Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:35 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

India VS Australia, India Cricket, Sports

ഇ​ന്ത്യ-ഓ​സ്ട്രേ​ലി​യ​ ടി20 പ​ര​മ്പ​ര​: ആ​ദ്യ മത്സരം ചൊവ്വാഴ്ച, കാത്തിരിക്കുന്നത് ഒരുപിടി റെക്കോർഡുകൾ

Published:18 September 2022

ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​തി​ക​ള്‍ ശ​രി​യ​ല്ല എ​ന്നു സ​മ​ര്‍ഥി​ക്കേ​ണ്ട​ത് ടീം ​ഇ​ന്ത്യ​ക്കും ബി​സി​സി​ഐ​ക്കും ആ​വ​ശ്യ​മാ​ണ്. അ​തു​കൊ​ണ്ട് എ​ല്ലാ​വ​രു​ടെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ടീം ​മാ​നെ​ജ്മെ​ന്‍റ്  ഉ​റ്റു​നോ​ക്കു​ന്ന​ത്. ടി20 ​ലോ​ക​ക​പ്പി​ന് മു​മ്പ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം എ​ങ്ങ​നെ​യു​ന്നു വി​ല​യി​രു​ത്താ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് ഈ ​പ​ര​മ്പ​ര ന​ല്‍കു​ന്ന​ത്.

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​ന് മു​മ്പ് മി​ക​ച്ച മു​ന്നൊ​രു​ക്കം എ​ന്ന​നി​ല​യി​ല്‍ ന​ട​ക്കു​ന്ന ടി-20 ​പ​ര​മ്പ​ര​ക​ളി​ലെ ആ​ദ്യ​ത്തേ​ത് ചൊ​വ്വാ​ഴ്ച മു​ത​ല്‍. 20നു ​തു​ട​ങ്ങു​ന്ന ടീ-20 ​പ​ര​മ്പ​ര​യ​ക്കാ​യി ഓ​സ്ട്രേ​ലി​യ ഇ​ന്ത്യ​യി​ലെ​ത്തി. മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ടി20 ​പ​ര​മ്പ​ര​യാ​ണ് ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ത​മ്മി​ല്‍ ക​ളി​ക്കു​ന്ന​ത്. ടി20 ​ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ന്‍ പോ​കു​ന്ന ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ പ​ര​മ്പ​ര​യ്ക്കി​റ​ങ്ങു​മ്പോ​ള്‍ ടീം ​ഇ​ന്ത്യ​യു​ടെ ശ​ക്തി ദൗ​ര്‍ബ​ല്യ​ങ്ങ​ള്‍ വെ​ളി​വാ​കു​മെ​ന്നു​റ​പ്പ്. 

ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​തി​ക​ള്‍ ശ​രി​യ​ല്ല എ​ന്നു സ​മ​ര്‍ഥി​ക്കേ​ണ്ട​ത് ടീം ​ഇ​ന്ത്യ​ക്കും ബി​സി​സി​ഐ​ക്കും ആ​വ​ശ്യ​മാ​ണ്. അ​തു​കൊ​ണ്ട് എ​ല്ലാ​വ​രു​ടെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ടീം ​മാ​നെ​ജ്മെ​ന്‍റ്  ഉ​റ്റു​നോ​ക്കു​ന്ന​ത്. ടി20 ​ലോ​ക​ക​പ്പി​ന് മു​മ്പ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം എ​ങ്ങ​നെ​യു​ന്നു വി​ല​യി​രു​ത്താ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് ഈ ​പ​ര​മ്പ​ര ന​ല്‍കു​ന്ന​ത്. രോ​ഹി​ത് ശ​ര്‍മ ന​യി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ടീം ​ഏ​ഷ്യാ ക​പ്പ് ഫൈ​ന​ല്‍ കാ​ണാ​തെ പു​റ​ത്താ​യി​രു​ന്നു. ടീ​മി​ന്‍റെ മാ​ന​സി​കാ​രോ​ഗ്യ​മു​യ​ര്‍ത്താ​ന്‍ ഓ​സീ​സി​നെ​തി​രേ നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യി​ല്‍ ജ​യം അ​നി​വാ​ര്യം.

