Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:27 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Special

dimentia

സ്നേഹത്തിൽ പൊതിഞ്ഞ് കോട്ടയത്ത് ഒരു മറവി വീട് ; ഓരോ 3 സെക്കൻഡിലും ഒരാൾ ഡിമെൻഷ്യ രോഗി

Published:20 September 2022

# ബിനീഷ് മള്ളുശേരി

ഏത് സമയവും അതുണ്ടാവാം. നഷ്ടപ്പെട്ട ഓർമകളിലൂടെ ജീവിക്കുന്നവരേപ്പറ്റി നമ്മൾ ചിന്തിക്കാറുണ്ടോ ഇല്ലെങ്കിൽ ചിന്തിക്കേണ്ട സമയമായി. കാരണം നമ്മളും ഈ സഞ്ചാരപഥത്തിൽ എത്തിച്ചേരാം.

കോട്ടയം: സ്വന്തം വീട് പിതാവ് മാതാവ് ഭാര്യ ഭർത്താവ് സഹോദരങ്ങൾ ബന്ധുക്കൾ സുഹൃത്തുക്കൾ.. ഓർത്തു വയ്ക്കാൻ ഒരുപാടോർമകൾ. നമുക്ക് പഴയകാല സുഹൃത്തിനെ കണ്ടാൽ മതി ഓർമകളുടെ ഒരു ഒളിച്ചോട്ടമാണ് ഉണ്ടാവുക. ഓർമകളുടെ സഞ്ചാരമാണ് ജീവിതമെങ്കിൽ അത് നഷ്ടപ്പെടുന്നത് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ...? മരുന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത, എന്തുകൊണ്ട് രോഗം ബാധിക്കുന്നു എന്ന് തിരിച്ചറിയാൻ സാധിക്കാത്ത, മറവി രോഗത്തിന്റെ ബുദ്ധിമുട്ടുകളിൽ വലയുന്നവർക്കായി ജീവിതം മാറ്റിവച്ചിരിക്കുകയാണ് പലരും.

ഏത് സമയവും അതുണ്ടാവാം. നഷ്ടപ്പെട്ട ഓർമകളിലൂടെ ജീവിക്കുന്നവരേപ്പറ്റി നമ്മൾ ചിന്തിക്കാറുണ്ടോ ഇല്ലെങ്കിൽ ചിന്തിക്കേണ്ട സമയമായി. കാരണം നമ്മളും ഈ സഞ്ചാരപഥത്തിൽ എത്തിച്ചേരാം. ഒറ്റവാക്കിൽ ഡിമെൻഷ്യ അഥവാ അൽഷിമേഴ്സ്. ഓർമത്തെറ്റുകളിലൂടെ ജീവിതത്തിന്റെ ബാക്കി തീർക്കാൻ അവരറിയാതെ പോകുന്ന ജീവിതത്തിന്റെ ഒരു ദിനമുണ്ട്. ഒരു പക്ഷേ അവരും മറ്റുള്ളവരും അറിയാതെ പോകുന്ന ദിനം. രാജ്യാന്തര അൽഷിമേഴ്സ് ദിനമാണ് സെപ്റ്റംബർ 21.

പക്ഷേ ഓർമ നഷ്ടമായവരുടെ ഓർമകൾക്ക് കൂട്ടായി കോട്ടയത്ത് ഒരു കുടുംബമുണ്ട് അതിൽ രണ്ട് കുരുന്നുകളുമുണ്ട് അവരോടൊപ്പം ഈ ദിനത്തിൽ പങ്കു ചേരാം. മനുഷ്യനാടത്ത് സെൻജുവും പ്രിയയും ഓസ്റ്റിനും ആക്സിനും. നാലു വയസുകാരൻ ഓസ്റ്റിനാണ് ഇവിടെ 96കാരനായ അപ്പൂപ്പന് കൂട്ടിനുള്ളത്. അദ്ദേഹത്തിന്  കൂട്ടിന് ആക്സലുമുണ്ട്. ഇവർ ഇവിടുത്തെ നടത്തിപ്പുകാരായ മനുഷ്യനാടത്ത് സെൻജു ജോസഫ്–പ്രിയ ദമ്പതികളുടെ കുട്ടികളാണ്. ഇവിടെ ഇവരെ കാണാതെ ഇവിടുത്തെ അതിഥികൾക്ക് (ഇവിടെയുള്ളവർ രോഗികളല്ല) ഉറങ്ങാനാവില്ല. കാരണം ഒന്നേയുള്ളു അകമഴിഞ്ഞ ബന്ധം.  ഈ രോഗത്തിന് ചികിത്സ ചേർത്തുപിടിക്കുന്ന ബന്ധങ്ങളാണെന്ന് ഊട്ടിയുറപ്പിക്കുകയാണ് സെൻജുവും കുടുംബവും. കണക്കുകൾ നോക്കിയാൽ ഓരോ 3 സെക്കൻഡിലും ഒരാൾ ഡിമെൻഷ്യ രോഗിയാണ് ഈ ലോകത്ത് .

