Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:27 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kollywood

മണിരത്നത്തിന്‍റെ "പൊന്നിയിൻ സെൽവൻ" എന്ന സിനിമയുടെ കേരള ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ചെണ്ടയിൽ താളം പിടിക്കുന്ന നടൻ വിക്രം.നടൻ കാർത്തി, നടിമാരായ ഐശ്വര്യ ലക്ഷ്മി,തൃഷ, ഗോകുലം ഗോപാലൻ തുടങ്ങിയവർ സമീപം.

പൊന്നിയൻ ശെൽവൻ വൈകിയത് നന്നായെന്ന് മണിരത്നം ; ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുകയായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി

Published:20 September 2022

2010-ല്‍ ഈ സിനിമയുടെ ആദ്യ ചര്‍ച്ചകള്‍ വന്ന സമയത്തേ ഐശ്വര്യ റോയിയോട് ഇതിലെ കഥാപാത്രത്തെക്കുറിച്ച് പറയുകയും അഭിനയിക്കാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇത്രയും വര്‍ഷം കഴിഞ്ഞ് സിനിമ യാഥാര്‍ത്ഥ്യമായപ്പോള്‍ ഐശ്വര്യ മടങ്ങിവന്നു. സിനിമയില്‍ 'ഡ്രീം പ്രൊജക്ട്' അവസാനിക്കുന്നില്ലെന്നും ഇന്നു രാത്രിപോലും ഒരു സ്വപ്‌നം പിറന്നേക്കാമെന്നും മണി രത്‌നം പറഞ്ഞു

 സാഹിത്യ കൃതികളില്‍നിന്ന് സിനിമയുണ്ടാകുന്ന സംസ്‌ക്കാരത്തിന് തമിഴില്‍ 'പൊന്നിയിന്‍ സെല്‍വം' തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകന്‍ മണിരത്‌നം. മലയാളത്തില്‍ സാഹിത്യ രചനകള്‍ സിനിമയാകുന്ന കീഴ്വഴക്കം എന്നുമുണ്ട്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ ചരിത്ര നോവലിനെ ആധാരമാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വത്തിന്റെ കേരളത്തിലെ ലോഞ്ചിന്‍റെ ഭാഗമായി പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍ മണിരത്‌നം. ബാഹുബലിയാണ് ഇന്ത്യയില്‍ ഇത്തരം ഇതിഹാസ സിനിമകള്‍ക്ക് പുതുവഴി തുറന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്താം നൂറ്റാണ്ടില്‍ നടക്കുന്ന കഥ കാണുന്നതായല്ല, ആ കാലഘട്ടത്തിലാണ് നാമെന്ന് തോന്നിപ്പിക്കുക എന്നതായിരുന്നു ഈ സിനിമയിലൂടെ മൊത്തത്തില്‍ ശ്രമിച്ചത്്്. താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വായിച്ച ഈ നോവല്‍ അന്നേ തന്റെയുള്ളില്‍ ബിഗ്‌സ്‌ക്രീന്‍ ദൃശ്യങ്ങളായി പതിഞ്ഞതാണ്.

2012-ല്‍ ഇതേ സിനിമ ചെയ്യാന്‍ മുന്നിട്ടിറങ്ങിയെങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല. എന്നാലത് നന്നായി. ഇക്കാലയളവില്‍ സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ച സിനിമയ്ക്ക് കൂടുതല്‍ സഹായകമായി. ബൃഹത്തായ നോവലിലെ ചുരുക്കിയാണ് രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കിയത്. ദക്ഷിണേന്ത്യന്‍ ചരിത്രത്തിലെ സുവര്‍ണകാലമാണിത്.

ചരിത്രവും ഭാവനയും ഒരുമിക്കുന്ന ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. നിരന്തര ഗവേഷണങ്ങള്‍ നടത്തിയാലും നൂറുശതമാനം ഉറപ്പോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനാകില്ല. പലതും അനുമാനിക്കേണ്ടിവരും. പലതും സംഭവിച്ച കാര്യങ്ങളാണ്. ഒപ്പം ഭാവനയുമുണ്ട്. കോവിഡ് കാലത്തെ രണ്ട് ലോക്ക്ഡൗണുകളെ അതിജീവിച്ചായിരുന്നു ചിത്രീകരണം.

