വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ..?? എന്നാൽ ഈ മണ്ടത്തരങ്ങൾ ആവർത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണേ
Published:16 September 2022
ഉറക്കത്തിനും വണ്ണം കുറയ്ക്കലിൽ മുഖ്യ പങ്കുണ്ട്. അതും രാത്രിയിലെ ഉറക്കം തന്നെ ഉറപ്പിക്കണം. കൃത്യമായും ആഴത്തിലുള്ളതുമായ ഉറക്കമാണ് ഉറപ്പിക്കേണ്ടത്.
വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ സംഗതിയല്ല. അതിന് ധാരാളം പ്രയത്നവും മനക്കരുത്തും ആവശ്യമാണ്. ഡയറ്റും വർക്കൌട്ടുമെല്ലാം ഒരുമിച്ച് സ്ഥിരതയോടെ നല്ലരീതിയിൽ കൊണ്ടുപോയാൽ മാത്രമാണ് വണ്ണം കുറയ്ക്കാൻ സാധിക്കുക.
എന്നാൽ പലരും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നതോടെ പലവിധത്തിലുള്ള തെറ്റായ മാർഗ്ഗങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഈ രീതി യഥാർത്തത്തിൽ ശരീരത്തെ ദോഷകരമായാണ് ബാധിക്കുക. എന്തായാലും അത്തരത്തിൽ സംഭവിച്ചേക്കാവുന്ന ചില തെറ്റിദ്ധാരണകൾ അല്ലങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളാണ് പറയുന്നത്.
- ഭക്ഷണം ഒഴിവാക്കുകയും വിശപ്പ് ബാക്കി നിൽക്കും വിധം ഭക്ഷണം കഴിക്കുന്നതുമെല്ലാമാണ് വണ്ണം കുറയ്ക്കലിൽ എല്ലാവരും ആദ്യം ചെയ്യുന്ന തെറ്റ്. എന്നാൽ യഥാർത്തത്തിൽ വിശപ്പ് ക്ഷമിപ്പിക്കാനും മാത്രമുള്ള ഭക്ഷണം കഴിക്കാം. അത് ഏത് തരം ഭക്ഷണം- എങ്ങനെ- എത്ര അളവിൽ എന്നത് സ്വയം തീരുമാനിക്കാം. എന്തായാലും വിശപ്പ് എപ്പോഴും ബാക്കി നിർത്തുന്നത് ശാരീരികമായും മാനസികമായും മോശമായി ബാധിക്കാം.
- പിന്നീടുള്ള തെറ്റിദ്ദാരണയാണ് നിരന്തരമായി വ്യായാമം ചെയ്യുക എന്നത്. ചുരുക്കം ദിവസങ്ങൾ കൊണ്ട് വണ്ണം കുറയ്ക്കാനായി ഇത്തരം സാഹസങ്ങൾ ചെയ്യുന്നവരുണ്ട്. ഇതത്ര നല്ലതല്ല. ദിവസവും ഇത്ര സമയം വ്യായാമത്തിന് എന്ന രീതിയിൽ മാറ്റിവയ്ക്കുകയാണ് വേണ്ടത്.
- ഉറക്കത്തിനും വണ്ണം കുറയ്ക്കലിൽ മുഖ്യ പങ്കുണ്ട്. അതും രാത്രിയിലെ ഉറക്കം തന്നെ ഉറപ്പിക്കണം. കൃത്യമായും ആഴത്തിലുള്ളതുമായ ഉറക്കമാണ് ഉറപ്പിക്കേണ്ടത്.
- സ്ഥിരതയോടെ വർക്കൌട്ട് ചെയ്യുന്നതു പോലെ തന്നെ അത്യാവിശ്യമായ കാര്യമാണ് ഒരു ദിവസം ഓഫ് എടുക്കുക എന്നത്. കാരണം കുറച്ച് കലോറി മാത്രം കഴിക്കാന്‍ എടുക്കുന്നതിനാൽ ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. അതിനാൽ ആഴ്ച്ചയിൽ ഒരു 'ചീറ്റ് ഡെ' വളരെ അത്യാവശ്യമാണ്.
- ജീവിതം കഴിയുന്നതും ചിട്ടയായി കൊണ്ടുപോകാൻ ശ്രമിക്കണം. എപ്പോഴെങ്കിലും കഴിക്കുക, എപ്പോഴെങ്കിലും വ്യായാമം ചെയ്യുക, എപ്പോഴെങ്കിലും ഉറങ്ങുകയെന്ന ശീലം വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ വിഫലമാക്കാം.