന്ന്അ​വി​ടെ​നി​ന്ന് 1995 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചൗ​ബേ  മോ​ഹ​ന്‍ ബ​ഗാി​ല്‍ ചേ​ര്‍ന്നു. ര​ണ്ടു വ​ര്‍ഷം അ​വി​ടെ തു​ട​ര്‍ന്നു. പി​ന്നീ​ട് ഈ​സ്റ്റ് ബം​ഗാ​ള്‍, ബം​ഗാ​ള്‍ മും​ബൈ എ​ഫ്‌​സി, സാ​ല്‍ഗോ​ക്ക​ര്‍, ജെ​സി​ടി, മ​ഹീ​ന്ദ്ര, മും​ബൈ എ​ഫ്‌​സി തു​ട​ങ്ങി​യ ക്ല​ബു​ക​ളി​ലും  ക​ളി​ച്ചു. സ​ന്തോ​ഷ് ട്രോ​ഫി​യി​ല്‍ ബം​ഗാ​ള്‍, പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്ട്ര, ഗോ​വ, ഝാ​ര്‍ഖ​ണ്ഡ് എ​ന്നീ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളെ ചൗ​ബെ പ്ര​തി​നി​ധീ​ക​രി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ത്തോ​ളം ക്ല​ബു​ക​ള്‍ക്കും അ​ദ്ദേ​ഹം ഗ്ലൗ​സ് അ​ണി​ഞ്ഞു. 

അ​തി​നി​ടെ ബം​ഗ്ലാ​ദേ​ശ് ക്ല​ബാ​യ മു​ക്തി​ജോ​ദ​യി​ലും ഭാ​ഗ്യം പ​രീ​ക്ഷി​ക്കാ​ന്‍ ചൗ​ബെ എ​ത്തി. ജ​ര്‍മ​ന്‍ ബു​ണ്ട​സ് ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​ന്‍ ക്ല​ബി​ല്‍ ട്ര​യ​ല്‍സി​നാ​യും പോ​യി. 1997-98, 2001-02 വ​ര്‍ഷ​ങ്ങ​ളി​ല്‍ മി​ക​ച്ച ഇ​ന്ത്യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ അ​വാ​ര്‍ഡ് നേ​ടു​ക​യും സാ​ഫ് ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അം​ഗ​മാ​വു​ക​യും ചെ​യ്തു. അ​ണ്ട​ര്‍ 17 ഏ​ഷ്യ​ന്‍ യൂ​ത്ത് ചാം​പ്യ​ന്‍ഷി​പ്പ്, അ​ണ്ട​ര്‍ 20 യൂ​ത്ത് ചാം​പ്യ​ന്‍ഷി​പ്പ് എ​ന്നീ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ ദേ​ശീ​യ ടീ​മി​നാ​യി ക​ളി​ച്ചു. 1999 മു​ത​ല്‍ 2006 വ​രെ ഇ​ന്ത്യ​ന്‍ സീ​നി​യ​ര്‍ ടീ​മി​ലും ക​ളി​ച്ചു. 

ക​ളി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷം മോ​ഡ​ലിം​ഗ് രം​ഗ​ത്തേ​ക്ക് ക​ട​ന്നെ​ങ്കി​ലും അ​വി​ടെ അ​ധി​ക​കാ​ലം പി​ടി​ച്ചു​നി​ല്‍ക്കാ​നാ​യി​ല്ല. പി​ന്നാ​ലെ 2010 മു​ത​ല്‍ 2013 വ​രെ മോ​ഹ​ന്‍ ബ​ഗാ​ന്‍ അ​ക്കാ​ദ​മി​യു​ടെ സി ​ഇ ഒ, ​ഗോ​ള്‍ പ്രൊ​ജ​ക്ട് കോ​ര്‍ഡി​നേ​റ്റ​ര്‍ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചു. 2015 ലാ​ണ് രാ​ഷ്ട്രീ​യ​ത്തി​ല്‍ ഒ​രു കൈ ​നോ​ക്കാ​നി​റ​ങ്ങി​യ​ത്. ബി​ജെ​പി​യാ​യി​രു​ന്നു ത​ട്ട​കം. ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ കൃ​ഷ്ണാ​ന​ഗ​റി​ല്‍ സ്ഥാ​നാ​ര്‍ഥി​യു​മാ​യി. എ​ന്നാ​ല്‍,  തൃ​ണ​മൂ​ലി​ന്‍റെ മോ​ഹു​വ മൊ​യ്ത്ര​യോ​ട് തോ​റ്റു. 2021 ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​നി​ക്ത​ല മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​ല്‍വി​യാ​യി​രു​ന്നു ഫ​ലം. ഒ​ടു​വി​ല്‍ ഫു​ട്‌​ബോ​ള്‍ കൡ​ക്കാ​ര​നാ​യ ഒ​രാ​ള്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​നെ ഭ​രി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.  ഇ​ന്ത്യ​ന്‍ ടീ​മി​ലും ഈ​സ്റ്റ് ബം​ഗാ​ളി​ലും സ​ഹ​താ​ര​മാ​യി​രു​ന്ന ബൈ​ച്ചു​ങ് ബൂ​ട്ടി​യ​ക്കെ​തി​രെ മി​ന്നും ജ​യം നേ​ടി​യാ​ണ് ചൗ​ബേ ഫു​ട്‌​ബോ​ള്‍ ഭ​ര​മ​സ​മി​തി​യു​ടെ ത​ല​പ്പ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top