Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:47 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Column, Indian Rupee, Rupee

ലോ​​​​കം മാ​​​​ന്ദ്യ​​​​ത്തി​​​​ലേ​​​​ക്കോ?

Published:23 September 2022

# ഇ.ആർ. വാരിയർ

ആ​​​​ഗോ​​​​ള ത​​​​ല​​​​ത്തി​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​വു​​​​ക​​​​യാ​​​​ണ്. നാ​​​​ണ​​​​യ​​​​പ്പെ​​​​രു​​​​പ്പ​​​​ത്തെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ലോ​​​​ക വ്യാ​​​​പ​​​​ക​​​​മാ​​​​യി കേ​​​​ന്ദ്ര ബാ​​​​ങ്കു​​​​ക​​​​ൾ പ​​​​ലി​​​​ശ നി​​​​ര​​​​ക്കു വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. ഈ ​​​​വ​​​​ർ​​​​ഷം ആ​​​​ദ്യം ഐ​​​​എം​​​​എ​​​​ഫ് ക​​​​രു​​​​തി​​​​യ​​​​തി​​​​ലും വ​​​​ലി​​​​യ നാ​​​​ണ​​​​യ​​​​പ്പെ​​​​രു​​​​പ്പ​​​​മാ​​​​ണ് ലോ​​​​ക​​​​ത്തു പ​​​​ല​​​​യി​​​​ട​​​​ത്തും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്

ഏ​​​​താ​​​​ണ്ടു ര​​​​ണ്ടു മാ​​​​സം മു​​​​ൻ​​​​പാ​​​​ണ് ഐ​​​​എം​​​​എ​​​​ഫ് ഗൗ​​​​ര​​​​വ​​​​മാ​​​​യ ഒ​​​​രു മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി​​​​യ​​​​ത്. ലോ​​​​കം സാ​​​​മ്പ​​​​ത്തി​​​​ക മാ​​​​ന്ദ്യ​​​​ത്തി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ന്നു എ​​​​ന്ന​​​​താ​​​​ണ​​​​ത്. അ​​​​ര​​​​നൂ​​​​റ്റാ​​​​ണ്ടി​​​​നി​​​​ട​​​​യി​​​​ലെ ഏ​​​​റ്റ​​​​വും മോ​​​​ശ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​യി​​​​ക്കൂ​​​​ടെ​​​​ന്നി​​​​ല്ല എ​​​​ന്നാ​​​​ണ് അ​​​​വ​​​​രു​​​​ടെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​ക​​​​ൾ. പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​ക​​​​ളാ​​​​ണ് അ​​​​മെ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​യും ചൈ​​​​ന​​​​യി​​​​ലെ​​​​യും യൂ​​​​റോ​​​​പ്പി​​​​ലെ​​​​യും സാ​​​​മ്പ​​​​ത്തി​​​​ക വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്ക് ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്നും കു​​​​തി​​​​ച്ചു​​​​യ​​​​രു​​​​ന്ന നാ​​​​ണ​​​​യ​​​​പ്പെ​​​​രു​​​​പ്പം സ​​​​ക​​​​ല ക​​​​ണ​​​​ക്കു​​​​ക​​​​ളും തെ​​​​റ്റി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഐ​​​​എം​​​​എ​​​​ഫ് ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. കൊ​​​​വി​​​​ഡാ​​​​ന​​​​ന്ത​​​​ര നാ​​​​ണ​​​​യ​​​​പ്പെ​​​​രു​​​​പ്പം മാ​​​​ത്ര​​​​മ​​​​ല്ല യു​​​​ക്രെ​​​​യ്നി​​​​ലെ റ​​​​ഷ്യ​​​​ൻ യു​​​​ദ്ധ​​​​വും സാ​​​​മ്പ​​​​ത്തി​​​​ക വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്. 

