Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:30 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

India VS Australia, Cricket, India, Rohit Sharma, Virat Kohli

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടി-20 ​പോ​രാ​ട്ടം ഇന്ന്

Published:20 September 2022

ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യ്ക്ക്  ലോ​ക​ക​പ്പി​ന് മു​ൻ​പ് ടീ​മി​ന്‍റെ ക​രു​ത്ത​റി​യാ​നു​ള്ള ഒ​രു റി​ഹേ​ഴ്സ​ലാ​ണ് ഈ ​പ​ര​മ്പ​ര. ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​യ്ക്കും മാ​ന​സി​ക​മാ​യി ക​രു​ത്താ​ർ​ജി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​കും ഇ​ത്.

മൊ​ഹാ​ലി: ഏ​ഷ്യാ ക​പ്പി​ൽ നേ​രി​ട്ട ദു​ര​ന്തം മ​റി​ക​ട​ക്കാ​ൻ ടീം ​ഇ​ന്ത്യ ഇന്ന് ഇ​റ​ങ്ങു​ന്നു. ഇ​ന്ത്യ​ൻ മ​ണ്ണി​ൽ ടി-20 ​പോ​രാ​ട്ട​ത്തി​ന് എ​ത്തി​യ ഓ​സ്ട്രേ​ലി​യ​യു​മാ​യു​ള്ള മൂ​ന്നു ടി20​ക​ളു​ടെ പ​ര​മ്പ​ര​യ്ക്ക് ഇന്ന് തു​ട​ക്ക​മാ​വും. ടി-20​യി​ല്‍ നി​ല​വി​ലെ ലോ​ക ചാം​പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യെ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം ന​മ്പ​റാ​യ ടീം ​ഇ​ന്ത്യ നേ​രി​ടു​മ്പോ​ൾ വ​മ്പ​ൻ പോ​രാ​ട്ട​മാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യ്ക്ക്  ലോ​ക​ക​പ്പി​ന് മു​ൻ​പ് ടീ​മി​ന്‍റെ ക​രു​ത്ത​റി​യാ​നു​ള്ള ഒ​രു റി​ഹേ​ഴ്സ​ലാ​ണ് ഈ ​പ​ര​മ്പ​ര. ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​യ്ക്കും മാ​ന​സി​ക​മാ​യി ക​രു​ത്താ​ർ​ജി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​കും ഇ​ത്. ഇന്ന് രാ​ത്രി 7.30 മു​ത​ല്‍ മൊ​ഹാ​ലി​യി​ലാ​ണ് ഇ​ന്ത്യ​യും ഓ​സീ​സും ത​മ്മി​ലു​ള്ള ആ​ദ്യ ടി20 ​പോ​രാ​ട്ടം. മ​ത്സ​രം സ്റ്റാ​ര്‍ സ്പോ​ര്‍ട്സി​ലും ഡി​സ്നി പ്ല​സ് ഹോ​ട്സ്റ്റാ​റി​ലും ത​ത്സ​മ​യം കാ​ണാം.

ലോ​ക​ക​പ്പി​ന് ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ ടി-20 ​ടീ​മി​ന് മി​ക​ച്ചൊ​രു പ്ലെ​യി​ങ് ഇ​ല​വ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​ത്. ക​ഴി​ഞ്ഞ ഏ​ഷ്യാ ക​പ്പി​ല്‍ ടീ​മി​നു ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​യ​തും പ്ലെ​യി​ങ് ഇ​ല​വ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​വാ​ത്ത​താ​യി​രു​ന്നു. ഓ​സീ​സു​മാ​യു​ള്ള ടി20 ​പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ക്കു ഈ ​അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ലോ​ക​ക​പ്പി​നു​ള്ള ഏ​റ്റ​വും ശ​ക്ത​മാ​യ പ്ലെ​യി​ങ് ഇ​ല​വ​നെ ഇ​ന്ത്യ​ക്കു ഈ ​പ​ര​മ്പ​ര​യി​ല്‍ തീ​രു​മാ​നി​ക്കേ​ണ്ട​തു​ണ്ട്. ചി​ല പൊ​സി​ഷ​നു​ക​ളി​ല്‍ ആ​രെ വേ​ണ​മെ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ത​ല​വേ​ദ​ന. അ​തി​നു​ള്ള ഉ​ത്ത​രം കൂ​ടി​യാ​ണ് ടി-20 ​പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ തേ​ടു​ന്ന​ത്.