യുകെയിൽ ഡിമെൻഷ്യ സെന്ററിൽ പ്രവർത്തിച്ച സെൻജുവും ഭാര്യ പ്രിയയും 10 വർഷത്തിന് ശേഷം നാട്ടിലേക്ക് പോരുമ്പോൾ മനസിൽ ഒരു  ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. മനസറിവില്ലാത്തവർക്കായി മനസറിഞ്ഞ് പ്രവർത്തിക്കുക. അതവർ നാട്ടിൽ പ്രാവർത്തികമാക്കി. 

ഇന്ന് ഇവർക്കൊപ്പം ഉള്ളത് രണ്ട് കുട്ടികളും ഒപ്പം വിഭിന്ന സ്വഭാവക്കാരും പ്രായക്കാരുമായ 18 കൂട്ടുകാരും.

പറയുമ്പോൾ വളരെ ചെറുത് എന്ന് തോന്നാം. ഒപ്പമുള്ളവർ സ്വന്തമെന്നവരെ പോലും അറിയാൻ പറ്റാത്ത അവസ്ഥയുള്ളവർ. പലപ്പോഴും അടുത്തവരെ വെറുപ്പിക്കുന്ന സംസാരം തുടങ്ങി ഉറക്കമില്ലാതെ നിരന്തരം സംസാരം ഉൾപ്പെടെ തുടങ്ങുന്നു അവരുടെ രോഗാവസ്ഥ. മറ്റുള്ളവരുടെ അഥവാ ബന്ധുക്കളുടെ ശാപവാക്കുകളും ഏറ്റുവാങ്ങി എരിഞ്ഞടങ്ങേണ്ട അവസ്ഥ. ഇതിന് മരുന്നില്ല എന്നല്ല. മരുന്നിനേക്കാൾ ഉപരി ഇവർക്ക് വേണ്ടത് ഉറ്റവരുടെ സാന്ത്വനമാണ്. അത് നൽകാൻ ഇവിടെ ഒരു കുടുബമുണ്ടെന്ന് കാട്ടിത്തരുന്നു ഇവർ.

പലപ്പോഴും ഈ രോഗാവസ്ഥ എന്തെന്ന് അറിയാതെയാണ് പലരും ഇഹലോകവാസം വെടിയുന്നത്. രോഗാവസ്ഥ ഉള്ളവരെപ്പറ്റി പറയുന്നത് പലപ്പോഴും ഷുഗർ കുറയുന്നു, ബി.പി കുറയുന്നു സോഡിയം കുറയുന്നു ഇങ്ങനെ പോകും. അവരുടെ ബന്ധുക്കൾ പോലും ഈ അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല. ലോകത്ത് ഓരോ 3 സെക്കൻഡിലും ഒരാൾ ഡിമെൻഷ്യ രോഗിയായി തീരുന്നു എന്നതാണ് വസ്തുത. മറവിരോഗം ബാധിച്ചവരുടെ കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു.  ഈ കർത്തവ്യത്തിലേക്കിറങ്ങുമ്പോൾ

ഡിആർസിസിയുടെ സംസ്ഥാനത്തെ മറവി ചികിത്സാ കേന്ദ്രങ്ങളുടെയും പ്രോജക്ട് ഡയറക്റ്ററായിരുന്നു സെൻജു. ഈ പ്രത്യേക അവസ്ഥ കണ്ടിട്ട് തന്നെയാണ് കുടുംബത്തെ നാട്ടിലേക്ക് പറിച്ച് നടാൻ അദ്ദേഹത്തിന് പ്രേരണയായത്. ഏത് സമയത്തും മറക്കാതെ ഓർത്തിരിക്കാൻ  ഈ വീട്ടിൽ ഒരു പിടി ആരോഗ്യ പ്രവർത്തകരുണ്ട്. നന്മയുടെ കരങ്ങൾ ചേർത്ത് പിടിച്ച്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top