ആ​​​​ഗോ​​​​ള ത​​​​ല​​​​ത്തി​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​വു​​​​ക​​​​യാ​​​​ണ്. നാ​​​​ണ​​​​യ​​​​പ്പെ​​​​രു​​​​പ്പ​​​​ത്തെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ലോ​​​​ക വ്യാ​​​​പ​​​​ക​​​​മാ​​​​യി കേ​​​​ന്ദ്ര ബാ​​​​ങ്കു​​​​ക​​​​ൾ പ​​​​ലി​​​​ശ നി​​​​ര​​​​ക്കു വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. ഈ ​​​​വ​​​​ർ​​​​ഷം ആ​​​​ദ്യം ഐ​​​​എം​​​​എ​​​​ഫ് ക​​​​രു​​​​തി​​​​യ​​​​തി​​​​ലും വ​​​​ലി​​​​യ നാ​​​​ണ​​​​യ​​​​പ്പെ​​​​രു​​​​പ്പ​​​​മാ​​​​ണ് ലോ​​​​ക​​​​ത്തു പ​​​​ല​​​​യി​​​​ട​​​​ത്തും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​മെ​​​​രി​​​​ക്ക​​​​ൻ കേ​​​​ന്ദ്ര ബാ​​​​ങ്കാ​​​​യ ഫെ​​​​ഡ​​​​റ​​​​ൽ റി​​​​സ​​​​ർ​​​​വ് ഇ​​​​നി​​​​യും പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തു​​​​മെ​​​​ന്നും അ​​​​ത് യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ ക​​​​രു​​​​ത്തു വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും വി​​​​ക​​​​സ്വ​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​തു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​വു​​​​മെ​​​​ന്നും ഐ‍എം‍എ​​ഫ് പ്ര​​​​വ​​​​ചി​​​​ച്ചി​​രു​​ന്നു. 

യു​​​​എ​​​​സി​​​​ലെ പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് ഉ​​​​യ​​​​രു​​​​മ്പോ​​​​ൾ ഇ​​​​ന്ത്യ​​​​യ​​​​ട​​​​ക്കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള നി​​​​ക്ഷേ​​​​പം പി​​​​ൻ​​​​വ​​​​ലി​​​​ച്ച് വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഡോ​​​​ള​​​​റി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​താ​​​​ണ് അ​​​​തി​​​​ന്‍റെ ഡി​​​​മാ​​​​ൻ​​​​ഡ് ഉ​​​​യ​​​​ർ​​​​ത്തു​​​​ക. അ​​​​ങ്ങ​​​​നെ ഡോ​​​​ള​​​​ർ ക​​​​രു​​​​ത്താ​​​​ർ​​​​ജി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ഇ​​​​ന്ത്യ പോ​​​​ലു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ രൂ​​​​പ ക​​​​ണ്ടെ​​​​ത്തേ​​​​ണ്ടി​​​​യും വ​​​​രും. അ​​​​തു രാ​​​​ജ്യ​​​​ത്തി​​​​ന​​​​ക​​​​ത്തെ വി​​​​ല​​​​ക്ക​​​​യ​​​​റ്റം വീ​​​​ണ്ടും രൂ​​​​ക്ഷ​​​​മാ​​​​ക്കാ​​​​മെ​​​​ന്നും ഐ​​​​എം​​​​എ​​​​ഫ് മു​​​​ൻ​​​​കൂ​​​​ട്ടി ക​​​​ണ്ടി​​​​രു​​​​ന്നു. 

 എ​​​​ന്താ​​​​യാ​​​​ലും അ​​​​മെ​​​​രി​​​​ക്ക ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വീ​​​​ണ്ടും പ​​​​ലി​​​​ശ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യാ​​​​ണ് അ​​വ​​രു​​ടെ പ​​ലി​​ശ ഉ​​യ​​രു​​ന്ന​​ത്. ഇ​​പ്പോ​​ൾ 3.0- 3.25 ശ​​ത​​മാ​​നം റേ​​ഞ്ചി​​ലാ​​യി​​രി​​ക്കു​​ന്നു ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ന്‍റെ വാ​​യ്പാ പ​​ലി​​ശ. ഇ​​​​തു​​​​കൊ​​​​ണ്ടും അ​​​​വ​​​​ർ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ല. ഈ ​​​​വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ 4.4 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് യു​​​​എ​​​​സ് പ​​​​ലി​​​​ശ എ​​​​ത്തു​​​​മെ​​​​ന്നാ​​​​ണു പ​​​​റ​​​​യു​​​​ന്ന​​​​ത്. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം അ​​​​ത് 4.6 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും ഉ​​​​യ​​​​രു​​​​മ​​​​ത്രേ. 

