Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:49 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Analysis

Credit Card, Business Analysis, Business News

ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ വ​ർ​ധ​ന: ഇ​പ്പോ​ൾ ക്രെ​ഡി​റ്റ് കാ​ർ​ഡി​ലാ ക​ളി

Published:07 September 2022

ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ, നി​ല​വി​ലു​ള്ള ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ 7.03 കോ​ടി​യി​ൽ നി​ന്ന് 7.87 കോ​ടി​യാ​യി ഉ​യ​ർ​ന്ന​താ​യി ആ​ർ​ബി​ഐ​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മൊ​ത്തം ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 6.50 കോ​ടി​യാ​യി​രു​ന്നു.

കൊ​ച്ചി: ആ​ഘോ​ഷ സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന. കൊ​വി​ഡ് കാ​ല​ത്ത് ബി​സി​ന​സി​ലു​ണ്ടാ​യ നേ​രി​യ കു​റ​വ് മ​റി​ക​ട​ക്കു​ന്ന രീ​തി​യി​ൽ ബി​സി​ന​സ് വ​ള​രു​ക​യാ​ണ്. പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ക​മ്പ​നി​ക​ളും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. കോ- ​ബ്രാ​ൻ​ഡ​ഡ് പാ​ർ​ട്ണ​ർ​ഷി​പ്പു​ക​ളി​ലൂ​ടെ​യും, ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ ന​ൽ​കി​യും ബി​സി​ന​സ് വ​ർ​ധി​പ്പി​ക്കാ​നാ​ണ് ക​മ്പ​നി​ക​ളു​ടെ ശ്ര​മം. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ, നി​ല​വി​ലു​ള്ള ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ 7.03 കോ​ടി​യി​ൽ നി​ന്ന് 7.87 കോ​ടി​യാ​യി ഉ​യ​ർ​ന്ന​താ​യി ആ​ർ​ബി​ഐ​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മൊ​ത്തം ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 6.50 കോ​ടി​യാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ സാ​ധ്യ​ത

ഇ​ന്ത്യ​യി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡ് ബി​സി​ന​സി​ന് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത, അ​ല്ലെ​ങ്കി​ൽ അ​വ​യെ​പ്പ​റ്റി അ​റി​വി​ല്ലാ​ത്ത ഒ​രു വ​ലി​യ വി​ഭാ​ഗം രാ​ജ്യ​ത്തു​ണ്ട്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലേ​ക്കും, ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്കും ഇ​റ​ങ്ങി​ച്ചെ​ല്ലാ​നാ​ണ് ബാ​ങ്കു​ക​ളു​ടെ ശ്ര​മം. ഇ​ത്ത​ര​ത്തി​ൽ വി​നി​മ​യ​ങ്ങ​ളു​ടെ തോ​ത് വ​ർ​ധി​ക്കു​ന്ന​ത് ഒ​രു ത​ര​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് ആ​കെ ഗു​ണ​ക​ര​മാ​യി മാ​റു​ന്നു. രാ​ജ്യ​ത്തെ വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും, പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കും വ​രെ ബി​സി​ന​സ് വ്യാ​പി​പ്പി​ക്കാ​നാ​ണ് ക​മ്പ​നി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. യു​വ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ർ​ധ​ന, തൊ​ഴി​ൽ ല​ഭ്യ​ത​യ്ക്ക് അ​നു​കൂ​ല​മാ​യി രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യും ക്രെ​ഡി​റ്റ് കാ​ർ​ഡ് ബി​സി​ന​സി​ന് ഗു​ണ​മാ​ണ്. 

സ്ഥി​ര​മാ​യ വ​ള​ർ​ച്ചാ സാ​ധ്യ​ത​യു​ള്ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ, ഉ​യ​രു​ന്ന വേ​ത​നം, വ​ർ​ധി​ക്കു​ന്ന ജ​ന​സം​ഖ്യ മു​ത​ലാ​യ ഘ​ട​ക​ങ്ങ​ൾ ബാ​ങ്കു​ക​ളെ സം​ബ​ന്ധി​ച്ച് ഒ​രേ സ​മ​യം അ​വ​സ​ര​വും, വെ​ല്ലു​വി​ളി​യു​മാ​ണ്. ക​സ്റ്റ​മ​ർ ബേ​സ് വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ലും, ഉ​പ​യോ​ക്താ​ക്ക​ളു​ടെ ചെ​ല​വ് ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളി​ലൂ​ടെ​യാ​ക്കു​ന്ന​തും ഒ​രേ സ​മ​യം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ബാ​ങ്കു​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. 

കോ- ​ബ്രാ​ൻ​ഡി​ങ്

ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കാ​ൻ ബാ​ങ്കു​ക​ൾ ഇ​ത​ര ബ്രാ​ൻ​ഡു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പു​ത്ത​ൻ ട്രെ​ൻ​ഡാ​ണ്. കോ-​ബ്രാ​ൻ​ഡ​ഡ് ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ എ​ന്നാ​ണ് ഇ​വ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​രം കാ​ർ​ഡു​ക​ൾ ബ്രാ​ൻ​ഡ് പ​ർ​ച്ചേ​സു​ക​ൾ​ക്ക് എ​ക്സ്ക്ലൂ​സീ​വ് ഡി​സ്കൗ​ണ്ടു​ക​ളും ക്യാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ളും റി​വാ​ർ​ഡ് പോ​യി​ന്‍റു​ക​ളും ന​ൽ​കു​ന്നു. ക​സ്റ്റ​മ​ർ ബേ​സ് വ​ർ​ധി​പ്പി​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു. ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ പോ​ലെ, ബാ​ങ്കു​ക​ളെ സം​ബ​ന്ധി​ച്ച് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വാ​യ്പ​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ഇ​ന്ന് സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ താ​ത്പ​ര്യ​പ്പെ​ടു​ന്നു​ണ്ട്. ഇ​വ​യ്ക്ക് മെ​ച്ച​പ്പെ​ട്ട ലാ​ഭ​വി​ഹി​ത​വു​മു​ണ്ട്. 

ക്രെ​ഡി​റ്റ് കാ​ർ​ഡി​ന്‍റെ മെ​ച്ചം

ഹ്ര​സ്വ​കാ​ല സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള ന​ല്ല മാ​ർ​ഗ​മാ​ണ് ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം, യാ​ത്ര, ഇ-​കൊ​മേ​ഴ്‌​സ് വെ​ബ്‌​സൈ​റ്റു​ക​ളി​ലെ ഷോ​പ്പി​ങ് എ​ന്നി​വ​യു​ൾ​പ്പെ​ടെ മി​ക്ക​വാ​റും എ​ല്ലാ ചെ​ല​വു​ക​ളും ന​ട​ത്താ​ൻ മു​ൻ​കൂ​ട്ടി അം​ഗീ​ക​രി​ച്ച ക്രെ​ഡി​റ്റ് പ​രി​ധി ഉ​പ​യോ​ഗി​ക്കാം. ഉ​പ​ഭോ​ഗ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വാ​യ്പ എ​ടു​ക്കാ​നു​ള്ള ഈ ​പ്ര​വ​ണ​ത ബാ​ങ്കു​ക​ൾ മു​ത​ലെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ ബാ​ങ്കി​നും, ഉ​പ​ഭോ​ക്താ​വി​നും, സാ​മ്പ​ത്തി​ക രം​ഗ​ത്തി​നും നേ​ട്ട​ങ്ങ​ളു​ണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top