കെ.​എ​ൽ. രാ​ഹു​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്ന് വി​ക്ക​റ്റ് കീ​പ്പ​ർ​മാ​രാ​ണ് ടീ​മി​ലു​ള്ള​ത്. ആ​ദ്യ ഇ​ല​വ​നി​ൽ ആ​രാ​ണ് കീ​പ്പി​ങ് ഗ്ലൗ​സ് അ​ണി​യു​മെ​ന്ന ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്. ഋ​ഷ​ഭ് പ​ന്തും ദി​നേ​ശ് കാ​ര്‍ത്തി​കും ത​മ്മി​ലാ​ണ് ടീ​മി​ലെ സ്ഥാ​ന​ത്തി​നാ​യു​ള്ള പി​ടി​വ​ലി. ഇ​വ​രി​ലൊ​രാ​ള്‍ക്കു മാ​ത്ര​മേ ഇ​ന്ത്യ​യു​ടെ പ്ലെ​യി​ങ് ഇ​ല​വ​നി​ല്‍ ഇ​ടം ല​ഭി​ക്കു​ക​യു​ള്ളൂ. നി​ല​വി​ല്‍ ഫി​നി​ഷ​റാ​യാ​ണ് ഡി​ക്കെ​യെ ഇ​ന്ത്യ ക​ണ്ടു​വ​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും വി​ക്ക​റ്റ് കീ​പ്പി​ങ് കൂ​ടി അ​ദ്ദേ​ഹ​ത്തി​നു ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്നേ​ക്കും. കു​ട്ടി​ക്രി​ക്ക​റ്റി​ന്‍റെ ഫോ​ർ​മാ​റ്റി​ർ പ​ന്ത് തു​ട​രു​ന്ന ഫോ​മി​ല്ലാ​യ്മ​യാ​ണ് പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്. അ​നാ​വ​ശ്യ ഷോ​ട്ട് ക​ളി​ച്ച് വി​ക്ക​റ്റ് ക​ള​യു​ന്ന പ​ന്തി​ൽ നി​ന്ന് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വം ടീം ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. പ​ന്തി​ന്‍റെ കാ​ര്യ​ത്തി​ൽ നാ​യ​ക​ൻ രോ​ഹി​ത് ശ​ര്‍മ​യും കോ​ച്ച് രാ​ഹു​ല്‍ ദ്രാ​വി​ഡും എ​ന്ത് തീ​രു​മാ​നി​ക്കു​മെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം. 

മ​ധ്യ​നി​ര​യി​ൽ വി​രാ​ട് കോ​ഹ്‌​ലി​യും സൂ​ര്യ​കു​മാ​ർ യാ​ദ​വു​മാ​യി​രി​ക്കും ഇ​ന്ത്യ​ക്കാ​യി ഇ​റ​ങ്ങു​ക. ക​ഴി​ഞ്ഞ ഏ​ഷ്യാ ക​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി ഇ​രു​വ​രും ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത് ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ​മാ​ണ്. ഓ​ൾ റൗ​ണ്ട​റാ​യി ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും പ്ലേ​യി​ങ് ഇ​ല​വ​നി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. 

പ​രു​ക്കേ​റ്റ് ഏ​ഷ്യാ ക​പ്പ് ന​ഷ്ട​മാ​യ പേ​സ് ജോ​ടി​ക​ളാ​യ ജ​സ്പ്രീ​ത് ബും​റ, ഹ​ര്‍ഷ​ല്‍ പ​ട്ടേ​ല്‍ എ​ന്നി​വ​രു​ടെ തി​രി​ച്ചു​വ​ര​വ് കൂ​ടി​യാ​യി​രി​ക്കും ഓ​സ്ട്രേ​ലി​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍ കാ​ണു​ക. ഏ​ഷ്യാ ക​പ്പി​ല്‍ ഇ​വ​രു​ടെ അ​ഭാ​വം ഇ​ന്ത്യ​ന്‍ ബൗ​ളി​ങി​നെ ദു​ര്‍ബ​ല​മാ​ക്കി​യി​രു​ന്നു. 

പ​രു​ക്കേ​റ്റ് ലോ​ക​ക​പ്പ് പോ​ലും ന​ഷ്ട​മാ​യ സ്റ്റാ​ര്‍ ഓ​ള്‍റൗ​ണ്ട​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കു പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ലെ​ത്തി​യ അ​ക്ഷ​ര്‍ പ​ട്ടേ​ലാ​യി​രി​ക്കും ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കു​ക. യു​സു​വേ​ന്ദ്ര ച​ഹ​ൽ സ്പി​ന്ന​റാ​യി ക​ള​ത്തി​ലെ​ത്തു. ഓ​ള്‍റൗ​ണ്ട​ര്‍ ദീ​പ​ക് ഹൂ​ഡ​യ്ക്കു പ​ര​മ്പ​ര​യി​ല്‍ അ​വ​സ​രം ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top