അ​തി​നി​ടെ, ഇ​ന്ത്യ-​ഓ​സീ​സ് പ​ര​മ്പ​ര​യി​ല്‍ മി​ക​ച്ച ചി​ല റെ​ക്കോ​ഡു​ക​ളും കാ​ത്തി​രി​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് രോ​ഹി​ത് ശ​ര്‍മ​യും വി​രാ​ട് കോ​ഹ്‌​ലി​യും ത​മ്മി​ല്‍ വാ​ശി​യോ​ടെ എ​ത്തി​പ്പി​ടി​ക്കാ​ന്‍ നോ​ക്കു​ന്ന ഒ​രു റെ​ക്കോ​ഡാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര ടി-20​യി​ലെ റ​ണ്‍വേ​ട്ട​ക്കാ​രി​ല്‍ ഒ​ന്നാ​മ​ന്‍ എ​ന്ന റെ​ക്കോ​ഡി​ലേ​ക്കാ​ണ് ര​ണ്ട് പേ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. രോ​ഹി​ത് ആ​ണ് നി​ല​വി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 136 ടി-20​യി​ല്‍ നി​ന്ന് 3620 റ​ണ്‍സാ​ണ് അ​ദ്ദേ​ഹം ഇ​തു​വ​രെ ടി-20​യി​ല്‍ നേ​ടി​യി​ട്ടു​ള്ള​ത്. 31.75 ശ​രാ​ശ​രി​യും 140.64 സ്ട്രൈ​ക്ക​റേ​റ്റു​മാ​ണ് രോ​ഹി​ത്തി​ന്‍റെ പേ​രി​ലു​ള്ള​ത്. അ​വ​സാ​ന ഏ​ഷ്യാ ക​പ്പി​ല്‍ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ഫി​ഫ്റ്റി നേ​ടി​യെ​ങ്കി​ലും വ​ലി​യൊ​രു പ്ര​ക​ട​നം ന​ട​ത്താ​ന്‍ രോ​ഹി​ത്തി​നാ​യി​ല്ല.

ഇ​തി​ല്‍ നാ​ല് സെ​ഞ്ച്വ​റി​യും 28 അ​ര്‍ധ സെ​ഞ്ച്വ​റി​യു​മു​ണ്ട്. 323 ഫോ​റും 171 സി​ക്സു​മാ​ണ് അ​ദ്ദേ​ഹം പ​റ​ത്തി​യ​ത്. ഓ​പ്പ​ണ​റെ​ന്ന നി​ല​യി​ല്‍ മി​ക​വ് കാ​ട്ടു​ന്ന രോ​ഹി​ത് ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ല്‍ മു​ന്നി​ല്‍ നി​ന്ന് ന​യി​ക്കേ​ണ്ട​താ​യു​ണ്ട്. ടി20 ​ലോ​ക​ക​പ്പ് രോ​ഹി​ത്തി​നെ സം​ബ​ന്ധി​ച്ച് അ​ഭി​മാ​ന പ്ര​ശ്ന​മാ​ണ്. ഏ​ഷ്യാ ക​പ്പ് കൈ​വി​ട്ട ഇ​ന്ത്യ​ക്ക് ടി20 ​ലോ​ക​ക​പ്പ് നാ​യ​ക​നെ​ന്ന നി​ല​യി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് പ​റ​യാം.

ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള വി​രാ​ട് കോ​ഹ്ലി​ക്ക് 104 ടി-20​ക​ളി​ല്‍ നി​ന്ന് 3584 റ​ണ്‍സ് നേ​ടി​യി​ട്ടു​ണ്ട്. 51.94 ശ​രാ​ശ​രി. ഒ​രു സെ​ഞ്ചു​റി​യും 32 ഫി​ഫ്റ്റി​യും നേ​ടി​യ കോ​ഹ്‌​ലി​ക്ക് 138.38 സ്ട്രൈ​ക്ക​റേ​റ്റാ​ണ് ടി20​യി​ലു​ള്ള​ത്. 319 ഫോ​റും 104 സി​ക്സും അ​ദ്ദേ​ഹം നേ​ടി. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​ത്തോ​ള​മാ​യി മോ​ശം ഫോ​മി​ലാ​യി​രു​ന്ന കോ​ഹ്‌​ലി ഏ​ഷ്യാ ക​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ര​ണ്ട് ഫി​ഫ്റ്റി​യും ഒ​രു സെ​ഞ്ചു​റി​യും കോ​ഹ്‌​ലി നേ​ടി​യി​രു​ന്നു. ര​ണ്ട് പേ​രും ത​മ്മി​ലു​ള്ള റ​ണ്‍സ് വ്യ​ത്യാ​സം വ​ള​രെ ചെ​റു​താ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഓ​സീ​സ് പ​ര​മ്പ​ര​യി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും ത​ല​പ്പ​ത്ത് ആ​രാ​ണെ​ന്ന് തീ​രു​മാ​നി​ക്കു​ക.

