Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:16 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Bollywood

Chup, Movie news, Bollywood, Entertainment

സൈക്കോ കഥാപാത്രമായി ദുൽഖർ : ബോളിവുഡ് ചിത്രം ചുപ്പിനെ ഏറ്റെടുത്ത് സിനിമാസ്വാദകർ; സെപ്റ്റംബർ 23ന് റിലീസ്

Published:21 September 2022

കേരളത്തിൽ കൊച്ചിയിൽ നടന്ന പ്രദർശനത്തിൽ പ്രേക്ഷകർ ഒന്നടങ്കം ദുൽഖറിൻ്റെ കരിയറിലെ തന്നെ ഗംഭീര പ്രകടനമായിരുന്നുവെന്നും ദുൽഖറിൻ്റെ അഭിനയത്തിന് ദേശീയതലത്തിലുള്ള അംഗീകാരങ്ങളും തേടിയെത്തുന്നതാണ് ചുപ്പിലെ കഥാപാത്രം എന്ന് പ്രേക്ഷകർ വിലയിരുത്തുന്നു

ആർ ബാൽകി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ ബോളിവുഡ് ചിത്രം ചുപ്പിനെ ഏറ്റെടുത്ത് കേരളത്തിലെ പ്രേക്ഷകരും. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സിറ്റികളിൽ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം നൽകിയിരുന്നു. പത്തുമിനിറ്റ് നേരം കൊണ്ട് ഇന്ത്യയൊട്ടാകെയുള്ള ഷോകളുടെ ടിക്കറ്റുകൾ സിനിമയെ സ്നേഹിക്കുന്ന ആസ്വാദകർ കരസ്ഥമാക്കിയിരുന്നു. ദുൽഖർ സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ കൊച്ചിയിൽ നടന്ന പ്രദർശനത്തിൽ പ്രേക്ഷകർ ഒന്നടങ്കം ദുൽഖറിൻ്റെ കരിയറിലെ തന്നെ ഗംഭീര പ്രകടനമായിരുന്നുവെന്നും ദുൽഖറിൻ്റെ അഭിനയത്തിന് ദേശീയതലത്തിലുള്ള അംഗീകാരങ്ങളും തേടിയെത്തുന്നതാണ് ചുപ്പിലെ കഥാപാത്രം എന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. സിനിമ കണ്ട ശേഷം പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള റിവ്യൂ ബോർഡിൽ ഗംഭീരം എന്ന് മലയാളി പ്രേക്ഷകരും വിലയിരുത്തി. സിനിമാ നിരൂപകർക്കും മാധ്യമങ്ങൾക്കും സെലിബ്രിറ്റികൾക്കും മാത്രമായി നടത്താറുള്ള പ്രിവ്യു ഷോ സാധാരണ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം കൂടിയാണ് ചുപ്പ്. പ്രതികരണ ക്യാമറകൾക്കുമുന്നിലുള്ള റിവ്യൂവിനു പകരം ചുപ്പിൻ്റെ റിവ്യൂ ബോർഡിൽ പ്രേക്ഷകരുടെ ചിത്രത്തിനോടും ദുൽഖറിനോടുമുള്ള ഇഷ്ടം വ്യക്തമാക്കിയാണ് തിയേറ്ററിൽ നിന്നും പ്രേക്ഷകർ മടങ്ങിയത്.

 

ദുൽഖറിൻ്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിൻ്റെ രചന ബാൽകിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവരാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാനൊപ്പം സണ്ണി ഡിയോൺ, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രില്ലടിപ്പിച്ച ചുപ്പിൻ്റെ ട്രെയിലറിന് ഇതുവരെ ഒരു കോടിയിൽ പരം കാഴ്ചക്കാരാണ് യൂട്യൂബിൽ. ചിത്രത്തിൻ്റെ പ്രിവ്യു ഷോക്ക് കിട്ടിയ സ്വീകാര്യത തിയേറ്ററുകളിലെ പ്രദർശനങ്ങൾക്കു മാറ്റുകൂട്ടുമെന്നുറപ്പാണ്. ചിത്രം സെപ്റ്റംബർ 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. പി ആർ ഓ പ്രതീഷ് ശേഖർ.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top