Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 10:38 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

Wadakkanchery, Latest news, Crime

വടക്കഞ്ചേരിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണും പണവും കവർന്നു

Published:23 September 2022

ഭയന്ന് പോയ ഇരുവർക്കും അക്രമികൾ രക്ഷപെട്ട് കുറച്ച് നേരത്തിന് ശേഷമാണ് മനോനില വീണ്ടെടുക്കനായത്.തുടർന്ന് ഇരുവരും അടുത്തുള്ള വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും  നായനാർ ഹോസ്പിറ്റലിൽ പ്രിവേശിപ്പിച്ചു

വടക്കഞ്ചേരി: ചുവട്ട്പാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങളും പണവും, മൊബൈൽ ഫോണും കവർന്നു.ചുവട്ടു പാടം പുതിയേടത്ത് വീട്ടിൽ സാം പി ജോൺ എന്ന രാജൻ (62),ജോളി (55) എന്നവരാണ് അക്രമത്തിന് ഇരയായത്.സംഘത്തിൽ ആറ് പേർ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണം നടന്നത്.

ഗേറ്റ് പൂട്ടി ഉറങ്ങാൻ കിടന്ന കുടുംബത്തെ ഗേറ്റിന് പുറത്ത് നിന്ന് ബൈക്കിലെത്തിയയാൾ ഹോൺ മുഴക്കുകയും ശബ്‌ദം കേട്ട് വാതിൽ തുറന്ന സാംമിനെ വാതിലിന് സമീപം മറഞ്ഞു നിന്ന സംഘം ആക്രമിച്ച് കീഴടക്കുകയായിരുന്നു.മർദിച്ച് അവശനാക്കിയ സാംമിനെ കത്തി കാട്ടി ഭീഷണി മുഴക്കിയ സംഘം ഭാര്യ ജോളിയുടെ കഴുത്തിലും, കൈയിലും അണിഞ്ഞിരുന്ന ആഭരണങ്ങൾ ഊരി വാങ്ങുകയും മുറിയിൽ സൂക്ഷിച്ച ആഭരണങ്ങൾ കവരുകയുമായിരുന്നു. ഭയന്ന് പോയ ഇരുവർക്കും അക്രമികൾ രക്ഷപെട്ട് കുറച്ച് നേരത്തിന് ശേഷമാണ് മനോനില വീണ്ടെടുക്കനായത്.തുടർന്ന് ഇരുവരും അടുത്തുള്ള വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും  നായനാർ ഹോസ്പിറ്റലിൽ പ്രിവേശിപ്പിച്ചു.വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top