റ​ണ്‍ വേ​ട്ട​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത് കി​വീ​സി​ന്‍റെ മാ​ര്‍ട്ടി​ന്‍ ഗു​പ്റ്റി​ലാ​ണ്. 3497 റ​ണ്‍സ്. നാ​ലാം സ്ഥാ​ന​ത്തു​ള്ള പോ​ള്‍ സ്റ്റി​ര്‍ലി​ങ്ങി​ന്‍റെ സ്കോ​ര്‍ 3011 റ​ണ്‍സാ​ണ്. ഓ​സ്ട്രേ​ലി​യ​യു​ടെ ആ​രോ​ണ്‍ ഫി​ഞ്ച് 2855 റ​ണ്‍സു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. ഓ​സ്ട്രേ​ലി​യ​ന്‍ പ​ര​മ്പ​ര​യി​ല്‍ രോ​ഹി​ത്തി​നെ​ക്കാ​ള്‍ മു​ന്‍തൂ​ക്കം കോ​ലി​ക്കാ​ണ്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ടി20​യി​ല്‍ 19 മ​ത്സ​ര​ത്തി​ല്‍ നി​ന്ന് 59.83 ശ​രാ​ശ​രി​യി​ല്‍ 718 റ​ണ്‍സാ​ണ് കോ​ഹ്ലി നേ​ടി​യ​ത്. സ്ട്രൈ​ക്ക​റേ​റ്റ് 146.23 ആ​ണ്. സ​മീ​പ​കാ​ല​ത്തെ മോ​ശം പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ഏ​ഷ്യാ ക​പ്പി​ലൂ​ടെ കോ​ഹ്ലി ഫോ​മി​ലേ​ക്കെ​ത്തി​യ​തി​നാ​ല്‍ ഓ​സീ​സ് പ​ര​മ്പ​ര​യി​ലും വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തി​നി​ടെ, പ​ര​മ്പ​ര​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഓ​സീ​സ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ആ​ദ്യ മ​ത്സ​രം ന​ട​ക്കു​ന്ന മൊ​ഹാ​ലി​യി​ല്‍ ഓ​സ്ട്രേ​ലി​യ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. 15 അം​ഗ ടീ​മാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ അ​ത്ര​മി​ക​ച്ച റെ​ക്കാ​ഡി​ല്ലാ​ത്ത ഓ​സീ​സി​നും ഇ​തു ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. പ​രു​ക്കേ​റ്റ മൂ​ന്നു മു​ന്‍നി​ര താ​ര​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഓ​സ്ട്രേ​ലി​യ എ​ത്തി​യി​രി​ക്കു​ന്ന​ത്. മി​ച്ച​ല്‍ മാ​ര്‍ഷ്, സ്റ്റോ​യ്നി​സ്, മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക് എ​ന്നി​വ​രാ​ണ് പ​ര്യ​ട​ന​ത്തി​നെ​ത്താ​ത്ത​ത്. പ​ക​രം സീ​ന്‍ ആ​ബ​ട്ട്, ഡാ​നി​യേ​ല്‍ സാം​സ് എ​ന​നി​വ​രാ​ണ് പ​ക​രം ടീ​മി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. 20ന് ​മൊ​ഹാ​ലി, 23ന് ​നാ​ഗ്പു​ര്‍, 25ന് ​ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ര​മ്പ​ര​യി​ലെ മ​ത്സ​ര​ങ്ങ​ള്‍.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top