Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:28 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Football

Sunil Chhetri, Durand Cup 2022, La Ganesan, Football

ഡ്യൂറന്‍ഡ് കപ്പ് അവാര്‍ഡ് ദാനത്തിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ഗവര്‍ണര്‍; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

Published:19 September 2022

ഗവര്‍ണര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ സ്വന്തം പ്രശസ്തിക്കുവേണ്ടി കാമറയില്‍ മുഖം കാണിക്കാന്‍ മാത്രമാണ് അവര്‍ക്ക് താല്‍പര്യമെന്നും ആരാധകര്‍ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. യഥാര്‍ത്ഥത്തില്‍ ആരാണ് കപ്പ് നേടിയതെന്ന സംശയവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിൻ്റെ അവാര്‍ഡ് ദാന ചടങ്ങിനിടെ ബംഗളുരു എഫ്‌സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ ബംഗാള്‍ ഗവര്‍ണര്‍ തള്ളിമാറ്റുന്ന വീഡിയോ പുറത്ത്. ട്രോഫി നല്‍കിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഛേത്രിയെ ഗവര്‍ണര്‍ ലാ ഗണേശന്‍ കൈ കൊണ്ട് തള്ളി മാറ്റുന്നതാണ് വീഡിയോയിലുള്ളത്. 

ഗവര്‍ണര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ സ്വന്തം പ്രശസ്തിക്കുവേണ്ടി കാമറയില്‍ മുഖം കാണിക്കാന്‍ മാത്രമാണ് അവര്‍ക്ക് താല്‍പര്യമെന്നും ആരാധകര്‍ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. യഥാര്‍ത്ഥത്തില്‍ ആരാണ് കപ്പ് നേടിയതെന്ന സംശയവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

 

അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ സുനില്‍ ഛേത്രിയെ അപമാനിച്ച ഗവര്‍ണര്‍ മാപ്പ് പറയണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. മുംബൈ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബംഗളുരു എഫ്‌സി ഡ്യൂറന്‍ഡ് കപ്പ് സ്വന്തമാക്കിയത്. ശിവശക്തി, അലന്‍ കോസ്റ്റ എന്നിവരാണ് ബംഗളുരുവിനായി ഗോള്‍ നേടിയത്. മുംബൈ സിറ്റിക്കായി അപൂയ ആശ്വാസ ഗോള്‍ നേടി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top