Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:30 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Other news

Roger Federer, Sports

ടെ​ന്നീ​സി​ലെ സ്വി​സ് നി​ക്ഷേ​പം

Published:16 September 2022

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

ടെ​ന്നീ​സ് കോ​ര്‍ട്ടി​ലെ 24 വ​ര്‍ഷം നീ​ണ്ട ക​രി​യ​ര്‍ അ​സാ​നി​ക്കു​മ്പോ​ള്‍ ടെ​ന്നീ​സ് എ​ന്ന ക​ളി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ക്ഷേ​പ​ത്തെ അ​ള​ന്നെ​ടു​ക്കാ​നാ​വു​ന്നി​ല്ല. ടെ​ന്നീ​സ് എ​ന്ന ക​ളി​യെ സ​ര്‍ഗ​പ​ര​മാ​യും ക​ലാ​പ​ര​മാ​യും ന​മു​ക്കു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച മ​ജീ​ഷ്യ​നാ​ണ് വി​ട​വാ​ങ്ങു​ന്ന​ത്. 

ക്രി​ക്ക​റ്റാ​ണ് മാ​ന്യ​ന്മാ​രു​ടെ ക​ളി​യെ​ന്നു പൊ​തു​വേ പ​റ​യു​ക. എ​ന്നാ​ല്‍, ഒ​രു ക​ളി ഒ​രു ക​ളി​ക്കാ​ര​ന്‍റെ പെ​രു​മാ​റ്റം കൊ​ണ്ട് മാ​ന്യ​മാ​വു​ക. ആ ​ക​ളി​യാ​ണ് ടെ​ന്നീ​സ്, ക​ളി​ക്കാ​ര​ന്‍ ഫെ​ഡ​റ​ര്‍. ടെ​ന്നീ​സി​ലെ  ആ ​മാ​ന്യ​മു​ഖം വി​ര​മി​ച്ചു. ടെ​ന്നീ​സ് കോ​ര്‍ട്ടി​ലെ 24 വ​ര്‍ഷം നീ​ണ്ട ക​രി​യ​ര്‍ അ​സാ​നി​ക്കു​മ്പോ​ള്‍ ടെ​ന്നീ​സ് എ​ന്ന ക​ളി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ക്ഷേ​പ​ത്തെ അ​ള​ന്നെ​ടു​ക്കാ​നാ​വു​ന്നി​ല്ല. ടെ​ന്നീ​സ് എ​ന്ന ക​ളി​യെ സ​ര്‍ഗ​പ​ര​മാ​യും ക​ലാ​പ​ര​മാ​യും ന​മു​ക്കു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച മ​ജീ​ഷ്യ​നാ​ണ് വി​ട​വാ​ങ്ങു​ന്ന​ത്. 

സാം​പ്ര​സി​നെ തോ​ല്‍പ്പി​ച്ചു​ള്ള വ​ര​വ്

ആ​ല്‍പ്‌​സ് പ​ര്‍വ​ത​ത്തി​ന്‍റെ നാ​ട്ടി​ല്‍നി​ന്ന് പാ​റി​പ്പ​റ​ക്കു​ന്ന സ്വ​ര്‍ണ​മു​ടി ഹെ​യ​ര്‍ബാ​ന്‍ഡ്‌​കൊ​ണ്ട് മാ​ടി​യൊ​തു​ക്കി ഒ​രു ആ​റ​ടി ഒ​രി​ഞ്ചു​കാ​ര​ന്‍ പു​ല്‍ക്കോ​ര്‍ട്ടി​ല്‍ റാ​ക്ക​റ്റു​മാ​യി​റ​ങ്ങി​യ​ത് സാ​ക്ഷാ​ല്‍ പീ​റ്റ്‌​സാം​പ്ര​സി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു. 2001ലെ ​വിം​ബി​ള്‍ഡ​ണ്‍ പ്രീ ​ക്വാ​ര്‍ട്ട​റി​ലാ​യി​രു​ന്നു ആ ​അ​ദ്ഭു​തം ന​ട​ന്ന​ത്. അ​ഞ്ചു സെ​റ്റ് വീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ പു​ല്‍ക്കോ​ര്‍ട്ടി​ന്‍റെ ത​മ്പു​രാ​നെ കീ​ഴ​ട​ക്കി ഫെ​ഡ​റ​ര്‍ വ​ര​വ​റി​യി​ച്ചു. ര​ണ്ടു വ​ര്‍ഷ​ത്തി​നു ശേ​ഷം ത​ന്‍റെ വ​ര​വ് രാ​ജാ​വാ​കാ​നാ​ണെ​ന്ന് ലോ​ക​ത്തി​നു മു​ന്നി​ല്‍ ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ആ​ദ്യ ഗ്രാ​ന്‍ഡ്‌​സ്്‌​ലാം കി​രീ​ടം സ്വ​ന്ത​മാ​ക്കി. അ​മേ​രി​ക്ക​യു​ടെ ആ​ന്‍ഡി റോ​ഡി​ക്കി​നെ സെ​മി​യി​ലും മാ​ര്‍ക്ക് ഫി​ലി​പ്പോ​സി​സി​നെ ഫൈ​ന​ലി​ലും പ​രാ​ജ​യ​പ്പെ​ടു​ത്തി ക​ന്നി ഗ്രാ​ന്‍ഡ്‌​സ്്‌​ലാം വിം​ബി​ള്‍ഡ​ണി​ന്‍റെ രൂ​പ​ത്തി​ല്‍ ഫെ​ഡ​റ​ര്‍ക്കു ല​ഭി​ച്ചു. ഫെ​ഡ​റ​റു​ടെ ക​രി​യ​റി​നും മു​ടി​പോ​ലെ സ്വ​ര്‍ണ​ത്തി​ള​ക്ക​മേ​കി​യ വ​ര്‍ഷ​മാ​യി​രു​ന്നു 2004. ആ ​വ​ര്‍ഷ​ത്തെ മൂ​ന്നു ഗ്രാ​ന്‍ഡ് സ്്്‌​ലാം കി​രീ​ട​ങ്ങ​ള്‍ (ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍, വിം​ബി​ള്‍ഡ​ണ്‍, യു​എ​സ് ഓ​പ്പ​ണ്‍) നേ​ടി​ക്കൊ​ണ്ട് ടെ​ന്നീ​സ് ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ചു. ടെ​ന്നീ​സി​ലെ സൗ​ന്ദ​ര്യ​ശാ​സ്ത്രം ര​ചി​ക്കു​ക​യാ​യി​രു​ന്നു ഫെ​ഡ​റ​ര്‍ പി​ന്നീ​ട്. 

