Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:40 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

Fraud Case, Crime, Rold Gold

മുക്ക് പണ്ടം വെച്ച് പണം തട്ടൽ: പ്രതി അറസ്റ്റിൽ

Published:21 September 2022

മുൻപ് ഒരു മോഷണ കേസിലെ പ്രതി കൂടിയായ ഇയാളെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണ്.

ആറന്മുള:  ധനകാര്യ സ്ഥാപനങ്ങളിൽ വ്യാജ സ്വർണം പണയം വെച്ച് 17 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ആറൻമുള പോലിസ് അറസ്റ്റ് ചെയ്തു. ആറന്മുള എരുമക്കാട് പരപ്പാട്ട് വീട്ടിൽ സുരേന്ദ്രൻ (52 )ആണ് അറസ്റ്റിലായത്. 

ഇയാൾ സെപ്റ്റംബർ പതിനാലാം തീയതി തെക്കേ മലയിലുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ 135 ഗ്രാം സ്വർണ്ണം പണയം വെച്ച് 5 ലക്ഷത്തിലധികം രൂപ കൈപ്പറ്റിയിരുന്നു.ആദ്യം  വ്യാജ സ്വർണ്ണമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് സ്വർണ്ണം വ്യാജമാണെന്ന് തെളിഞ്ഞത് . തുടർന്നാണ് പോലീസ് സ്റ്റേഷനിൽ പരാതി വന്നത്. അന്വേഷണത്തിൽ ചേർത്തലയിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടി പിടികൂടുക ആയിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി എട്ടു മാസത്തിലധികമായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ  വ്യാജ സ്വർണം പണയം വെച്ച് പല തവണയായി  17 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി വെളിവായി. പ്രതിക്ക് വ്യാജ സ്വർണ്ണം നൽകിയ ആളിനെയും  വിതരണം ചെയ്ത ആളിനെയും കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം തുടരുകയാണ്. വ്യാജ സ്വർണം വിൽപ്പന നടത്തിയും പണയം വച്ചും പണം തട്ടുന്ന ഒരു റാക്കറ്റിന്റെ ഭാഗമാണ്   പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. 

മുൻപ് ഒരു മോഷണ കേസിലെ പ്രതി കൂടിയായ ഇയാളെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണ്.

പത്തനംതിട്ട ഡിവൈഎസ്പി എസ് . നന്ദകുമാറിന്റെ മേൽനോട്ടത്തിൽ  ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ അനിരുദ്ധൻ എസ് ഐ ഹരികുമാർ,ജൂനിയർ എസ് ഐ അഖിൽ  എസ്, സി പി ഓ മാരായ  സലിം, നാസർ, ബിനു ഡാനിയേൽ ,താജുദ്ദീൻ രാകേഷ് എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top