Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:36 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mumbai

ശിവസേന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ല: ഉദ്ധവ് താക്കറെയ്‌ക്കെതിരെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

Published:22 September 2022

"ഞങ്ങൾ അഭിമാനിക്കുന്നു, ഞങ്ങൾ ബാലാസാഹെബ് താക്കറെയുടെ ചിന്തകളെ മുന്നോട്ട് കൊണ്ടുപോകുന്നു. എന്നാൽ നിങ്ങൾ  നിങ്ങളുടെ പിതാവിന്‍റെ ചിന്തകളും പാർട്ടിയേയും വിൽക്കുന്ന ഒരു സംഘമാണോ?

മുംബൈ : ശിവസേന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ‌ല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ . കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെക്കുറിച്ച് താൻ കേട്ടിട്ടുണ്ടെന്നും എന്നാൽ പിതാവിനെ തട്ടിക്കൊണ്ടുപോകുന്ന സംഘം മഹാരാഷ്ട്രയിൽ കറങ്ങുന്നുണ്ടെന്ന പരിഹാസവും അദ്ദേഹം നടത്തി.

"ഞങ്ങൾ അഭിമാനിക്കുന്നു, ഞങ്ങൾ ബാലാസാഹെബ് താക്കറെയുടെ ചിന്തകളെ മുന്നോട്ട് കൊണ്ടുപോകുന്നു. എന്നാൽ നിങ്ങൾ  നിങ്ങളുടെ പിതാവിന്‍റെ ചിന്തകളും പാർട്ടിയേയും വിൽക്കുന്ന ഒരു സംഘമാണോ?’’ 2019 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് എൻസിപിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള ശിവസേനയുടെ തീരുമാനത്തെ പരാമർശിച്ച് അദ്ദേഹം  ചോദിച്ചു.

പ്രത്യേകിച്ചും "എതിരാളികളായ എൻസിപിയുമായും കോൺഗ്രസുമായും കൈകോർത്ത് മഹാ വികാസ് അഘാഡി (എം‌വി‌എ) രൂപീകരിക്കാനുള്ള തീരുമാനം വലിയ  തെറ്റായിപ്പോയി.അത് ഇനിയെങ്കിലും മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിയാൽ നല്ലതെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top