Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 10:59 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

Sunil Gavaskar, India Vs Australia, Jasprit Bumra, Cricket

ബൗളിങ് ശ്രദ്ധിക്കണം

Published:23 September 2022

# സുനിൽ ഗാവസ്കർ

ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്യു​മ്പോ​ൾ ഇ​ന്ത്യ ഒ​രു മി​ക​ച്ച ടീ​മാ​ണ്, എ​ന്നാ​ൽ ടോ​ട്ട​ൽ പ്ര​തി​രോ​ധി​ക്കു​ക എ​ന്ന​ത് സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ക​ളി​യു​ടെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ലും ഇ​ന്ത്യ​ക്ക് ഇ​തു മി​ക​വോ​ടെ തു​ട​രാ​നാ​വു​ന്നി​ല്ല. 

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ട​ർ​ന്ന് വി​ജ​യി​ച്ച ഓ​സ്ട്രേ​ലി​യ ത​ങ്ങ​ൾ ലോ​കാ​ചാം​പ്യ​ന്മാ​ർ ത​ന്നെ​യെ​ന്ന് ഉ​റ​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. നാ​ല് പ​ന്തു​ക​ൾ ശേ​ഷി​ക്കെ ആ​ധി​കാ​രി​ക​മാ​യി​ത​ന്നെ​യാ​ണ് ആ​ദ്യ ടി-20​യി​ൽ ഓ​സീ​സ് ജ​യി​ച്ചു​ക​യ​റി​യ​ത്.  ഒ​രു ഓ​വ​റി​ൽ 8 റ​ണ്ണി​ൽ കൂ​ടു​ത​ൽ നി​ര​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ജ​യി​ക്കു​ക ത​ന്നെ എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ,  ഇ​വി​ടെ ഓ​സീ​സ് ഓ​വ​റി​ൽ 10-ല​ധി​കം റ​ൺ​സ് എ​ടു​ത്താ​ണ് അ​വ​ർ വി​ജ​യി​ച്ച​ത്. അ​തു​മാ​ത്ര​മ​ല്ല, വി​ക്ക​റ്റു​ക​ൾ അ​ധി​കം ന​ഷ്ട​പ്പെ​ടു​ത്തി​യു​മി​ല്ല. 

ബാ​റ്റി​ങ്ങി​ന് അ​നു​കൂ​ല​മാ​യ വേ​ഗ​മേ​റി​യ പി​ച്ചി​ൽ അ​ത് അ​തി മ​നോ​ഹ​ര​മാ​യി വി​നി​യോ​ഗി​ക്കാ​ൻ ബാ​റ്റ്സ്മാ​ന്മാ​ർ​ക്കാ​യി. ഒ​രു ത​വ​ണ ഫീ​ൽ​ഡ​റെ മ​റി​ക​ട​ന്ന് പ​ന്ത് പാ​ഞ്ഞാ​ൽ പി​ന്നീ​ട് പി​ന്നാ​ലെ ഓ​ടി പ​ന്തു പ​ടി​ക്കു​ക എ​ന്ന​ത് വേ​ഗ​മേ​റി​യ പി​ച്ചു​ക​ളി​ൽ അ​സാ​ധ്യ​മാ​യ കാ​ര്യ​മാ​ണ്.   ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്യു​മ്പോ​ൾ ഇ​ന്ത്യ ഒ​രു മി​ക​ച്ച ടീ​മാ​ണ്, എ​ന്നാ​ൽ ടോ​ട്ട​ൽ പ്ര​തി​രോ​ധി​ക്കു​ക എ​ന്ന​ത് സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ക​ളി​യു​ടെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ലും ഇ​ന്ത്യ​ക്ക് ഇ​തു മി​ക​വോ​ടെ തു​ട​രാ​നാ​വു​ന്നി​ല്ല. 

സ്പി​ന്ന​ർ​മാ​ർ​ക്ക് കൃ​ത്യ​മാ​യി പ​ന്ത് പി​ച്ച് ചെ​യ്യി​ച്ച് വി​ക്ക​റ്റ് നേ​ടാ​ൻ സാ​ധി​ക്കാ​ത്ത​ത് ഒ​രു പ​രി​മി​തി ത​ന്നെ​യാ​ണ്. ആ​ഭ്യ​ന്ത​ര വി​ക്ക​റ്റു​ക​ളി​ൽ പോ​ലും ഇ​തു സാ​ധി​ക്കാ​ത്ത​തെ​ന്ത് എ​ന്ന്തി​നു​ത്ത​ര​മാ​ണ് നാം ​ക​ണ്ടു​പി​ടി​ക്കേ​ണ്ട​ത്. ആ​ഭ്യ​ന്ത​ര സ​ർ​ക്യൂ​ട്ട് ടീ​മു​ക​ൾ​ക്ക് പോ​ലും ആ​ദ്യ ഇ​ന്നിം​ഗ്സ് ലീ​ഡി​നെ ആ​ശ്ര​യി​ച്ചാ​ണ് മ​ത്സ​രം ജ​യി​ക്കു​മോ തോ​ൽ​ക്കു​മോ എ​ന്നു തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന​ത്. 

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ  ഒ​രു ടീം 400 ​റ​ൺ​സി​ന് മു​ക​ളി​ൽ ലീ​ഡ് നേ​ടു​മ്പോ​ൾ പോ​ലും ഫോ​ളോ ഓ​ൺ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നു​പ​ക​രം അ​വ​ർ ഇ​പ്പോ​ഴും മ​ത്സ​ര​ത്തി​ന്റെ ബാ​ക്കി ബാ​റ്റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യും അ​വ​സാ​നം വ​ലി​യ ടോ​ട്ട​ൽ എ​തി​ർ ടീ​മി​നു ന​ൽ​കു​ക​യും ചെ​യ്യും. ഇ​ങ്ങ​നെ വ​രു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത്   ബൗ​ള​ർ​മാ​ർ​ക്ക് ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ബൗ​ൾ ചെ​യ്യാ​നു​ള്ള പ​രി​ച​യം ല​ഭി​ക്കി​ല്ല. 

ഇ​ന്ത്യ​യ്ക്ക് അ​വ​രു​ടെ പ്ലെ​യിം​ഗ് ഇ​ല​വ​ൻ, പ്ര​ത്യേ​കി​ച്ച് ബൗ​ളി​ങ് സൈ​ഡി​ൽ ആ​രൊ​ക്കെ വേ​ണ​മെ​ന്ന​ത് കൂ​ടു​ത​ൽ ശ്ര​ദ്ധ​യോ​ടെ തീ​രു​മാ​നി​ക്കേ​ണ്ട ക​താ​ര്യ​മാ​ണ്. രോ​ഹി​ത് ശ​ർ​മ ഒ​രു 10 ഓ​വ​റെ​ങ്കി​ലും ബാ​റ്റ് ചെ​യ്യാ​നു​ള്ള ക്ഷ​മ കാ​ണി​ക്കേ​ണ്ട​തു​ണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top