കേ​​​​ന്ദ്ര ബാ​​​​ങ്ക് ഇ​​​​ങ്ങ​​​​നെ പ​​​​ലി​​​​ശ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​മ്പോ​​​​ൾ വാ​​​​യ്പ​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കു​​​​ന്ന ചെ​​​​ല​​​​വേ​​​​റു​​​​ക​​​​യാ​​​​ണ്. ഉ​​​​പ​​​​ഭോ​​​​ക്തൃ വാ​​​​യ്പ​​​​ക​​​​ളെ മാ​​​​ത്ര​​​​മ​​​​ല്ല ബി​​​​സി​​​​ന​​​​സ് വാ​​​​യ്പ​​​​ക​​​​ളെ​​​​യും അ​​​​തു ബാ​​​​ധി​​​​ക്കും. ക​​​​ടം വാ​​​​ങ്ങു​​​​ന്ന​​​​തും ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന​​​​തും കു​​​​റ​​​​യും. വി​​​​പ​​​​ണി​​​​യി​​​​ലെ പ​​​​ണ​​​​മൊ​​​​ഴു​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത് നാ​​​​ണ​​​​യ​​​​പ്പെ​​​​രു​​​​പ്പം കു​​​​റ​​​​യ്ക്കും എ​​​​ന്നാ​​​​ണു സി​​​​ദ്ധാ​​​​ന്തം. എ​​​​ന്നാ​​​​ൽ, മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കും ഉ​​​​ത്പാ​​​​ദ​​​​ന​​​​വും ആ​​​​വ​​​​ശ്യ​​​​വും എ​​​​ല്ലാം കു​​​​റ​​​​യു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​ണ് ഇ​​​​തു​​​​ണ്ടാ​​​​ക്കു​​​​ക. തൊ​​​​ഴി​​​​ലു​​​​ക​​​​ൾ കു​​​​റ​​​​യും, തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ വ​​​​ർ​​​​ധി​​​​ക്കും. അ​​​​താ​​​​യ​​​​ത് പ​​​​ലി​​​​ശ വ​​​​ർ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടേ​​​​യി​​​​രു​​​​ന്നാ​​​​ൽ മാ​​​​ന്ദ്യ​​​​ത്തി​​​​ന് അ​​​​തു കാ​​​​ര​​​​ണ​​​​മാ​​​​വാം. അ​​​​തു​​​​കൊ​​​​ണ്ട് യു​​​​എ​​​​സി​​​​ന്‍റെ ‍അ​​​​തി​​​​വേ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള പ​​​​ലി​​​​ശ വ​​​​ർ​​​​ധ​​​​ന​​​​യെ ചി​​​​ല സാ​​​​മ്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധ​​​​രെ​​​​ങ്കി​​​​ലും ആ​​​​ശ​​​​ങ്ക​​​​യോ​​​​ടെ കാ​​​​ണു​​​​ന്നു​​​​ണ്ട്. വ​​​​രും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന വാ​​​​യ്പാ പ​​​​ലി​​​​ശ ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​ വ​​​​രു​​​​മെ​​​​ങ്കി​​​​ലും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ വേ​​​​ഗം കു​​​​റ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഇ​​​​ക്കൂ​​​​ട്ട​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. 

 യു​​​​എ​​​​സ് മാ​​​​ത്ര​​​​മ​​​​ല്ല ഇ​​​​പ്പോ​​​​ൾ ഇ​​​​ങ്ങ​​​​നെ പ​​​​ലി​​​​ശ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ന​​​​മ്മു​​​​ടെ കേ​​​​ന്ദ്ര ബാ​​​​ങ്കും പ​​​​ലി​​​​ശ കൂ​​​​ട്ടി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. യൂ​​​​റോ​​​​പ്യ​​​​ൻ കേ​​​​ന്ദ്ര ബാ​​​​ങ്കും അ​​​​തു ത​​​​ന്നെ ചെ​​​​യ്യു​​​​ന്നു. അ​​​​ടു​​​​ത്തി​​​​ടെ​​​​യാ​​​​ണ് യൂ​​​​റോ​​​​പ്യ​​​​ൻ സെ​​​​ൻ​​​​ട്ര​​​​ൽ ബാ​​​​ങ്ക് പ​​​​ലി​​​​ശ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത്. അ​​​​തി​​​​നു മു​​​​ൻ​​​​പ് ജൂ​​​​ലൈ​​​​യി​​​​ലും അ​​​​വ​​​​ർ വാ​​​​യ്പാ പ​​​​ലി​​​​ശ കൂ​​​​ട്ടി​​​​യി​​​​രു​​​​ന്നു. ബാ​​​​ങ്ക് ഒ​​​​ഫ് ഇം​​​​ഗ്ല​​​​ണ്ട്, റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഒ​​​​ഫ് ഓ​​​​സ്ട്രേ​​​​ലി​​​​യ, ബാ​​​​ങ്ക് ഒ​​​​ഫ് ക്യാ​​​​ന​​​​ഡ എ​​​​ന്നി​​​​വ​​​​യും ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ പ​​​​ലി​​​​ശ നി​​​​ര​​​​ക്കു കൂ​​​​ട്ടി.  യു​​​എ​​​സി​​​ലെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ പ​​​ലി​​​ശ വ​​​ർ​​​ധ​​​ന​​​യു​​​ടെ ചു​​​വ​​​ടു പി​​​ടി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലെ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് വീ​​​ണ്ടും പ​​​ലി​​​ശ കൂ​​​ട്ടി​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ലു​​​ള്ള ആ​​​ക​​​ർ​​​ഷ​​​ണം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ വേ​​​ണ്ടി​​​വ​​​രും. നാ​​​ണ​​​യ​​​പ്പെ​​​രു​​​പ്പം നി​​​യ​​​ന്ത്രി​​​ക്കാ​​​നും മ​​​റ്റു ലോ​​​ക രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ പ​​​ലി​​​ശ കൂ​​​ട്ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്ക​​​ണം. 

