Published:11 September 2022
ഭോപാല്‍: സ്വാമി സ്വരൂപാനന്ദ സരസ്വതി (98) അന്തരിച്ചു. ഞായറാഴ്ച മധ്യപ്രദേശിലെ നരസിംഗ്പുര് സിറ്റിയിലായിരുന്നു അന്ത്യം.
മധ്യപ്രദേശിലെ സിയോണി ജില്ലയിലെ ദിഗോരി ഗ്രാമത്തില്‍ 1924 ലാണ് സ്വാമിയുടെ ജനനം. 1950 ല്‍ ദണ്ഡി സന്ന്യാസിയായി. 1982 ല്‍ ദ്വാരക പീഠ് ശങ്കരാചാര്യയായി അവരോധിതനായി. ഗോവധ നിരോധനത്തിനും ഏക സിവില്കോഡിനുമായി രംഗത്തിറങ്ങിയവരിൽ ഒരാളാണ് സ്വരൂപാനന്ദ സരസ്വതി.
ജമ്മു കാശ്മീരിൻ്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ നടപടിയെ പരസ്യമായി പിന്തുണക്കുകയും ചെയ്തിരുന്നു. അതേസമയം, ഗോവധം നിര്‍ത്താനാകാത്ത ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ലെന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പിയെ സ്വരൂപാനന്ദ വിമര്‍ശിക്കുകയും ചെയ്തിരുന്നു.