Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:37 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

Crime news, Pathanamthitta, Kerala news

ജാമ്യമെടുത്ത് മുങ്ങിയ പിടി കിട്ടാപുള്ളി 12 വർഷത്തിന് ശേഷം അറസ്റ്റിൽ

Published:21 September 2022

വീട്ടിലെത്തിയ രഹസ്യ വിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഇയാളുടെ സഹോദരൻ തോമസ് പി ടി രണ്ടാം പ്രതിയായിരുന്നു. 2008ൽ രജിസ്റ്റർ ചെയ്തതാണ് കേസ്.

പത്തനംതിട്ട : പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ജാമ്യമെടുത്ത ശേഷം മുങ്ങിയ പ്രതിയെ 12 വർഷത്തിന് ശേഷം റാന്നി പൊലീസ് പിടികൂടി. റാന്നി നെല്ലിക്കാമൺ പുത്തൻപറമ്പിൽ വർഗീസ് പി വർഗീസിനെയാണ് അറസ്റ്റ് ചെയ്തത്. 

വീട്ടിലെത്തിയ രഹസ്യ വിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഇയാളുടെ സഹോദരൻ തോമസ് പി ടി രണ്ടാം പ്രതിയായിരുന്നു. 2008ൽ രജിസ്റ്റർ ചെയ്തതാണ് കേസ്. റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്റ് നിലവിലുണ്ടായിരുന്ന പ്രതിയായ വർഗീസ് പി വർഗീസിനെ അന്വേഷിച്ച് വീട്ടിലെത്തിയ അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ അബ്ദുൽ റാഷിയെയും സംഘത്തേയും ഇയാളും സഹോദരനും തടയുകയും, പിടിച്ചുതള്ളൂകയും ചെയ്തു.  

2008 ഏപ്രിൽ നാലിനാണ് സംഭവം. അന്നുതന്നെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമെടുത്ത് മുങ്ങി ഡൽഹിയിലും മറ്റും കഴിഞ്ഞുവന്ന പ്രതി പിന്നീട് കോടതിയിൽ ഹാജരായില്ല.

12 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന ഇയാൾക്കെതിരെ റാന്നി കോടതിയിൽ ലോങ്ങ്‌ പെന്റിങ് വാറന്റ് നിലനിൽക്കെയാണ്  ഇന്ന് വീട്ടിലെത്തിയപ്പോൾ പിടികൂടിയത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.റാന്നി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നിർദേശപ്രകാരം എസ് ഐ ശ്രീജിത്ത്‌ ജനാർദ്ദനൻ,സി പി ഓമാരായ രെഞ്ചു, ശ്രീജിത്ത്‌ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top