Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:44 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

India Jersey, Har Fan Ki Jersey, Rohit Sharma, Virat Kohli

'ഹർ ഫാൻ കി ജേഴ്‌സി' : ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ പുതിയ ജേഴ്‌സി പുറത്തിറക്കി

Published:18 September 2022

ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോൺസറായ എംപില്ലുമായി സഹകരിച്ചാണ് ബിസിസിഐ ഇന്ത്യയുടെ പുതിയ ജേഴ്‌സി ലോഞ്ച് ചെയ്‌തത്. പുതിയ ജഴ്‌സിയുടെ നിറത്തെക്കുറിച്ചും കളിക്കാർക്ക് എത്രത്തോളം അനുയോജ്യമാകുമെന്നതിനെക്കുറിച്ചും ഇന്ത്യൻ ആരാധകർക്കിടയിൽ ധാരാളം ചർച്ചകൾ നടന്നിരുന്നു. 

ന്യുഡൽഹി : 2022 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ പുതിയ ജേഴ്‌സി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) പുറത്തിറക്കി. ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ടി20 മത്സരങ്ങളിലും ടീം ഇതേ ജേഴ്‌സി ധരിച്ചാണ് കളിക്കാനിറങ്ങുക. ഇതോടുകൂടി ഇന്ത്യൻ ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമമായി.

 

ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോൺസറായ എംപില്ലുമായി സഹകരിച്ചാണ് ബിസിസിഐ ഇന്ത്യയുടെ പുതിയ ജേഴ്‌സി ലോഞ്ച് ചെയ്‌തത്. പുതിയ ജഴ്‌സിയുടെ നിറത്തെക്കുറിച്ചും കളിക്കാർക്ക് എത്രത്തോളം അനുയോജ്യമാകുമെന്നതിനെക്കുറിച്ചും ഇന്ത്യൻ ആരാധകർക്കിടയിൽ ധാരാളം ചർച്ചകൾ നടന്നിരുന്നു. 

 

'ഹർ ഫാൻ കി ജേഴ്‌സി' (ഓരോ ആരാധകരുടെയും ജേഴ്‌സി) എന്ന തലക്കെട്ടോടുകൂടിയാണ് ബിസിസിഐ ജേഴ്‌സി അവതരിപ്പിച്ചത്.  2022ലെ ഏഷ്യാ കപ്പിലെ ടീം ഇന്ത്യയുടെ ജേഴ്‌സി 2007 ലെ ടി20 ലോകകപ്പിൽ ഉണ്ടായിരുന്നതിന് സമാനമായി ഇളം നീല നിറമാണ് നൽകിയിരിക്കുന്നത്. 2020-ൽ എംപിഎൽ കിറ്റ് സ്പോൺസറായി ചുമതലയേറ്റതിന് ശേഷം ഇത് ഇന്ത്യയുടെ മൂന്നാമത്തെ ജേഴ്‌സികൂടിയാണിത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top