 ഡോ​​​ള​​​റി​​​നെ​​​തി​​​രേ രൂ​​​പ​​​യു​​​ടെ മൂ​​​ല്യം ഇ​​​ടി​​​ഞ്ഞു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നു ത​​​ട​​​യി​​​ടാ​​​ൻ എ​​​ന്തൊ​​​ക്കെ ചെ​​​യ്യാ​​​മെ​​​ന്നു ത​​​ല​​​പു​​​ക​​​ഞ്ഞ് ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട് റി​​​സ​​​ർ​​​വ് ബാ​​​ങ്ക്. ഗു​​​ജ​​​റാ​​​ത്തി​​​ലും ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലും ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ രാ​​​ജ്യം വി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നും സു​​​ഖ​​​ക​​​ര​​​മാ​​​യി തോ​​​ന്നാ​​​നി​​​ട​​​യി​​​ല്ല. ഈ ​​​വ​​​ർ​​​ഷം തു​​​ട​​​ക്ക​​​ത്തി​​​ൽ 75 രൂ​​​പ​​​യി​​​ൽ താ​​​ഴെ ന​​​ൽ​​​കി​​​യാ​​​ൽ ഒ​​​രു ഡോ​​​ള​​​ർ കി​​​ട്ടു​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ൾ 80 രൂ​​​പ​​​യി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ടു​​​ത്ത​​​യാ​​​ഴ്ച റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ ധ​​​ന​​​ന​​​യ സ​​​മി​​​തി ചേ​​​രു​​​മ്പോ​​​ൾ അ​​​വ​​​ശ്യ വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം മാ​​​ത്ര​​​മ​​​ല്ല ഇ​​​തും അ​​​വ​​​ർ​​​ക്കു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്ക​​​ണം. 

 ചി​​​ല്ല​​​റ വ്യാ​​​പാ​​​ര വി​​​ല​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ഓ​​​ഗ​​​സ്റ്റി​​​ലെ നാ​​​ണ​​​യ​​​പ്പെ​​​രു​​​പ്പം ഏ​​​ഴു ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ജൂ​​​ലൈ​​​യി​​​ൽ 6.71 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന​​​തി​​​ന് ആ​​​ശ്വാ​​​സ​​​മാ​​​യി​​​ട്ടി​​​ല്ല എ​​​ന്നു സാ​​​രം. തു​​​ട​​​ർ​​​ച്ച​​​യാ​​​യി എ​​​ട്ടാം മാ​​​സ​​​മാ​​​ണ് ആ​​​ർ​​​ബി​​​ഐ​​​യു​​​ടെ ഉ​​​യ​​​ർ​​​ന്ന പ​​​രി​​​ധി​​​ക്കും അ​​​പ്പു​​​റം നാ​​​ണ​​​യ​​​പ്പെ​​​രു​​​പ്പം നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​ത്. ഇ​​​തൊ​​​ക്കെ ക‍ണ​​​ക്കി​​​ലെ​​​ടു​​​ത്ത് കാ​​​ൽ ശ​​​ത​​​മാ​​​നം മു​​​ത​​​ൽ അ​​​ര ശ​​​ത​​​മാ​​​നം വ​​​രെ പ​​​ലി​​​ശ വ​​​ർ​​​ധ​​​ന കേ​​​ന്ദ്ര ബാ​​​ങ്ക് പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​ദ​​​ഗ്ധ​​​ർ പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്. 

