Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:44 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Other news

Roger Federer, Tennis

റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ വി​ര​മി​ച്ചു

Published:15 September 2022

മൂ​ന്നു വ​ര്‍ഷ​മാ​യി പ​രു​ക്കു​ക​ള്‍ അ​ല​ട്ടി​യി​രു​ന്ന ഫെ​ഡ​റ​ര്‍ ഇ​നി​യൊ​രി​ക്ക​വ​ലും ശ​ക്ത​മാ​യ ഒ​രു തി​രി​ച്ചു​വ​ര​വു​ണ്ടാ​കി​ല്ലെ​ന്നു​റ​പ്പി​ച്ചാ​ണ് ഇ​പ്പോ​ള്‍ വി​ര​മി​ക്കു​ന്ന​ത്. അ​ടു​ത്ത​യാ​ഴ്ച ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ലോ​വ​ര്‍ ക​പ്പാ​യി​രി​ക്കും 41കാ​ര​നാ​യ ഫെ​ഡ​റ​ര്‍ ക​ളി​ക്കു​ന്ന അ​വ​സാ​ന ടൂ​ര്‍ണ​മെ​ന്‍റ്്. എ​നി​ക്ക് 41 വ​യ​സാ​യി

ബാ​സ​ല്‍: ടെ​ന്നീ​സ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക​ളി​ക്കാ​രി​ലൊ​രാ​ള്‍ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ടെ​ന്നീ​സി​ല്‍നി​ന്നു വി​ര​മി​ച്ചു. മൂ​ന്നു വ​ര്‍ഷ​മാ​യി പ​രു​ക്കു​ക​ള്‍ അ​ല​ട്ടി​യി​രു​ന്ന ഫെ​ഡ​റ​ര്‍ ഇ​നി​യൊ​രി​ക്ക​വ​ലും ശ​ക്ത​മാ​യ ഒ​രു തി​രി​ച്ചു​വ​ര​വു​ണ്ടാ​കി​ല്ലെ​ന്നു​റ​പ്പി​ച്ചാ​ണ് ഇ​പ്പോ​ള്‍ വി​ര​മി​ക്കു​ന്ന​ത്. അ​ടു​ത്ത​യാ​ഴ്ച ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ലോ​വ​ര്‍ ക​പ്പാ​യി​രി​ക്കും 41കാ​ര​നാ​യ ഫെ​ഡ​റ​ര്‍ ക​ളി​ക്കു​ന്ന അ​വ​സാ​ന ടൂ​ര്‍ണ​മെ​ന്‍റ്്. എ​നി​ക്ക് 41 വ​യ​സാ​യി.

 

ഞാ​ന്‍ 1500ല്‍ ​അ​ധി​കം മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. 24 വ​ര്‍ഷ​ത്തോ​ളം ഞാ​ന്‍ കോ​ര്‍ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ സ്വ​പ്നം ക​ണ്ട​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ടെ​ന്നീ​സ് എ​നി​ക്ക് ത​ന്നു. ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഇ​താ​ണ് ഏ​റ്റ​വും മി​ക​ച്ച സ​മ​യ​മെ​ന്നു മ​ന​സി​ലാ​ക്കു​ന്നു. അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങു​ന്ന ലോ​വ​ര്‍ ക​പ്പാ​യി​രി​ക്കും അ​വ​സാ​ന ചാം​പ്യ​ന്‍ഷി​പ്പ്- ആ​രാ​ധ​ക​രു​ടെ പ്രി​യ ഫെ​ഡ​ക്‌​സ് വ്യ​ക്ത​മാ​ക്കി.

 

കാ​ല്‍മു​ട്ടി​നേ​റ്റ പ​രു​ക്കാ​ണ് ഫെ​ഡ​റ​ര്‍ഡ​ക്കു വി​ല്ല​നാ​യ​ത്. ഫെ​ഡ​റ​ര്‍ നേ​ടി​യ ഗ്രാ​ന്‍ഡ്സ്ലാം കി​രീ​ട​ങ്ങ​ളി​ല്‍ എ​ട്ടും വിം​ബി​ള്‍ഡ​ണി​ല്‍ ആ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ ആ​റ് ത​വ​ണ കി​രീ​ടം ചൂ​ടി. അ​ഞ്ച് ത​വ​ണ യു​എ​സ് ഓ​പ്പ​ണ്‍ നേ​ടി​യ​പ്പോ​ള്‍ ഒ​രു ത​വ​ണ ഫ്ര​ഞ്ച് ഓ​പ്പ​ണി​ലും മു​ത്ത​മി​ട്ടു. 2003 വിം​ബി​ള്‍ഡ​ണി​ലാ​യി​രു​ന്നു ആ​ദ്യ കി​രീ​ട​നേ​ട്ടം. പി​ന്നീ​ട് തു​ട​ര്‍ച്ച​യാ​യി നാ​ല് വ​ര്‍ഷം കി​രീ​ടം നേ​ടി. 2017ലാ​ണ് അ​വ​സാ​നം ജേ​താ​വാ​യ​ത്. 2018ല്‍ ​ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ നേ​ടി​യ​താ​ണ് അ​വ​സാ​ന​ത്തെ 
ഗ്രാ​ന്‍സ്ലാം കി​രീ​ടം.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top