Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:23 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Analysis

Indian Rupee, Rupee, Business news

അ​ടി​തെ​റ്റി രൂ​പ @ 79.95 : ത​ക​ർ​ന്ന​ടി​ഞ്ഞ് പാ​ക്കി​സ്ഥാ​ൻ രൂ​പ​യും

Published:21 September 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി മി​ക​ച്ച പ്ര​ക​ട​നം തു​ട​രു​ന്ന​തി​നാ​ൽ മാ​ത്ര​മാ​ണ് ഡോ​ള​റി​നെ​തി​രെ രൂ​പ വ​ൻ ത​ക​ർ​ച്ച നേ​രി​ടാ​ത്ത​തെ​ന്ന് ബാ​ങ്കി​ങ് രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. ഇ​ന്ന​ലെ രൂ​പ 27 പൈ​സ ന​ഷ്ട​ത്തോ​ടെ വീ​ണ്ടും 80ലേ​ക്ക് താ​ഴ്ന്നി​രു​ന്നു. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ വ​ഴി റി​സ​ർ​വ് ബാ​ങ്ക് വ​ലി​യ തോ​തി​ൽ ഡോ​ള​ർ വി​റ്റ​ഴി​ച്ച​താ​ണ് ഒ​രു പ​രി​ധി വ​രെ രൂ​പ​യ്ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന​ത്

കൊ​ച്ചി: നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​മെ​രി​ക്ക​യി​ലെ ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ നി​ര​ക്ക് ഉ​യ​ർ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ഡോ​ള​റി​നെ​തി​രെ രൂ​പ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കു​ന്നു. വി​ല​ക്ക​യ​റ്റം അ​തി​രൂ​ക്ഷ​മാ​കു​ന്ന​തി​നൊ​പ്പം റ​ഷ്യ​യു​മാ​യു​ള്ള രാ​ഷ്‌​ട്രീ​യ സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ക്കു​ന്ന​തു​മാ​ണ് ലോ​ക​ത്തെ പ്ര​മു​ഖ നാ​ണ​യ​ങ്ങ​ൾ​ക്കെ​തി​രെ ഡോ​ള​ർ ശ​ക്തി​യാ​ർ​ജി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. 

ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി മി​ക​ച്ച പ്ര​ക​ട​നം തു​ട​രു​ന്ന​തി​നാ​ൽ മാ​ത്ര​മാ​ണ് ഡോ​ള​റി​നെ​തി​രെ രൂ​പ വ​ൻ ത​ക​ർ​ച്ച നേ​രി​ടാ​ത്ത​തെ​ന്ന് ബാ​ങ്കി​ങ് രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. ഇ​ന്ന​ലെ രൂ​പ 27 പൈ​സ ന​ഷ്ട​ത്തോ​ടെ വീ​ണ്ടും 80ലേ​ക്ക് താ​ഴ്ന്നി​രു​ന്നു. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ വ​ഴി റി​സ​ർ​വ് ബാ​ങ്ക് വ​ലി​യ തോ​തി​ൽ ഡോ​ള​ർ വി​റ്റ​ഴി​ച്ച​താ​ണ് ഒ​രു പ​രി​ധി വ​രെ രൂ​പ​യ്ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന​ത്. ന​ട​പ്പു​വ​ർ​ഷം ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ 15 ശ​ത​മാ​ന​ത്തി​ന​ടു​ത്താ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​ന്ന​ലെ ഡോ​ള​റി​നെ​തി​രെ രൂ​പ 79.95ൽ ​വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി.

അ​തേ​സ​മ​യം കേ​ന്ദ്ര​സ​ർ​ക്കാ​രും റി​സ​ർ​വ് ബാ​ങ്കും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഡോ​ള​റി​നെ​തി​രെ രൂ​പ വീ​ണ്ടും ദു​ർ​ബ​ല​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് നി​ക്ഷേ​പ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. രൂ​പ​യു​ടെ മൂ​ല്യ​യി​ടി​വ് ക​യ​റ്റു​മ​തി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് മി​ക​ച്ച സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ടു​മ്പോ​ൾ ഇ​റ​ക്കു​മ​തി സ്ഥാ​പ​ന​ങ്ങ​ൾ വ​ൻ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ടെ​ക്സ്റ്റൈ​ൽ​സ്, സ്വ​ർ​ണം, വ​ജ്രാ​ഭ​ര​ണം എ​ന്നീ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ​ക്ക് ആ​ഗോ​ള വി​പ​ണി​യി​ൽ മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വ​യ്ക്കാ​ൻ രൂ​പ​യു​ടെ മൂ​ല്യ​യി​ടി​വ് ക​രു​ത്തു​പ​ക​രു​ക​യാ​ണ്. ഐ​ടി മേ​ഖ​ല​യി​ലും രൂ​പ​യു​ടെ മൂ​ല്യ​മി​ടി​വ് ഏ​റെ ഗു​ണ​മാ​യി മാ​റു​ന്നു. പ്ര​മു​ഖ ഐ​ടി ക​മ്പ​നി​ക​ളാ​യ ടി​സി​എ​സ്, ഇ​ൻ​ഫോ​സി​സ്, മൈ​ൻ​ഡ് ട്രീ ​തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന സൃ​ഷ്ടി​ക്കാ​ൻ രൂ​പ​യു​ടെ ദൗ​ർ​ബ​ല്യം കാ​ര​ണ​മാ​കും.