പല ഭാഷയിലെ താരങ്ങള്‍ ഈ സിനിമയിലേക്ക് എത്തിയത് ആ കഥാപാത്രങ്ങള്‍ക്ക് അവര്‍ യോജിച്ചതുകൊണ്ടാണ്. കാസ്റ്റിംങ് നന്നായാല്‍ അന്‍പത് ശതമാനം ജോലി കഴിഞ്ഞു. മികച്ച അഭിനേതാക്കളാണെങ്കില്‍ കഥാപാത്രങ്ങളായി മാത്രമേ അവരെ സ്‌ക്രീനില്‍ കാണാനാകൂ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് 'പൊന്നിയിന്‍ സെല്‍വ'ത്തിലേത്. നടിമാരുടെ തിരഞ്ഞെടുപ്പും അതിനനുസരിച്ചായിരുന്നു.

2010-ല്‍ ഈ സിനിമയുടെ ആദ്യ ചര്‍ച്ചകള്‍ വന്ന സമയത്തേ ഐശ്വര്യ റോയിയോട് ഇതിലെ കഥാപാത്രത്തെക്കുറിച്ച് പറയുകയും അഭിനയിക്കാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇത്രയും വര്‍ഷം കഴിഞ്ഞ് സിനിമ യാഥാര്‍ത്ഥ്യമായപ്പോള്‍ ഐശ്വര്യ മടങ്ങിവന്നു. സിനിമയില്‍ 'ഡ്രീം പ്രൊജക്ട്' അവസാനിക്കുന്നില്ലെന്നും ഇന്നു രാത്രിപോലും ഒരു സ്വപ്‌നം പിറന്നേക്കാമെന്നും മണി രത്‌നം പറഞ്ഞു.

മണിരത്‌നം വിളിച്ചപ്പോഴേ എന്തിനും തയാർ- വിക്രം

ഒരു സാധാരണ മണിരത്‌നം സിനിമയിലേക്ക് ക്ഷണം കിട്ടിയാല്‍ തന്നെ ഒരു യുദ്ധത്തിന് പോകുന്നതു പോലെയാണെന്നും അപ്പോള്‍പിന്നെ അദ്ദേഹം ഒരു യുദ്ധസിനിമ ഒരുക്കുമ്പോഴുള്ള കാര്യം പറയേണ്ടതില്ലെന്നും നടന്‍ വിക്രം. ഈ സിനിമയ്ക്കാതി എന്ത് കഷ്ടപ്പാടിനും താന്‍ തയാറായിരുന്നു. കുതിര സവാരി കൂടുതല്‍ തറവാക്കിയതും മുടി നീട്ടിവളര്‍ത്തിയതുമൊക്കെ സംവിധായകന്‍ പറഞ്ഞിട്ടായിരുന്നു.

കോവിഡിന്റെ ഭീതി കാലത്തായിരുന്നു ഷൂട്ടിങ്. സെറ്റും വസ്ത്രധാരവുമെല്ലാം ചേര്‍ന്ന് പഴയ നൂറ്റാണ്ടായിരുന്നു പശ്ചാത്തലത്തില്‍. അതേ സമയം ഷോട്ട് കഴിയുന്നതോടെ മാസ്‌ക്കും മറ്റുമൊക്കെയായി കോവിഡ് പ്രതിരോധം തുടര്‍ന്നു. മലയാളത്തില്‍ നല്ല പ്രോജക്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും വിക്രം പറഞ്ഞു.

സ്വപ്‌നം കാണാന്‍ അര്‍ഹതയുണ്ടോ എന്നുപോലും അറിയാത്ത കാര്യമായിരുന്നു മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുക എന്നതെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഈ വലിയ ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ ആദ്യം ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് ഓരോ ദവസവും പുതിയ കാര്യങ്ങള്‍ പഠിക്കുകയായിരുന്നു. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ഐശ്വര്യ പറഞ്ഞു.

വലിയ തയാറെടുപ്പുകളില്ലാതെ മണിരത്‌നം എന്ന സംവിധായകനെ അനുസരിക്കുക മാത്രമേ ചെയ്യേണ്ടിവന്നുള്ളൂവെന്ന് ബാബു ആന്റണി പറഞ്ഞു. ഒരു മാസ്റ്റര്‍ സംവിധായകന് മുന്നിലാണെങ്കില്‍ ഒരു അങ്കലാപ്പിന്‍റെയും ആവശ്യമില്ല-ബാബു ആന്‍റണി പറഞ്ഞു. നടി തൃഷ, നടന്‍മാരായ കാര്‍ത്തി, ജയം രവി, സിനിമ കേരളത്തിലെ തിയേറ്ററിലെത്തിക്കുന്ന ഗോകുലം ഗോപാലന്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 500 കോടി മുതല്‍മുടക്കുള്ള ചിത്രം 30-നാണ് കേരളത്തില്‍ റിലീസ്.


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top