Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 11:36 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mumbai

Vasai Virar, Mumbai

വസായ് വിരാർ മേഖലയുടെ വികസന കുതിപ്പിനായി ആയിരം കോടിയുടെ കേന്ദ്ര പദ്ധതികൾ

Published:23 September 2022

ടാങ്കർ ലോബിയെ സഹായിക്കുവാൻ വേണ്ടി മനപ്പൂർവ്വം പല പദ്ധതികളും വൈകിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന നിലപാടാണ് വിവിഎംസിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പറയപ്പെടുന്നു. ഇങ്ങനെ ദുരിതം അനുഭവിച്ചുകൊണ്ടിരുന്ന വസായ് വിരാർ മേഖലയിലെ ജനങ്ങളുടെ ജീവിതത്തിന് പുത്തൻ ഉണർവാണ് കേന്ദ്രസർക്കാരിൻ്റെ  പുതിയ പദ്ധതി.

മുംബൈ : കുടിവെള്ളക്ഷാമം കൊണ്ടും വെള്ളപ്പൊക്കം കൊണ്ടും ദുരിതം പേറുന്ന വസായ് വിരാർ മുൻസിപ്പൽ കോർപ്പറേഷൻ  പ്രദേശത്തെ ജനങ്ങൾക്ക് രക്ഷയേകുവാൻ ആയിരം കോടിയുടെ കേന്ദ്രസർക്കാർ പദ്ധതികൾക്ക് അംഗീകാരമായി. പാൽഘർ എംപി രാജേന്ദ്ര ഗാവിത്തിന്റെ ശ്രമഫലമായി വസായ് വിരാർ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ കേന്ദ്രസർക്കാരിൻ്റെ അമൃത് 2.0 പദ്ധതിയിൽ കൂടി  509.3 കോടി രൂപയും  ഓടകളും കനാലുകളും വിപുലീകരിച്ച് വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുവാൻ കേന്ദ്രസർക്കാരിൻ്റെ സ്വാപ് 1 പദ്ധതിയിൽ കൂടി  492.3 കോടി രൂപയും അനുവദിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവായി. അമിത വില നൽകി ടാങ്കർ വെള്ളം വാങ്ങിയാണ് വസായ് വിരാർ മേഖലയിലെ ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത് .

മുൻകാലത്ത് പല പദ്ധതികൾ വന്നെങ്കിലും ആവശ്യത്തിന് ശുദ്ധജലം  വിതരണം ചെയ്യുവാൻ വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷന് സാധിച്ചിരുന്നില്ല. ടാങ്കർ ലോബിയെ സഹായിക്കുവാൻ വേണ്ടി മനപ്പൂർവ്വം പല പദ്ധതികളും വൈകിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന നിലപാടാണ് വിവിഎംസിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പറയപ്പെടുന്നു. ഇങ്ങനെ ദുരിതം അനുഭവിച്ചുകൊണ്ടിരുന്ന വസായ് വിരാർ മേഖലയിലെ ജനങ്ങളുടെ ജീവിതത്തിന് പുത്തൻ ഉണർവാണ് കേന്ദ്രസർക്കാരിൻ്റെ  പുതിയ പദ്ധതി. ഈ പദ്ധതി പ്രാവർത്തികമായി കഴിഞ്ഞാൽ 24 മണിക്കൂറും ശുദ്ധ ജലം ഏവർക്കും ലഭിക്കുന്ന നഗരമായി വസായ് വിരാർ മേഖലയും മാറും . വസായ് വിരാർ മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന മറ്റൊരു ദുരിതമാണ് വെള്ളപ്പൊക്കം. ചെറിയ മഴ പെയ്താൽ പോലും തോടുകൾ ആകുന്ന റോഡുകൾ. അശാസ്ത്രീയമായി പടുത്തുയർത്തിയ അനധികൃത നിർമ്മാണങ്ങളും  വീതിയും ആഴവും കുറഞ്ഞ  കനാലുകളും ഓടകളും ആണ് ഈ പ്രശ്നത്തിന് കാരണം. ഈ പ്രശ്നങ്ങൾ പരിഹരിച്ച് വസായ് വിരാർ മേഖലയിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കി ജനങ്ങൾക്ക് ഏതു കാലാവസ്ഥയിലും നല്ല രീതിയിലുള്ള സഞ്ചാരമാർഗ്ഗം ഒരുക്കുന്നതിനായി തയ്യാർ ചെയ്ത പുതിയ കേന്ദ്ര പദ്ധതി  പ്രാബല്യമാകുന്നതോടുകൂടി ജനങ്ങളുടെ മറ്റൊരു ദുരിതത്തിനു കൂടി ശമനം ആകും. 

ആയിരം കോടി രൂപയുടെ ഈ രണ്ടു പദ്ധതികളും കേന്ദ്രസർക്കാർ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ഹർദീപ് എസ് പുരി  രാജേന്ദ്ര ഗാവിത് എംപി ക്ക്  കൈമാറി. വസായ് ഈസ്റ്റിൽ വച്ച് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ കൂടിയാണ് രാജേന്ദ്ര ഗാവിത് പദ്ധതി വിവരങ്ങൾ അറിയിച്ചത്. വസായിലെ ഗതാഗത കുരുക്കുകൾ ഒഴിവാക്കുവാൻ നാല് ഫ്ലൈ ഓവറുകളുടെ നിർമ്മാണത്തിനായി ഫണ്ട് അനുവദിക്കുവാൻ വേണ്ടി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും റിംഗ് റോഡുകളുടെ നിർമ്മാണത്തിനായി ഫണ്ട് അനുവദിക്കുവാൻ വേണ്ടി സംസ്ഥാന സർക്കാരിനും പദ്ധതികൾ കൈമാറിയിട്ടുണ്ടെന്നും രാജേന്ദ്ര ഗാവിത് പത്രസമ്മേളനത്തിൽ പറഞ്ഞു.

റിംഗ് റോഡുകളുടെ നിർമ്മാണത്തിന് വേണ്ട ഫണ്ടും അനുമതിയും എത്രയും വേഗം ലഭ്യമാക്കുമെന്നും ഭയന്ദർ വസായ് റൂട്ടിലെ പഴയ റെയിൽവേ പാലം ലൈറ്റ് വെയിറ്റ് വെഹിക്കിൾ വാഹനങ്ങൾക്കായുളള റോഡ് ആക്കുന്ന പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനും ഉറപ്പ് നല്കിയതായും എം പി പറഞ്ഞു . ബിജെപി ജില്ലാ പ്രസിഡന്റ് രാജൻ നായികും ജില്ലാ ജനറൽ സെക്രട്ടറി കെ ബി ഉത്തംകുമാറും പത്രസമ്മേളനത്തിൽ എം പി ക്ക് ഒപ്പം പങ്കെടുത്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top