ക്രൂ​ഡോ​യി​ൽ, ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഇ​റ​ക്കു​മ​തി ന​ട​ത്തു​ന്ന പ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും രൂ​പ​യു​ടെ മൂ​ല്യ​യി​ടി​വ് ക​ന​ത്ത ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും വി​ദേ​ശ​ത്ത് വി​ദ്യാ​ഭ്യാ​സം തേ​ടി പോ​കു​ന്ന​വ​ർ​ക്കും രൂ​പ​യു​ടെ മൂ​ല്യം 80 ക​ട​ന്ന​തോ​ടെ ആ​ശ​ങ്ക ശ​ക്ത​മാ​യി. ഇ​വ​രു​ടെ മൊ​ത്തം ചെ​ല​വി​ൽ ഏ​ഴ് ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​യാ​ണ് ഇ​തു മൂ​ല​മു​ണ്ടാ​കു​ക. അ​തേ​സ​മ​യം ഏ​ഷ്യ​യി​ലെ മ​റ്റു സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ന്ത്യ​യു​ടെ സ്ഥി​തി മെ​ച്ച​മാ​ണെ​ന്ന് ധ​ന​കാ​ര്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​രി​ക്കു​ക​യാ​ണ് പാ​ക്കി​സ്ഥാ​ൻ രൂ​പ. വി​പ​ണി​ക​ളി​ൽ ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​മാ​ണ് പാ​ക്കി​സ്ഥാ​ൻ രൂ​പ ഇ​ന്ന​ലെ ന​ട​ത്തി​യ​ത്.  ഈ ​മാ​സം ഇ​തു​വ​രെ ഏ​ക​ദേ​ശം 9 ശ​ത​മാ​ന​മാ​ണ് രൂ​പ ഇ​ടി​ഞ്ഞ​ത്. സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് പാ​ക്കി​സ്ഥാ​ന്‍റെ (എ​സ്ബി​പി) ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ഇ​ന്‍റ​ർ​ബാ​ങ്ക് വി​പ​ണി​യി​ൽ രൂ​പ മു​ൻ സെ​ഷ​നി​ലെ 238.91 എ​ന്ന നി​ല​യി​ൽ നി​ന്ന് 239.65 ലേ​ക്ക് ഇ​ടി​യു​ക​യാ​യി​രു​ന്നു. 2022 ജൂ​ലൈ​യി​ലാ​ണ് ഇ​തി​നു മു​ൻ​പ് പാ​ക്കി​സ്ഥാ​ൻ രൂ​പ ഇ​ത്ര​യും ത​ക​ർ​ന്ന​ത്. ജൂ​ലൈ​യി​ൽ ഡോ​ള​റി​നെ​തി​രെ രൂ​പ 239.94 എ​ന്ന നി​ല​വാ​ര​ത്തി​ലാ​യി​രു​ന്നു. 

പാ​ക്കി​സ്ഥാ​നി​ലു​ണ്ടാ​യ ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​വും ഒ​പ്പം ഇ​റ​ക്കു​മ​തി നി​രോ​ധ​നം നീ​ക്കി​യ​തും രാ​ജ്യ​ത്ത് വ​ലി​യ സ​മ്മ​ർ​ദം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. നാ​ണ​യ​പ്പെ​രു​പ്പം അ​ഞ്ച് പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. ദി​നം​പ്ര​തി ഇ​ടി​യു​ന്ന ക​റ​ൻ​സി വി​ല കാ​ര്യ​ങ്ങ​ളെ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കും. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി, സൗ​ദി അ​റേ​ബ്യ, യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ്, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് മൊ​ത്തം 9 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​ങ്ങ​ളും വാ​യ്പ​ക​ളും പാ​ക്കി​സ്ഥാ​ന് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ ഡി​സം​ബ​റി​ൽ ന​ൽ​കേ​ണ്ടി​യി​രു​ന്ന മൂ​ന്ന് ബി​ല്യ​ൺ ഡോ​ള​ർ ക​ട​ത്തി​ന്‍റെ ക​ലാ​വ​ധി സൗ​ദി അ​റേ​ബ്യ  ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി​യി​ട്ടു​ണ്ട്.  


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top