Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:34 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Special

പ്ര​ഭാ​ത ഭ​ക്ഷ​ണം അ​പ്പ​വും വെ​ജി​റ്റ​ബി​ൾ ക​റി​യും ഒ​പ്പം പു​ഴു​ങ്ങി​യ മു​ട്ട​യും മ​നം നി​റ​ഞ്ഞ് പ്രാ​ത​ൽ ക​ഴി​ച്ച് രാ​ഹു​ൽ​ഗാ​ന്ധി; അ​മ്പ​ര​പ്പ് മാ​റാ​തെ സൂ​ര്യ​ഹോ​ട്ട​ലു​ട​മ സു​ധീ​റും ജീ​വ​ന​ക്കാ​രും

Published:20 September 2022

ഹോ​ട്ട​ലി​ലെ സ​പ്ലെ​യ​റാ​യ ആ​ല​പ്പു​ഴ ഇ​ർ​ഷാ​ദ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​സീ​റി​നാ​യി​രു​ന്നു രാ​ഹു​ലി​ന് ഭ​ക്ഷ​ണം ന​ൽ​കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യ​ത്. എ​ന്തൊ​ക്കെ​യാ​ണ് പ്രാ​ത​ൽ മെ​നു​വെ​ന്ന് ആ​രാ​ഞ്ഞ ശേ​ഷം അ​പ്പ​വും വെ​ജി​റ്റ​ബി​ൽ ക​റി​യും മ​തി​യെ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല,കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ ​മു​ര​ളീ​ധ​ര​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എ​ന്നി​വ​രോ​ടാ​യി രാ​ഹു​ൽ പ​റ​ഞ്ഞു. ഇ​വ ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​തി​നി​ടെ കാ​പ്പി​യു​മെ​ത്തി.

ആ​ല​പ്പു​ഴ: സാ​ധാ​ര​ണ ദി​വ​സം പോ​ലെ ത​ന്നെ​യാ​ണ് ആ​റാ​ട്ടു​വ​ഴി​യി​ലെ സൂ​ര്യ ഹോ​ട്ട​ലു​ട​മ സു​ധീ​റും ജീ​വ​ന​ക്കാ​രും ഇ​ന്ന​ലെ രാ​വി​ലെ​യും ക​ട​തു​റ​ന്ന​ത്. എ​ട്ടു​മ​ണി​യോ​ടെ കേ​ന്ദ്ര​സേ​ന​യി​ലെ സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രും കോ​ൺ​ഗ്ര​സി​ന്‍റെ ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മെ​ത്തി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​വി​ടെ​യെ​ത്തു​ന്ന രാ​ഹു​ൽ​ഗാ​ന്ധി​ക്കും ഇ​രു​പ​ത് പേ​ർ​ക്കു​മു​ള്ള ഭ​ക്ഷ​ണം ന​ൽ​കാ​നാ​വു​മോ​യെ​ന്ന് ആ​രാ​ഞ്ഞു. ആ​ദ്യ​മൊ​ന്ന് അ​മ്പ​ര​ന്നെ​ങ്കി​ലും വി െ​എ​പി അ​തി​ഥി​യെ സ്വീ​ക​രി​ക്കാ​ൻ സു​ധീ​ർ ഉ​ട​ൻ സ​മ്മ​ത​വും മൂ​ളി. പ്രാ​ത​ൽ ഭ​ക്ഷ​ണ​ങ്ങ​ളെ​ല്ലാം നേ​ര​ത്തെ ത​ന്നെ ത​യ്യാ​റാ​യി​രു​ന്നു. ത​റ​യും ബാ​ത്ത് റൂ​മു​ക​ളു​മ​ട​ക്കം പെ​ട്ടെ​ന്ന് ത​ന്നെ വൃ​ത്തി​യാ​ക്കി കാ​ത്തി​രു​ന്ന സൂ​ര്യ ഹോ​ട്ട​ലി​ലേ​ക്ക് കൃ​ത്യം എ​ട്ട​ര​യോ​ടെ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി രാ​ഹു​ൽ​ഗാ​ന്ധി​യും സം​ഘ​വു​മെ​ത്തി.

ഹോ​ട്ട​ലി​ലെ സ​പ്ലെ​യ​റാ​യ ആ​ല​പ്പു​ഴ ഇ​ർ​ഷാ​ദ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​സീ​റി​നാ​യി​രു​ന്നു രാ​ഹു​ലി​ന് ഭ​ക്ഷ​ണം ന​ൽ​കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യ​ത്. എ​ന്തൊ​ക്കെ​യാ​ണ് പ്രാ​ത​ൽ മെ​നു​വെ​ന്ന് ആ​രാ​ഞ്ഞ ശേ​ഷം അ​പ്പ​വും വെ​ജി​റ്റ​ബി​ൽ ക​റി​യും മ​തി​യെ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല,കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ ​മു​ര​ളീ​ധ​ര​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എ​ന്നി​വ​രോ​ടാ​യി രാ​ഹു​ൽ പ​റ​ഞ്ഞു. ഇ​വ ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​തി​നി​ടെ കാ​പ്പി​യു​മെ​ത്തി.

കാ​പ്പി കു​ടി​ക്കു​ന്ന​തി​നി​ടെ മു​ട്ട​യു​ണ്ടോ​യെ​ന്ന് രാ​ഹു​ൽ. പു​ഴു​ങ്ങി​യ മു​ട്ട​യു​മാ​യി ന​സീ​റെ​ത്തി​യ​പ്പോ​ൾ അ​തി​ലേ​ക്ക് കു​റ​ച്ച് കു​രു​മു​ള​ക് പൊ​ടി​യി​ട്ട് അ​തും ക​ഴി​ച്ചു. ശേ​ഷം ര​ണ്ട് ബി​സ്ക​റ്റ് കൂ​ടി ക​ഴി​ച്ച് പു​റ​ത്തേ​ക്ക് പോ​വാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ഴ​യു​മെ​ത്തി. പ​തി​ന​ഞ്ച് മി​നി​റ്റോ​ളം വീ​ണ്ടും ഹോ​ട്ട​ലി​ൽ ത​ന്നെ ത​ങ്ങി. ഭ​ക്ഷ​ണം ന​ല്ല​താ​യി​രു​ന്നു​വെ​ന്ന് കൂ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​ത് കേ​ട്ട​പ്പോ​ൾ ഒ​രു​പാ​ട് സ​ന്തോ​ഷം തോ​ന്നി​യെ​ന്ന് ന​സീ​റും ഹോ​ട്ട​ലു​ട​മ സു​ധീ​റും പ​റ​ഞ്ഞു.

ഇ​രു​പ​ത് വ​ർ​ഷ​മാ​യി  ഹോ​ട്ട​ൽ ന​ട​ത്തു​ന്ന ത​നി​ക്ക് ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യൊ​രു വി െ​എ​പി​യെ സ​ൽ​ക്ക​രി​ക്കാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​തെ​ന്ന് ഹോ​ട്ട​ലു​ട​മ സു​ധീ​ർ പ​റ​യു​ന്നു. രാ​ഹു​ൽ വ​ന്ന​തോ​ടെ ഹോ​ട്ട​ലും ഇ​നി ഹി​റ്റാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സു​ധീ​റും മ​റ്റു ജീ​വ​ന​ക്കാ​രും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top