 അ​​​തേ​​​സ​​​മ​​​യം, രാ​​​ജ്യ​​​ത്തെ വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന വ​​ള​​ർ​​ച്ചാ സൂ​​​ചി​​​ക പ്ര​​തീ​​ക്ഷ പ​​ക​​രാ​​തെ നി​​ൽ​​ക്കു​​ക​​യാ​​ണ്. ജൂ​​​ലൈ​​​യി​​​ൽ മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​തേ സ​​​മ​​​യ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 2.4 ശ​​​ത​​​മാ​​​നം മാ​​​ത്രം വ​​​ള​​​ർ​​​ച്ച​​​യാ​​​ണു സൂ​​​ചി​​​ക കാ​​​ണി​​​ച്ച​​​ത്. കൊ​​​വി​​​ഡ് കാ​​​ല​​​ത്തെ താ​​​ഴ്ന്ന നി​​​ല​​​യി​​​ൽ നി​​​ന്ന് വ​​​ലി​​​യ വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​വേ​​​ണ്ട​​​ത് സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ല. ജൂ​​​ണി​​​ൽ 12.7 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​ണ്. വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ സ്ഥി​​​ര​​​മാ​​​യ പു​​രോ​​ഗ​​തി ഉ​​​ണ്ടാ​​​വാ​​​തി​​​രി​​​ക്കു​​​ന്ന​​​തു നി​​​രാ​​​ശാ​​​ജ​​​ന​​​കം ത​​​ന്നെ​​​യാ​​​ണ്. വ്യ​​​വ​​​സാ​​​യി​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ പ​​​ലി​​​ശ കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തും. എ​​​ന്നാ​​​ൽ, അ​​​തി​​​നു ക​​​ഴി​​​യി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല വീ​​​ണ്ടും കൂ​​​ട്ടേ​​​ണ്ടി വ​​​രി​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് നാ​​​ണ​​​യ​​​പ്പെ​​​രു​​​പ്പ​​​വും ആ​​​ഗോ​​​ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും മൂ​​​ല​​​മാ​​​ണ്. യു​​​എ​​​സി​​​ന്‍റെ​​​യും യൂ​​​റോ​​​പ്പി​​​ന്‍റെ​​​യും പ​​​ലി​​​ശ വ​​​ർ​​​ധ​​​ന ന​​​യ​​​ത്തി​​​ൽ നി​​​ന്നൊ​​​രു വ്യ​​​തി​​​ച​​​ല​​​നം ന​​​മു​​​ക്കു സാ​​​ധ്യ​​​മ​​​ല്ലാ​​​തി​​​രി​​​ക്കു​​​ന്നു.

 ഈ ​​​വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ മൂ​​​ന്നു ത​​​വ​​​ണ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വാ​​​യ്പാ പ​​​ലി​​​ശ വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട് കേ​​​ന്ദ്ര ബാ​​​ങ്ക്. ഓ​​​ഗ​​​സ്റ്റ് ആ​​​ദ്യം അ​​​ര ശ​​​ത​​​മാ​​​നം പ​​​ലി​​​ശ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യ​​​താ​​​ണ് ഇ​​​തി​​​ൽ അ​​​വ​​​സാ​​​ന​​​ത്തേ​​​ത്. ഇ​​​തോ​​​ടെ 5.4 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​ട്ടു​​​ണ്ട് റി​​​പ്പോ നി​​​ര​​​ക്ക്. മേ​​​യി​​​ൽ 0.4 ശ​​​ത​​​മാ​​​ന​​​വും ജൂ​​​ണി​​​ൽ അ​​​ര ശ​​​ത​​​മാ​​​ന​​​വും പ​​​ലി​​​ശ കൂ​​​ട്ടി​​​യി​​​രു​​​ന്നു.  ഇ​​​തി​​​നി​​​ടെ, റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ നി​​​ര​​​ന്ത​​​ര​​​മു​​​ള്ള പ​​​ലി​​​ശ വ​​​ർ​​​ധ​​​ന​​​യ്ക്ക് ഒ​​​രു ശ​​​മ​​​ന​​​മു​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്ന ആ​​​ഗ്ര​​​ഹം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ലെ ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഉ​​​യ​​​രു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ വേ​​​ണ്ട​​​ത്ര​​​യു​​​ണ്ടാ​​​വു​​​ന്നി​​​ല്ല, സ്വ​​​കാ​​​ര്യ മു​​​ത​​​ൽ​​​മു​​​ട​​​ക്കു കു​​​റ​​​യു​​​ന്നു, ആ​​​ളു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള വാ​​​ങ്ങ​​​ൽ ആ​​​വ​​​ശ്യം പ്ര​​​തീ​​​ക്ഷി​​​ച്ച​​​പോ​​​ലെ ഉ​​​യ​​​രു​​​ന്നി​​​ല്ല തു​​​ട​​​ങ്ങി ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ സൃ​​​ഷ്ടി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, ആ​​​ഗോ​​​ള ട്രെ​​​ൻ​​​ഡി​​​ൽ നി​​​ന്ന് മാ​​​റി​​​നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ട് ആ​​​ർ​​​ബി​​​ഐ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നു പ​​​ല​​​രും ക​​​രു​​​തു​​​ന്നു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top