Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:21 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

Chity, Crime news, Kerala news

ചിട്ടിയിൽ ചേർക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

Published:21 September 2022

പ്രതി നടത്തിവന്ന ചിട്ടിയിൽ ചേർന്നാൽ കൂടുതൽ സാമ്പത്തിക ലാഭം നേടിക്കൊടുക്കാമെന്ന് വാക്കുകൊടുത്ത ശേഷം പല തവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 20000 രൂപ വീതം നേരിട്ട് കൈപ്പറ്റുകയും, ഏപ്രിൽ 24 മുതൽ  2021 ഡിസംബർ 25 വരെ 20 തവണകളായി ലോലിതയുടെ മകളുടെ   കാവുംഭാഗം ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ഗൂഗ്‌ൾ പേ വഴി പ്രതിയുടെ  ചങ്ങനാശ്ശേരി കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്തു എന്നതാണ് കേസ്

പത്തനംതിട്ട : സ്വന്തമായി ചിട്ടി നടത്തി ആളെ ചേർത്ത് ലക്ഷങ്ങൾ തട്ടിയ  കേസിൽ യുവതി പോലീസ് പിടിയിലായി. ചങ്ങനാശ്ശേരി പെരുന്ന പുത്തൂർപ്പള്ളി കുളത്തുമ്മാട്ടിൽ വീട്ടിൽ സിദ്ധീഖിന്റെ ഭാര്യ ആഷ്‌ന(36) യെയാണ് തിരുവല്ല പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. തിരുവല്ല കാവുംഭാഗം അഞ്ചൽക്കുറ്റി കൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം പടിഞ്ഞാറേ പീടികയിൽ വീട്ടിൽ അച്ചൻകുഞ്ഞിന്റെ ഭാര്യ ലോലിത (52) യുടെ പരാതിപ്രകാരം  എടുത്ത കേസിലാണ് അറസ്റ്റ്. 

പ്രതി നടത്തിവന്ന ചിട്ടിയിൽ ചേർന്നാൽ കൂടുതൽ സാമ്പത്തിക ലാഭം നേടിക്കൊടുക്കാമെന്ന് വാക്കുകൊടുത്ത ശേഷം പല തവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 20000 രൂപ വീതം നേരിട്ട് കൈപ്പറ്റുകയും, ഏപ്രിൽ 24 മുതൽ  2021 ഡിസംബർ 25 വരെ 20 തവണകളായി ലോലിതയുടെ മകളുടെ   കാവുംഭാഗം ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ഗൂഗ്‌ൾ പേ വഴി പ്രതിയുടെ  ചങ്ങനാശ്ശേരി കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്തു എന്നതാണ് കേസ്. തുക തിരികെ നൽകാതിരുന്നപ്പോൾ പരാതി നൽകുക ആയിരുന്നു . 

ചങ്ങനാശ്ശേരി അരമനപ്പടിയിൽ നിന്നും പ്രതിയെ ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്യുക ആയിരുന്നു.  ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സമാനമായ തട്ടിപ്പ് പ്രതി നടത്തിയിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണ്. അന്വേഷണസംഘത്തിൽ എസ് ഐ നിത്യാ സത്യൻ, എസ് സി പി ഓ സുനിൽ കുമാർ എന്നിവരാണ്‌ ഉള്ളത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top