2004ല്‍ത്ത​ന്നെ വി​വി​ധ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലാ​യി 11 കി​രീ​ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി മ​റ്റാ​ര്‍ക്കും കൈ​യെ​ത്തി​പ്പി​ടി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത റെ​ക്കോ​ഡ് ഫെ​ഡ​റ​ര്‍ സ്വ​ന്തം പേ​രി​ലാ​ക്കി. പി​ന്നീ​ട് ലോ​കം ക​ണ്ട​ത് ഫെ​ഡ​റ​റു​ടെ അ​വി​ശ്വ​സ​നീ​യ​മാ​യ കു​തി​പ്പാ​ണ്. വിം​ബി​ള്‍ഡ​ണ്‍ വേ​ദി ടെ​ന്നീ​സി​ന്‍റെ പു​ണ്യ​ഭൂ​മി​യാ​ണ് അ​വി​ടെ​നി​ന്ന് ഫെ​ഡ​റ​ര്‍ എ​ടു​ത്തു​യ​ര്‍ത്തി​യ​ത് എ​ട്ടു കി​രീ​ട​ങ്ങ​ളാ​ണ്. മ​റ്റാ​ര്‍ക്കും ഇ​തു​വ​രെ എ​ത്തി​പ്പി​ടി​ക്കാ​നാ​വാ​ത്ത നേ​ട്ടം. പീ​റ്റ് സ്ാം​പ്ര​സി​നെ​പ്പോ​ലെ ക​ളി മ​ണ്‍ കോ​ര്‍ട്ട് ഫെ​ഡ​റ​ര്‍ക്കും ക​ഠി​ന​മാ​യി​രു​ന്നു. ക​ളി മ​ണ്‍ കോ​ര്‍ട്ടി​ലെ രാ​ജാ​വാ​യ റാ​ഫേ​ല്‍ ന​ദാ​ല്‍ പ​രു​ക്കു​മൂ​ലം ക​ളി​ക്കാ​തി​രു​ന്ന 2009ല്‍ ​മാ​ത്ര​മാ​ണ് ഫെ​ഡ​റ​ര്‍ക്ക് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ടം ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ലും യു​എ​സ് ഓ​പ്പ​ണി​ലും ത​ന്‍െ പ്ര​തി​ഭ രാ​കി​മി​നു​ക്കി കി​രീ​ടം വാ​രി​ക്കൂ​ട്ടു​ക​യാ​യി​രു​ന്നു. 

2006 ആ​ണ് ഫെ​ഡ​റ​റു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച വ​ര്‍ഷം. പ്ര​ശ​സ്ത​മാ​യ ടെ​ന്നീ​സ് വെ​ബ്‌​സൈ​റ്റ് ഫെ​ഡ​റ​റു​ടെ ആ ​വ​ര്‍ഷ​ത്തെ മി​ക​വി​നെ പ്ര​കീ​ര്‍ത്തി​ച്ച​ത് ഓ​പ്പ​ണ്‍ എ​റ​യി​ല്‍ 1969ല്‍ ​റോ​ഡ് ലെ​വ​ര്‍ സ്വ​ന്ത​മാ​ക്കി​യ നേ​ട്ട​ത്തി​നു ത​ത്തു​ല്യ​മാ​യ നേ​ട്ട​മാ​ണ് 2006ല്‍ ​ഫെ​ഡ​റ​ര്‍ സ്വ​ന്ത​മാ​ക്കി​യ​തെ​ന്നാ​ണ്. 12 സിം​ഗി​ള്‍സ് കി​രീ​ട​ങ്ങ​ളാ​ണ് ഫെ​ഡ​റ​ര്‍ 2006ല്‍ ​സ്വ​ന്ത​മാ​ക്കി​യ​ത്. 97 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച​തി​ല്‍ 92ലും ​ജ​യം. 16 ചാം​പ്യ​ന്‍ഷി​പ്പു​ക​ളി​ല്‍ 15ലും ​ഫൈ​ന​ലി​ല്‍ ക​യ​റി. മൂ​ന്നു ഗ്രാ​ന്‍ഡ് സ്ാ​ലം കി​രീ​ട​ങ്ങ​ള്‍. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top