Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:56 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Bollywood

ബോളിവുഡിന് ആശ്വാസം ; ബ്രഹ്മാസ്ത്ര 200 കോടി ക്ലബിൽ

Published:13 September 2022

 ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിവസത്തെ ആഗോള കളക്ഷന്‍ 212 കോടി രൂപയാണെന്ന് അമേരിക്കന്‍ ബോക്‌സ് ഓഫീസ് ട്രാക്കിംഗ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

 ബോളിവുഡിന് പുതുജീവന്‍ നല്‍കി അയന്‍ മുഖര്‍ജി- രണ്‍ബീര്‍ കപൂര്‍ ടീമിന്റെ 'ബ്രഹ്മാസ്ത്ര' ചരിത്ര വിജയത്തിലേക്ക്.റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 120 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. 
ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും അമേരിക്കയിലും മികച്ച തുടക്കമാണ് ബ്രഹ്മാസ്ത്രയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ വാരാന്ത്യത്തില്‍ ആഗോള ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതാണ് ചിത്രം എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

 ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിവസത്തെ ആഗോള കളക്ഷന്‍ 212 കോടി രൂപയാണെന്ന് അമേരിക്കന്‍ ബോക്‌സ് ഓഫീസ് ട്രാക്കിംഗ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ബോളിവുഡ് ചിത്രം സുല്‍ത്താന്റെ 206 കോടി എന്ന റെക്കോര്‍ഡാണ് 'ബ്രഹ്മാസ്ത്ര' തകര്‍ത്തത്. എന്നാല്‍ രാജമൗലി ചിത്രം ആര്‍ ആര്‍ ആറിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ബ്രഹ്മാസ്ത്രയ്ക്ക് സാധിച്ചിട്ടില്ല.

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, മൗനി റോയ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ബ്രഹ്മാസ്ത്രയില്‍ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, ഷാരൂഖ് ഖാന്‍ എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നു. 'ബ്രഹ്മാസ്ത്ര: പാര്‍ട്ട് 1- ശിവ' എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രം, ഫാന്റസി ആക്ഷന്‍- അഡ്വെഞ്ചര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ആസ്ട്രാവേഴ്‌സ് എന്ന പേരില്‍ ഒരുങ്ങുന്ന മൂന്ന് ചിത്രങ്ങളുടെ പരമ്പരയിലെ ആദ്യ ഭാഗമാണ് 'ബ്രഹ്മാസ്ത്ര: പാര്‍ട്ട് 1- ശിവ


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top